‘തലൈവർ 171’ ലാകേഷ് ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് പുറത്ത്

സൂപ്പർസ്റ്റാർ രജനികാന്ത് നായകനാകുന്ന ലോകേഷ് കനകരാജ് ചിത്രം ‘തലൈവർ 171’ ഓൺ ആയെന്ന് റിപ്പോർട്ടുകൾ വരുന്നു. ‘ലിയോ’ സിനിമയ്ക്ക് ശേഷം രജനികാന്ത് ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ ആരംഭിക്കുമെന്നാണ് കോളിവുഡിൽ നിന്നെത്തുന്ന റിപ്പോർട്ടുകൾ.നിലവിൽ രജനി…

സൂപ്പർസ്റ്റാർ രജനികാന്ത് നായകനാകുന്ന ലോകേഷ് കനകരാജ് ചിത്രം ‘തലൈവർ 171’ ഓൺ ആയെന്ന് റിപ്പോർട്ടുകൾ വരുന്നു. ‘ലിയോ’ സിനിമയ്ക്ക് ശേഷം രജനികാന്ത് ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ ആരംഭിക്കുമെന്നാണ് കോളിവുഡിൽ നിന്നെത്തുന്ന റിപ്പോർട്ടുകൾ.നിലവിൽ രജനി അഭിനയിച്ചു കൊണ്ടിരിക്കുന്ന ‘തലൈവർ 170’ പൂർത്തിയായതിന് ശേഷമാണ് രജനികാന്ത് ലോകേഷ് കനകരാജിന്റെ സെറ്റിൽ എത്തുക.

ലോകേഷ് കഴിഞ്ഞ മാസമാണ് സിനിമയുടെ തിരക്കഥ രജനികാന്തിനോട്പറഞ്ഞത്. കമൽ ഹാസൻ ചിത്രത്തിന് ശേഷം കോളിവുഡിന്റെ എക്കാലത്തെയും സൂപ്പുർസ്റ്റാർ ലോകേഷ് ഒന്നിക്കുന്നത് കാണാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ.നിലവിൽ വിജയ് നായകനാവുന്ന ലിയോ ചിത്രീകരണത്തിലാണ് ലോകേഷും സംഘവും. കശ്മീരിലെ ഷെഡ്യൂൾ പൂർത്തിയാക്കിയതിന് ശേഷം മാർച്ച് അവസാനത്തോടെയാണ് മടങ്ങിയെത്തിയത്. ഈ വർഷം ഒക്ടോബർ 19ന് ലിയോ തിയേറ്ററുകളിൽ എത്തും.

അതേസമയം രജനികാന്തിന്റെ ‘ജയിലർ’ ആണ് ഇനി റിലീസിന് ഒരുങ്ങുന്ന സിനിമ.സിനിമ ഒക്‌ടോബർ 10ന് പ്രദർശനത്തിനെത്തും. ചിത്രത്തിൽ മോഹൻലാലും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന സിനിമയാണ് ജയിലർ.പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ജയിലറുടെ വേഷത്തിലാണ് രജനീകാന്ത് ചിത്രത്തിൽ എത്തുന്നത്.