ഡില്ലിയുടെ വില്ലനാകാൻ റോളക്സ് ഇല്ല, പകരമെത്തുന്നത് രാഘവ ലോറൻസ്

ആരാധകർ കാത്തിരിക്കുന്ന സിനിമയാണ് കൈതി 2. ലോകേഷ് കനകരാജ്-കാർത്തി കോംമ്പോയിൽ എത്തിയ സൂപ്പർ ഹിറ്റ് ചിത്രമാണ് കൈതി. കൈതി 2വിനെ കുറിച്ചുള്ള പുതിയ റിപ്പോർട്ടുകളാണ് കോളിവുഡിൽ നിന്നെത്തിയിരിക്കുന്നത്. സിനിമയിൽ വില്ലനായി എത്തുന്നത് നടനും സംവിധായകനുമായ…

ആരാധകർ കാത്തിരിക്കുന്ന സിനിമയാണ് കൈതി 2. ലോകേഷ് കനകരാജ്-കാർത്തി കോംമ്പോയിൽ എത്തിയ സൂപ്പർ ഹിറ്റ് ചിത്രമാണ് കൈതി. കൈതി 2വിനെ കുറിച്ചുള്ള പുതിയ റിപ്പോർട്ടുകളാണ് കോളിവുഡിൽ നിന്നെത്തിയിരിക്കുന്നത്. സിനിമയിൽ വില്ലനായി എത്തുന്നത് നടനും സംവിധായകനുമായ രാഘവ ലോറൻസണത്രെ. എന്നാൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.


അതേ സമയം സിനിമയുടെ അണിയറ പ്രവർത്തകർ രാഘവ ലോറൻസുമായി ചർച്ചകൾ നടത്തിയതായാണ് പുറത്ത് വരുന്ന റിപ്പോർട്ട്. തന്‌റെ സിനിമ കരിയറിലെ ആദ്യ വില്ലൻ കഥാപാത്രമായിരിക്കും രാഘവ ലോറൻസ് കൈതി 2വിൽ അവതരിപ്പിക്കുക. അതേ സമയം ലോകേഷ് കനകരാജിന്റെ വിക്രം സിനിമയ്ക്ക് പിന്നാലെ സൂര്യയുടെ റോളക്‌സ് എന്ന കഥാപാത്രവും കെതി 2വിൽ കാമിയോ റോളിലെത്തുമെന്നും സൂചനകളും നേരത്തെ വന്നിരുന്നു.

2019ൽ ആണ് കൈതി പ്രദർശനത്തിനെത്തുന്നത്. ചിത്രത്തിൽ ഡില്ലി എന്ന കഥാപാത്രമായാണ് കാർത്തി വഷമിട്ടത്. ചിത്രത്തിൽ ബിജോയ് എന്ന പൊലീസ് ഓഫീസർ ആയി മലയാള താരം നരേനാണ് എത്തിയത്.ഇതേ കഥാപാത്രമായാണ് വിക്രം സിനിമയിലും നരേൻ വേഷമിട്ടിരുന്നത്.
ദളപതി 67 എന്ന സിനിമയ്ക്ക് ശേഷമായിരിക്കും കൈതി 2 ന്റെ ചിത്രീകരണം ആരംഭിക്കുക.