‘കഞ്ചാവൊക്കെ സിനിമക്കാരാണോടാ കൊണ്ടുവന്നത്’; മാധ്യമപ്രവർത്തകരോട് പൊട്ടിത്തെറിച്ച് ഷൈൻ ടോം ചാക്കോ!

ശ്രീനാഥ് ഭാസി ഷെയിൻ നിഗം എന്നിവരുടെ വിലക്കിന് പിന്നാലെയാണ് ് മലയാള സിനിമാ മേഖലയിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട ചർച്ചകൾ വീണ്ടും സജീവമായത്. ഈ അവസരത്തിൽ ഇക്കാര്യത്തെ കുറിച്ച് ഷൈൻ ടോം ചാക്കോ പറഞ്ഞ കാര്യങ്ങളാണ്…

ശ്രീനാഥ് ഭാസി ഷെയിൻ നിഗം എന്നിവരുടെ വിലക്കിന് പിന്നാലെയാണ് ് മലയാള സിനിമാ മേഖലയിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട ചർച്ചകൾ വീണ്ടും സജീവമായത്. ഈ അവസരത്തിൽ ഇക്കാര്യത്തെ കുറിച്ച് ഷൈൻ ടോം ചാക്കോ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. ലൈവ് എന്ന സിനിമയുടെ പ്രിമിയർ ഷോയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകവെയാണ് മാധ്യമപ്രവർത്തകരോട് ഇക്കര്യമ പറഞ്ഞത്.

 

‘ഈ ഡ്രഡ്‌സൊക്കെ എത്രകാലമായി കണ്ടുപിടിച്ചിട്ട്. ലോകത്തിന്റെ ആദ്യം മുതലുള്ള ഈ സാധനം കൊണ്ടുവന്നത് ചെറുപ്പക്കാർ ആണോ? ആണോന്ന് ആണോടാ..സിനിമാക്കാരാണോ ഇതൊക്കെ കൊണ്ടുവന്നത്. അങ്ങനെ പറയുന്ന ആൾക്കാരോട് നിങ്ങൾ തന്നെ ചോദിക്കണം. ഇത് ഇപ്പോഴത്തെ ചെറുപ്പക്കാരോ സിനിമാക്കാരോ കൊണ്ടുവന്നതല്ല. എന്റെ മക്കളുടെ കയ്യിൽ എങ്ങനെ മയക്കുമരുന്ന് കിട്ടുന്നു എന്ന് മാതാപിതാക്കൾ ചോദിക്കണം’,  ഷൈൻ ടോം മാധ്യമപ്രവർത്തകരോട് ചോദിച്ചു.


വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൈവ്.ം. മാധ്യമങ്ങളിലെത്തുന്ന വ്യാജവാർത്തകൾ സാധാരണക്കാരെ എങ്ങനെ ബാധിക്കുന്നു എന്നതാണ് എസ്. സുരേഷ്ബാബുവിന്റെ രചനയിൽ എത്തുന്ന ചിത്രത്തിൻറെ പ്രമേയം. മംമ്ത മോഹൻദാസ്, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, പ്രിയ വാര്യർ, കൃഷ്ണ പ്രഭ, രശ്മി സോമൻ എന്നിവരാണ് ചിത്രത്തിലുള്ളത്. ഫിലിംസ്24 ന്റെ ബാനറിൽ ദർപ്പൺ ബംഗേജ, നിതിൻ കുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം വിതരണം ചെയ്യുന്നത്.