അജിത്തിന്റെ ‘തുനിവ് ‘പ്രീമിയർ ജനുവരി 12, 2023 പുലർച്ചെ 1 മണിയ്‌ക്കോ?

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് അജിത്തിന്റെ ‘തുനിവ്’. ചിത്രത്തിന്റെ ഒരൊപുതിയ അപ്‌ഡേറ്റിനുമായി ആരാധകർ കാത്തിരിക്കുകയാണ്. ഇപ്പോഴിതാ സിനിമയുടെ ഏറ്റവും പുതിയ അപ്‌ഡേറ്റ് പുറത്തു വരികയാണ്. ചിത്രത്തിന്റെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ 2023…

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് അജിത്തിന്റെ ‘തുനിവ്’. ചിത്രത്തിന്റെ ഒരൊപുതിയ അപ്‌ഡേറ്റിനുമായി ആരാധകർ കാത്തിരിക്കുകയാണ്. ഇപ്പോഴിതാ സിനിമയുടെ ഏറ്റവും പുതിയ അപ്‌ഡേറ്റ് പുറത്തു വരികയാണ്. ചിത്രത്തിന്റെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ 2023 ജനുവരി 12ന് പുലർച്ചെ 1 മണിക്ക് ഷെഡ്യൂൾ ചെയ്തിരിക്കുന്നു എന്നാണ് പ്രചരിക്കുന്ന വാർത്ത. എന്നാൽ നിർമ്മാതാവോ വിതരണക്കാരോ ഇതേ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.

അതേ സമയം ചിത്രത്തിലെ ഒരു ഗാരം ചെന്നൈയിലെ ഗോകുലം സ്റ്റുഡിയോയിൽ ചിത്രീകരിക്കുകയാണ്,ദിവസങ്ങൾക്കുള്ളിൽ ഈ ചിത്രീകരണം പൂർത്തിയാക്കും.അതേ സമയം എച്ച് വിനോദ് സംവിധാനം ചെയ്യുന്ന സിനിമ പൊങ്കലിന് പ്രദർശനത്തിനെത്തുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.അജിത്തിനൊപ്പം മഞ്ജു വാര്യർ ആദ്യമായി ഒന്നിക്കുന്ന സിനിമയാണ് തുനിവ്.


തുനിവിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് എച്ച് വിനോദ് തന്നെയാണ്. വീര,ജോൺ കൊക്കെൻ, സമുദ്രക്കനി, തെലുങ്ക് നടൻ അജയ് എന്നിവരും അഭിനേതാക്കളുടെ ഭാഗമാണ്.തുനിവ് നിർമിക്കുന്നത് ് ബോണി കപൂറാണ്. അജിത്തും സംവിധായകൻ എച്ച് വിനോദും നിർമ്മാതാവ് ബോണി കപൂറും ഒന്നിക്കുന്ന മൂന്നാമത്തെ സിനിമയാണ് തുനിവ്. നിരവ് ഷായാണ്. ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. വിജയ് വേലുക്കുട്ടിയാണ് ചിത്രസംയോജനം നിർവഹിക്കുന്നത്