സിജു വിൽസണിന്റെ ‘പഞ്ചവത്സര പദ്ധതി’ ഒരുങ്ങുന്നു!

സിജു വിൽസൺ നായകനാകുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. ‘പഞ്ചവത്സര പദ്ധതി’ എന്നാണ് സിനിമയുടെ പേര്. ചിത്രത്തിന്റെ ഒഫീഷ്യൽ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു. മഞ്ജു വാര്യർ, കുഞ്ചാക്കോ ബോബൻ,നിവിൻ പോളി, സണ്ണി വെയ്ൻ, ഷറഫുദ്ദീൻ,…

സിജു വിൽസൺ നായകനാകുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. ‘പഞ്ചവത്സര പദ്ധതി’ എന്നാണ് സിനിമയുടെ പേര്. ചിത്രത്തിന്റെ ഒഫീഷ്യൽ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു. മഞ്ജു വാര്യർ, കുഞ്ചാക്കോ ബോബൻ,നിവിൻ പോളി, സണ്ണി വെയ്ൻ, ഷറഫുദ്ദീൻ, നിമിഷ സജയൻ, അർജ്ജുൻ, ശബരീഷ് വർമ്മ,കൃഷ്ണ ശങ്കർ, തുടങ്ങിയവരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് സിനിമയുടെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തത്.

പഞ്ചവത്സര പദ്ധതി എന്ന സിനിമ സംവിധാനം ചെയ്യുന്നത് പി ജി പ്രേംലാൽ ആണ്.സജീവ് പാഴൂറാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. പുതുമുഖതാരം കൃഷ്‌ണേന്ദു എ മേനോൻ ചിത്രത്തിലെ നായിക. പിപി കുഞ്ഞികൃഷ്ണൻ നിഷ സാരംഗ്, ഹരീഷ് പേങ്ങൻ, സിബി തോമസ്, ജോളി ചിറയത്ത്, ലാലി മരക്കാർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

കിച്ചാപ്പൂസ് എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ കെ ജി അനിൽകുമാർ നിർമ്മിക്കുന്ന പഞ്ചവത്സര പദ്ധതിയുടെ ചിത്രീകരണം വയനാട്ടിൽ പുരോഗമിക്കുകയാണ്.പഞ്ചവത്സര പദ്ധതിയുടെ ഛായാഗ്രഹണം ആൽബിയും എഡിറ്റിംഗ് കിരൺ ദാസും നിർവ്വഹിക്കുന്നു. സംഗീതം ഷാൻ റഹ്‌മാൻ,ഗാനരചന റഫീഖ് അഹമ്മദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർരജലീഷ്, ആക്ഷൻ മാഫിയ ശശി, പ്രൊഡക്ഷൻ കൺട്രോളർ ബിനു പി കെ, കല ത്യാഗു തവന്നൂർ, മേക്കപ്പ് രഞ്ജിത് മണലിപ്പറമ്പിൽ, വസ്ത്രാലങ്കാരം വീണ സ്യാമന്തക്.