നടൻ റിസബാവ അന്തരിച്ചു ഓർമകളിൽ ഇനി ജോൺ ഹോനായി

മലയാളി പ്രേക്ഷകരിൽ ജോൺ ഹോനായി എന്ന വില്ലൻ കഥാപാത്രവുമായി എത്തി മനസ്സ് കീഴടക്കിയ താരമാണ് റീസബാവ. കഴിഞ്ഞ നാല് ദിവസമായി താരം വെന്റിലേറ്ററിൽ ആയിരുന്നു 54 വയസായിരുന്നു. എറണാകുളം തോപ്പുംപടിയിൽ ജനിച്ചുവളർന്ന റിസബാവ നാടകത്തിലൂടെയാണ് കലാരംഗത്തേക്ക് കടക്കുന്നത്. 1984ൽ ‘വിഷുപ്പക്ഷി’ എന്ന ചിത്രത്തിലൂടെയാണ് സിനിമ ജീവിതം തുടങ്ങുന്നത്. എന്നാൽ ഈ ചിത്രം പ്രദര്ശത്തിന് എത്തിയിരുന്നില്ല.

1990 പുറത്തിറങ്ങിയ ഡോക്ടർ പശുപതി എന്ന ചിത്രത്തിൽ പാർവതിയുടെ നായകനായി അഭിനയിച്ച് റീസബാവ വരവറിയിച്ചു. ചിത്രം അത്ര വിജയം ആയിരുന്നില്ലെങ്കിലും 1990 ൽ പുറത്തിറങ്ങിയ ഇൻ ഹരിഹരൻ നഗർ എന്ന ചിത്രത്തിലെ വില്ലൻ വേഷത്തിലൂടെയാണ് താരം സ്രെദ്ധയമാകുന്നത്. പിന്നീട് നിരവധി സിനിമകളിലും സീരിയലുകളിലും റിസബാവ അഭിനയിച്ചു. 150 ൽ പരം ചിത്രങ്ങളാണ് താരം ചെയ്തിട്ടുള്ളത്. കർമ്മയോഗി എന്ന ചിത്രത്തിൽ പ്രവർത്തിച്ച താരത്തിന് മികച്ച ഡബ്ബിങ് ആർട്ടിസ്റ്റിനുള്ള അവാർഡും നേടി.