പൃഥ്വിരാജും ബേസിൽ ജോസഫും ഒന്നിക്കുന്ന ‘ഗുരൂവായൂരമ്പലനടയിൽ’ എന്ന ചിത്രത്തിനെതിരെ ഭീഷണി

പൃഥ്വിരാജും ബേസിൽ ജോസഫും ഒന്നിക്കുന്ന ‘ഗുരൂവായൂരമ്പലനടയിൽ’ എന്ന ചിത്രത്തിനെതിരെ ഭീഷണിയുമായി വിശ്വഹിന്ദു പരിഷത്ത് മുൻ നേതാവ് പ്രതീഷ് വിശ്വനാഥ്.ഗുരുവായൂരപ്പന്റെ പേരിൽ വികലമായി എന്തെങ്കിലും കാണിച്ചു കൂട്ടാനാണെങ്കിൽ രാജുമോൻ അനൗൺസ് ചെയ്ത സ്വന്തം വാരിയം കുന്നനെ…

പൃഥ്വിരാജും ബേസിൽ ജോസഫും ഒന്നിക്കുന്ന ‘ഗുരൂവായൂരമ്പലനടയിൽ’ എന്ന ചിത്രത്തിനെതിരെ ഭീഷണിയുമായി വിശ്വഹിന്ദു പരിഷത്ത് മുൻ നേതാവ് പ്രതീഷ് വിശ്വനാഥ്.ഗുരുവായൂരപ്പന്റെ പേരിൽ വികലമായി എന്തെങ്കിലും കാണിച്ചു കൂട്ടാനാണെങ്കിൽ രാജുമോൻ അനൗൺസ് ചെയ്ത സ്വന്തം വാരിയം കുന്നനെ ഒന്നോർത്താൽ മതി എന്നാണ് പ്രതീഷ് വിശ്വനാഥ് ഫെയ്‌സ്ബുക്കിൽ കുറിച്ചത്.

പ്രതീഷ് വിശ്വനാഥിന്റെ ് ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്. ”മലയാള സിനിമാക്കാർക്ക് ദിശ ബോധം ഉണ്ടാക്കാൻ ഉണ്ണിമുകുന്ദന് കഴിയുന്നുണ്ട് എന്ന് വ്യക്തമായി .എന്നാൽ ഗുരുവായൂരപ്പന്റെ പേരിൽ വികലമായി എന്തെങ്കിലും കാണിച്ചു കൂട്ടാനാണെങ്കിൽ രാജുമോൻ അനൗൺസ് ചെയ്ത സ്വന്തം വാരിയം കുന്നനെ ഒന്നോർത്താൽ മതി . ജയ് ശ്രീകൃഷ്ണ”.

‘ജയ ജയ ജയ ഹേ’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഗുരൂവായൂരമ്പലനടയിൽ. ഇന്നലെയാണ് ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചത്. ദീപു പ്രദീപ് ആണ് ് ഗുരൂവായൂരമ്പലനടയിൽ എന്ന സിനിമയുടെ രചന നിർവ്വഹിക്കുന്നത്.ഇ4 എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ സിനിമ സിർമിക്കുന്നത്.