Wednesday, December 7, 2022
HomeFilm Newsരണ്ട് ആണ്‍മക്കളും പിന്നെ ഇതുവരെ കാണാത്തൊരു മകളും! അവള്‍ക്കിപ്പോള്‍ 12 വയസായിക്കാണും; മനസുതുറന്ന് സുധീറും പ്രിയയും

രണ്ട് ആണ്‍മക്കളും പിന്നെ ഇതുവരെ കാണാത്തൊരു മകളും! അവള്‍ക്കിപ്പോള്‍ 12 വയസായിക്കാണും; മനസുതുറന്ന് സുധീറും പ്രിയയും

വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസില്‍ ഇടം നേടിയ താരമാണ് സുധീര്‍ സുകുമാരന്‍. സ്‌ക്രീനില്‍ വില്ലത്തരം കാണിക്കാറുണ്ടെങ്കിലും റിയല്‍ ലൈഫില്‍ അദ്ദേഹമൊരു ഹീറോയാണ്. മക്കളില്ലാത്ത ദമ്പതികള്‍ക്ക് ഭാര്യ അണ്ഡം ദാനം ചെയ്തതിനെക്കുറിച്ചും അതിന് ശേഷമുണ്ടായ കാര്യങ്ങളെക്കുറിച്ചുമെല്ലാം സുധീറും ഭാര്യയും നേരത്തെ തുറന്നുപറഞ്ഞിരുന്നു. ഇപ്പോഴിതാ താരദമ്പതികളുടെ സംസ്ഥാന സമ്മേളനത്തിന് എത്തിയപ്പോഴും ഇക്കാര്യത്തെക്കുറിച്ച് സുധീറും പ്രിയയും സംസാരിച്ചിരുന്നു.

സിനിമയില്‍ നിങ്ങള്‍ വില്ലനാണെങ്കിലും ജീവിതത്തില്‍ നിങ്ങള്‍ ഹീറോയാണെന്നായിരുന്നു അവതാരകര്‍ സുധീറിനോട് പറഞ്ഞത്. ഇതേപോലെ തന്നെയായാണ് അന്നവര്‍ കരഞ്ഞുകൊണ്ട് തന്നോട് പറഞ്ഞതെന്നും സന്തോഷത്തിന് വേണ്ടിയാണ് അവരെ സഹായിച്ചതെന്നും അവരുടെ ഐഡന്റിറ്റി തങ്ങളൊരിക്കലും പുറത്തുവിടില്ല എന്നും സുധീര്‍ പറഞ്ഞു. ആ കുട്ടിയെ കാണാന്‍ തങ്ങള്‍ പോവില്ലെന്നും സുധീര്‍ വ്യക്തമാക്കിയിരുന്നു. മുന്‍പോരിക്കല്‍ ഒരു അഭിമുഖത്തില്‍ ഇക്കാര്യം പറഞ്ഞതിനാലാണ് വീണ്ടും പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

‘അകന്ന ബന്ധത്തിലുള്ള കുട്ടികളില്ലാത്ത ദമ്പതികള്‍ ചികിത്സയുടെ ഭാഗമായി കൊച്ചിയിലേക്ക് വന്നപ്പോള്‍ ഞങ്ങളുടെ വീട്ടിലേക്ക് വന്നിരുന്നു. സംസാരത്തിനിടയില്‍ ആരെങ്കിലും അണ്ഡം ഡൊണേറ്റ് ചെയ്യുകയാണെങ്കില്‍ ഞങ്ങള്‍ക്കൊരു കുഞ്ഞുണ്ടാവുമെന്ന് അവര്‍ പറയുന്നുണ്ടായിരുന്നു. ഒരാളെ കിട്ടിയിരുന്നേല്‍ നന്നായേനെ എന്ന് പറഞ്ഞപ്പോഴാണ് പ്രിയ തരുമെന്ന് സുധീര്‍ പറഞ്ഞത്. പ്രിയയും ആ തീരുമാനം ശരിവെക്കുകയായിരുന്നു’ എന്നായിരുന്നു സുധീറിന്റെ വാക്കുകള്‍.

അണ്ഡം കൊടുക്കാന്‍ താന്‍ റെഡിയായിരുന്നുവെന്നും ആശുപത്രിയില്‍ പോയി അതിന്റെ കാര്യങ്ങള്‍ ചെയ്യുകയായിരുന്നു പിന്നീട് ചെയ്തതെന്നും ഹോര്‍മോണ്‍ ഇഞ്ചക്ഷനൊക്കെ എടുക്കേണ്ടി വന്നിരുന്നുവെന്നും പ്രിയ പറയുന്നു. അതിന് ശേഷമാണ് തടി വെച്ചത്. ഉറക്കം പോലും നഷ്ടമായിരുന്നു അന്ന്. വര്‍ക്കൗട്ടിലൂടെയായാണ് പിന്നീട് മെലിഞ്ഞത്. അവര്‍ക്കൊരു കുട്ടിയെ കിട്ടുകയാണെങ്കില്‍ കിട്ടട്ടെ എന്നായിരുന്നു അന്ന് തങ്ങള്‍ വിചാരിച്ചിരുന്നതെന്നും പ്രിയ വ്യക്തമാക്കി.

എന്നാല്‍ കുഞ്ഞ് ജനിച്ച ശേഷം അവരുടെ മനോഭാവം മാറിയെന്നും സുധീറും പ്രിയയും പറയുന്നു. കുഞ്ഞ് ജനിച്ചാല്‍ തങ്ങള്‍ക്ക് കാണണമെന്ന് തോന്നിയാല്‍ കാണാമെന്നായിരുന്നു അവര്‍ പറഞ്ഞിരുന്നതെന്നും മൂന്ന് മാസം കഴിഞ്ഞപ്പോഴാണ് അവര്‍ ഇനി ഞങ്ങളെ കാണാന്‍ വരരുതെന്ന് പറഞ്ഞതെന്നും ഇരുവരും വ്യക്തമാക്കി. അവരുടെ തന്നെ കുട്ടിയാണെന്നായിരുന്നു ബന്ധുക്കളൊക്കെ കരുതിയത്. അതുകൊണ്ട് ഞങ്ങള്‍ പോവുകയാണെന്ന് പറഞ്ഞ് അവര്‍ പോവുകയായിരുന്നു. ഫോണിലുള്‍പ്പെടെ ബ്ലോക്ക് ചെയ്തുവെന്നും സുധീറും പ്രിയയും വ്യക്തമാക്കി. മകള്‍ക്കിപ്പോള്‍ 12 വയസായിക്കാണുമെന്നും അവളുടെ വളര്‍ച്ച തങ്ങള്‍ ദൂരെനിന്നും കാണാറുണ്ടെന്നും ഇരുവരും വ്യക്തമാക്കി.

Related News