അഭിനയിപ്പിക്കാം എന്ന് പറഞ്ഞ് പ്രാങ്ക് കളിപ്പിച്ച സൂര്യ ടീവി എന്നാൽ മലയാള സിനിമയുടെ ചരിത്രം കൊല്ലം അജിത്തിന്റേത് കൂടിയാണ്

സിനിമയിൽ അഭിനയിക്കാൻ ഡേറ്റിനു വേണ്ടി അണിയറ പ്രവത്തകർ എന്ന രീതിയിൽ കൊല്ലം അജിത്തെന്ന നടന്റെ വീട്ടിൽ എത്തുന്ന പ്രാങ്ക് ടീം. സിനിമയിൽ അഭിനയിക്കാൻ വലിയ തുക ഒക്കെ ഓഫർ ചെയ്യുന്നു..ഒടുവിൽ പ്രാങ്ക് എന്ന് പറയുന്നു..…

സിനിമയിൽ അഭിനയിക്കാൻ ഡേറ്റിനു വേണ്ടി അണിയറ പ്രവത്തകർ എന്ന രീതിയിൽ കൊല്ലം അജിത്തെന്ന നടന്റെ വീട്ടിൽ എത്തുന്ന പ്രാങ്ക് ടീം. സിനിമയിൽ അഭിനയിക്കാൻ വലിയ തുക ഒക്കെ ഓഫർ ചെയ്യുന്നു..ഒടുവിൽ പ്രാങ്ക് എന്ന് പറയുന്നു.. കൊല്ലം അജിത്തിന്റെ മുഖം വാടി. എന്താ ചേട്ടാ കാര്യം എന്ന് അവതാരകൻ ചോദിച്ചപ്പോൾ കുറച്ചു നാളായി വർക്ക്‌ കുറവാണെന്നും കുറച്ചു കാശ് കിട്ടുമെന്നും ആശിച്ചു പോയെന്നു അജിത് പറഞ്ഞു. 2 കിലോ അരിയും ഒരു ഗ്രാം തങ്കത്തിൽ പൊതിഞ്ഞ സ്വർണഭരണവും ഒക്കെ സമ്മാനം നൽകി പ്രാങ്ക് ടീം മടങ്ങി. അപ്പോൾ എന്റെ മനസ്സിലൂടെ കടന്നു പോയത് 1982 മുതൽ സിനിമയ്ക്കൊപ്പം നടന്നിട്ടും അർഹിക്കുന്ന കഥപാത്രങ്ങൾ കിട്ടാതെ പോയ ആ മനുഷ്യനെ കുറിച്ചായിരുന്നു.

വർഷങ്ങൾക്കു ശേഷം അദ്ധേഹത്തിന്റെ മരണ വാർത്തയിൽ നിന്നുമാണ് പലരും അദ്ധേഹത്തിന്റെ പേര് മനസ്സിലാക്കിയത്. പിന്നീടൊരിക്കൽ സുരാജിന്റെ ചാനൽ പ്രോഗ്രാമിൽ അതിഥികളായി അബു സലിമും കൊല്ലം അജിത്തും വന്നു. തമിഴ്, തെലുഗ്, മലയാളം ഭാഷകളിൽ അഞ്ഞൂറോളം സിനിമകളിൽ അഭിനയിച്ചെങ്കിലും ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രം കിട്ടാത്തതിൽ ഉള്ള വിഷമം അജിത് പങ്കു വെച്ചിരുന്നു. മിക്കവാറും സിനിമകളിലും നായകന് പിന്നിൽ ഊമയായി നിൽക്കേണ്ടി വന്നത് അദ്ദേഹത്തെ വേദനിപ്പിച്ചിരുന്നു എന്നത് തീർച്ച. സംവിധാന മോഹം മൂലം പദ്മരാജന്റെ സംവിധാനം സഹായി ആകാൻ അവസരം ചോദിച്ചു ചെന്നതാണ് അജിത്.

പത്മരാജൻ തന്റെ പറന്നു പറന്നു പറന്നു എന്ന ചിത്രത്തിലൂടെ അജിത്തിനെ അഭിനയ രംഗത്തേക്ക് കൈ പിടിച്ചു കയറ്റി…
1989 ൽ അഗ്നിപ്രവേശം എന്ന ചിത്രത്തിൽ നായകനായി. M G രാധാകൃഷ്ണന്റെ ഈണത്തിൽ mg ശ്രീകുമാറിനൊപ്പം രാധിക സുരേഷ് ഗോപി ആലപിച്ച രാത്രി മലരിൻ എന്ന ഗാനം മികച്ചതായിരുന്നു. ഇരുപതാം നൂറ്റാണ്ടിലെ കാസിമായും നാടോടിക്കാറ്റിൽ അനന്തൻ നമ്പിയാരുടെ ഗുണ്ടയായും 1921 എന്ന ചിത്രത്തിലെ കുഞ്ഞലവിയായും കാലൾപടയിലെ കരീമായും രക്തസാക്ഷികൾ സിന്ദബാദിലെ തൊമ്മിയായും ദൈവത്തിന്റെ മകനിലെ പൊന്നനായും ഒക്കെ ചെറുതും വലുതുമായ നിരവധി കതപാത്രങ്ങളെ അവതരിപ്പിച്ചു. 2018 ഏപ്രിൽ 5 നു അദ്ദേഹം അന്തരിച്ചു. മലയാള സിനിമയുടെ ചരിത്രം കൊല്ലം അജിത്തിന്റേത് കൂടിയാണ്…