മണിചേട്ടൻ തന്നെയാണ് ജീവിതത്തിൽ വഴിത്തിരിവായത്, കലാഭവൻ മണിയുടെ ഓർമ്മയിൽ നടൻ സെന്തിൽ കൃഷ്‌ണ

അനശ്വര നടൻ കലാഭവൻ മണിയെ കുറിച്ച് പ്രതിപാദിക്കുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രത്തിലൂടെ പ്രേക്ഷക മനസ്സിൽ ചേക്കേറിയ നടനാണ് സെന്തില്‍ കൃഷ്ണ.താരത്തിന്റെ രണ്ടാം വിവാഹ വാര്‍ഷികം സോഷ്യൽ മീഡിയ വളരെ ആഘോഷപൂർവം കൊണ്ടാടിയിരുന്നു.സെന്തിലിന്റെ വിവാഹം…

Senthil-Krishna-actor

അനശ്വര നടൻ കലാഭവൻ മണിയെ കുറിച്ച് പ്രതിപാദിക്കുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രത്തിലൂടെ പ്രേക്ഷക മനസ്സിൽ ചേക്കേറിയ നടനാണ് സെന്തില്‍ കൃഷ്ണ.താരത്തിന്റെ രണ്ടാം വിവാഹ വാര്‍ഷികം സോഷ്യൽ മീഡിയ വളരെ ആഘോഷപൂർവം കൊണ്ടാടിയിരുന്നു.സെന്തിലിന്റെ വിവാഹം നടന്നത് 2019 ഓഗസ്റ്റ് 24നായിരുന്നു.താരം വിവാഹം കഴിച്ചിരിക്കുന്നത് കോഴിക്കോട് സ്വദേശിയായ അഖിലയെയാണ്.മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകൻ വിനയൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ പത്തൊൻമ്പതാം നൂറ്റാണ്ടിന്റെ സജീവ തിരക്കിലായിരുന്നു സെന്തിൽ കൃഷ്ണ.ഈ  ചിത്രത്തിൽ ചിരുകണ്ട എന്ന കഥാപാത്രമായി താരം അഭിനയിക്കുന്നത്.സിനിമാതിരക്കുകളിൽ നിന്നെല്ലാം ഒഴിഞ്ഞു കുടുംബത്തിന്റെ കൂടെ ഓരോ നിമിഷം സന്തോഷത്തോടെ ചിലവിടുകയാണ് താരം.

senthil
senthil

ഇപ്പോളിതാ ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രം പുറത്തിറങ്ങിയിട്ട് മൂന്ന് വർഷം പൂർത്തിയാക്കുന്നതിന് ഓർമ്മകൾ പങ്ക് വെക്കുകയാണ് താരം.കലാഭവൻ മണിയുടെ ജീവിതകഥയെ കുറിച്ച് പ്രതിപാദിക്കുന്ന ചിത്രത്തിൽ മാണിയായി അഭിനയിച്ചത് സെന്തില്‍ കൃഷ്ണയായിരുന്നു.അത് കൊണ്ട് തന്നെ താരത്തിന്റെ അഭിനയജീവിതത്തിൽ ഏറ്റവും വലിയ വഴിത്തിരിവായത് ഈ ചിത്രം തന്നെയാണെന്ന് സെന്തില്‍ കൃഷ്ണ കുറിക്കുന്നു.അതെ പോലെ തന്നെ വളരെ പ്രധാനമായും ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രത്തിലൂടെ മലയാള സിനിമാ ലോകത്തിലേക്ക് ചുവട് വെപ്പിച്ച സംവിധായകൻ വിനയന് ഒരായിരം നന്ദിയെന്ന് താരം കുറിക്കുന്നു.അതെ പോലെ തന്നെ ചാലക്കുടിക്കാരന്‍ ചങ്ങാതി റിലീസ് ചെയ്തത് 2018 സെപ്റ്റംബര്‍ 28നായിരുന്നു.

Senthil-Krishna-mani
Senthil-Krishna-mani

സെപ്റ്റംബർ 28 എന്റെ ജീവിതത്തിൽ ഒരു വലിയ വഴിതിരിവ് ഉണ്ടാക്കിയ ദിവസം.. സിനിമ എന്ന എന്റെ സ്വപ്നങ്ങൾക്ക് ചാലക്കുടിക്കാരൻ ചങ്ങാതി എന്ന മണിച്ചേട്ടന്റെ കഥപറയുന്ന സിനിമയിലൂടെ എന്നെ മലയാള സിനിമ ലോകത്തേയ്ക്ക് കൈപിടിച്ചുയത്തിയ എന്റെ സ്വന്തം വിനയൻ സാറിനെ ഈ നിമിഷത്തിൽ ഞാൻ നന്ദിയോടെ സ്മരിക്കുന്നു… ഒപ്പം എന്നിലെ കലാകാരനെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്ന എന്റെ ഗുരുനാഥൻമാർക്കും.ഏതോ ഒരു ലോകത്തിരുന്നു എന്നെ അനുഗ്രഹിക്കുന്ന എന്റെ അച്ഛൻ.എന്റെ ഉയർച്ചയിലും വീഴ്ചയിലും എന്നെ എന്നും ചേർത്ത് നിർത്തിയിട്ടുള്ളഎന്റെ അമ്മ,ഭാര്യ,ചേട്ടന്മാർ. ബന്ധുക്കൾ, ചങ്ക് സുഹൃത്തുക്കൾ. എന്റെ നാട്ടുകാർ.ചാലക്കുടിക്കാരൻ ചങ്ങാതി സിനിമയുടെ പോസ്റ്റർ ഒട്ടിച്ചും എന്റെ ഒപ്പം നിന്ന എനിക്കറിയാവുന്നതും ഞാൻ അറിയാത്തതുമായ് സുഹൃത്തുക്കൾ.

Senthil Krishna film
Senthil Krishna film

റീലിസിങ് ദിവസം ഫ്ലെക്സ് വെച്ചും സിനിമക കണ്ടും അഭിപ്രായങ്ങൾ അറിയിച്ചും എനിക്ക് വേണ്ട പ്രോത്സാഹനം തന്ന ഒരുപാട് സുഹൃത്തുക്കൾ, മിമിക്രി, സീരിയൽ സിനിമ രംഗത്തെ കലാകാരന്മാരായ സുഹൃത്തുക്കൾ, ലൊക്കേഷനിൽ രാവിലെ ചെല്ലുമ്പോൾ ചിരിച്ച മുഖവുമായി ചൂട് ചായതരുന്ന പ്രോഡക്ഷനിലെ എന്റെ അനുജനമാര്, പ്രൊഡക്ഷൻ കൺട്രോളർമാർ,പ്രൊഡ്യൂസർ,മേക്കപ്പ്, കോസ്റ്റും, ആർട്ട്‌, യൂണിറ്റ്,ക്യാമറ ഡിപ്പാർട്മെന്റ് ,സ്ക്രിപ്റ്റ് റൈറ്റ്ർ, കോറിയിഗ്രാഫർ, എഡിറ്റർ സാഹസംവിധായകർ, ഡ്രൈവേഴ്സ്,PRO വർക്കേഴ്സ്,എന്റെ സഹപ്രവർത്തകരായ ആർട്ടിസ്റ്റുകൾ,എന്റെ തെറ്റുകുറ്റങ്ങൾ കണ്ട് എന്നെ എന്നും സ്നേഹികുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നഎന്റെ പ്രിയപ്പെട്ട പ്രേക്ഷ്‌കർ.എല്ലാവരെയും ചാലക്കുടിക്കാരൻ ചങ്ങാതി റിലീസായിട്ടു 3വർഷങ്ങൾ തികയുന്ന ഈ അവസരത്തിൽ ഞാൻ നന്ദിയോടെ ഓർമിക്കുന്നു… ഇനിയുള്ള എന്റെ കലാ ജീവിതത്തിലും നിങ്ങളുടെ സ്നേഹവും സപ്പോർട്ടും പ്രതീക്ഷിച്ചുകൊണ്ട്