നടൻ സത്യരാജ് ആശുപത്രിയില്‍..! ആരോഗ്യനില വളരെ മോശം..! പ്രാര്‍ത്ഥനയോടെ സിനിമാ ലോകം

അഭിനയ കലയോടുള്ള അടങ്ങാത്ത ആഗ്രഹവുമായി നടന്‍ ശിവകുമാറിന്റെ അടുത്ത് ചെല്ലുകയും അദ്ദേഹം വഴി സിനിമാ ലോകത്തേക്ക് എത്തുകയും ചെയ്ത താരമാണ് സത്യരാജ്. ഒരുവിധപ്പെട്ട എല്ലാ ഭാഷകളിലും അഭിനയിച്ച അദ്ദേഹത്തിന് ആരാധകരും ഒരുപാടാണ്. ഇപ്പോഴിതാ അദ്ദേഹത്തെ…

അഭിനയ കലയോടുള്ള അടങ്ങാത്ത ആഗ്രഹവുമായി നടന്‍ ശിവകുമാറിന്റെ അടുത്ത് ചെല്ലുകയും അദ്ദേഹം വഴി സിനിമാ ലോകത്തേക്ക് എത്തുകയും ചെയ്ത താരമാണ് സത്യരാജ്. ഒരുവിധപ്പെട്ട എല്ലാ ഭാഷകളിലും അഭിനയിച്ച അദ്ദേഹത്തിന് ആരാധകരും ഒരുപാടാണ്. ഇപ്പോഴിതാ അദ്ദേഹത്തെ കുറിച്ചുള്ള ഒരു സങ്കട വാര്‍ത്തയാണ് പുറത്ത് വരുന്നത്. താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ദിവസങ്ങള്‍ക്ക് മുമ്പാണ്് താരത്തിന് കോവിഡ് സ്ഥിരീകരിച്ച വാര്‍ത്ത വന്നത്.

വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞുകൊണ്ടിരുന്നു താരത്തിന്റെ ആരോഗ്യനില പെട്ടെന്ന് വഷളാവുകയായിരുന്നു. അതേ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലാണ് താരം ചികിത്സയില്‍ കഴിയുന്നത്. സത്യരാജിന്റെ ആരോഗ്യനിലയെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ഔദ്യോഗികമായി അധികൃതര്‍ പുറത്തുവിട്ടിട്ടില്ല എങ്കിലും ആരോഗ്യ സ്ഥിതി മോശമാണെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. കോവിഡ് മൂര്‍ച്ഛിച്ചതിനെ വീട്ടില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. അതേസമയം, മൂന്ന് ദിവസത്തിനുള്ളില്‍ ആശുപത്രി വിടാമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സത്യരാജിന്റെ ആരോഗ്യം വീണ്ടെടുക്കുന്നതിനായി ആരാധകര്‍ ഒന്നടംങ്കം പ്രാര്‍ത്ഥനയിലാണ്.