ഒരേ സമയം ഇടപ്പള്ളിയിലും, കടവന്ത്രയിലും ഒക്കെ കിടന്നു കറങ്ങുന്നുണ്ട്, കുമ്പിടിയാ കുമ്പിടി - മലയാളം ന്യൂസ് പോർട്ടൽ
Film News

ഒരേ സമയം ഇടപ്പള്ളിയിലും, കടവന്ത്രയിലും ഒക്കെ കിടന്നു കറങ്ങുന്നുണ്ട്, കുമ്പിടിയാ കുമ്പിടി

ആളുകൾ പുത്തൻ വാഹനങ്ങൾ വാങ്ങിയശേഷം എക്സ്ട്രാ ഫിറ്റിംഗ് നടത്തുന്നതിന് മോട്ടർ വാഹനവകുപ്പ് പിഴ ഈടാക്കുന്നതിൽ പ്രതിഷേധം ഉയരുകയാണ്. എന്നാൽ ഈ എക്സ്ട്രാ ഫിറ്റിംഗ് സാധനങ്ങൾ ടാക്സ് കൊടുത്ത് വിൽക്കാൻ വെച്ചിരിക്കുന്നതിൽ തന്റെ പ്രതിഷേധം അറിയിച്ചിരിക്കുകയാണ് സൂരജ് തന്റെ ഫേസ്ബുക് പോസ്റ്റില്‍ പറയുന്നു.

സൂരജിന്റെ പോസ്റ്റ്

കുമ്ബിടിയാണ് കുമ്ബിടി. ഒരേ സമയം ഇടപ്പള്ളിയിലും, കടവന്ത്രയിലും ഒക്കെ കിടന്നു കറങ്ങുന്നുണ്ട് ഒരു ദിവസം ഇങ്ങനെ വേണം തുടങ്ങാന്‍. ‌ഒരു എംവിഡി ലൈറ്റ് പിടിപ്പിച്ച വണ്ടി സൈഡില്‍ കൂടെ പോയ പോലെ തോന്നി.

പോയ വഴി ഒരു മെസേജ് അയച്ചേച്ചും ആണ് പൊയതെന്ന് തോന്നുന്നു. കാറിന്റെ അലോയ്‌സ് ഇഷ്ടപ്പെട്ടിട്ടാകും എന്നാണ് എന്റെ ഒരു ഇത്. കാശുകൊടുത്ത്, ടാക്സും കൊടുത്ത് വാങ്ങിച്ചു ഇടുന്നതാണ്. കാറില്‍ എക്സ്ട്രാ ഫിറ്റിങ്സ് പബ്ലിക് ആയിട്ട് ടാക്സും ഉള്‍കൊള്ളിച്ചു കടകളില്‍ ആണല്ലോ വില്‍ക്കുന്നത്.

ഡോണ്ട് വറി. അങ്ങനെ വിറ്റു പോയാലെ ഞമ്മക്ക് ഫൈന്‍ അടിക്കാന്‍ പറ്റു. ഹാ….പറ്റിയത് പറ്റി. എല്ലാരും തൈപ്പിച്ചോ ഒരെണ്ണം.

Trending

To Top