‘ചാവാൻ നിൽക്കുന്ന നേരത്ത് പിആറിനെ പറ്റി ചിന്തിക്കുമോ? അങ്ങനെ വിളിച്ചത് വേദനിപ്പിച്ചു: ടൊവിനോ

യുവനടൻ ടൊവിനോ തോമസ് 2018ൽ കേരളത്തെ പിടിച്ചുലച്ച പ്രളയസമയത്ത് നടത്തിയ സന്നദ്ധ സേവന പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധുക്കപ്പെട്ടിരുന്നു. ആ സമയത്ത് നടന് നേരെ നിരവധി ട്രോളുകളും വന്നു. ഇപ്പോഴിതാ ആ വിമർശനങ്ങളിൽ പ്രതികരണവുമായെത്തിയിരിക്കുകയാണ് താരം…

യുവനടൻ ടൊവിനോ തോമസ് 2018ൽ കേരളത്തെ പിടിച്ചുലച്ച പ്രളയസമയത്ത് നടത്തിയ സന്നദ്ധ സേവന പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധുക്കപ്പെട്ടിരുന്നു. ആ സമയത്ത് നടന് നേരെ നിരവധി ട്രോളുകളും വന്നു. ഇപ്പോഴിതാ ആ വിമർശനങ്ങളിൽ പ്രതികരണവുമായെത്തിയിരിക്കുകയാണ് താരം . ‘2018’ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന പ്രസ് മീറ്റിലായിരുന്നു താരത്തിന്റെ പ്രതികരണം.

പ്രളയസമയത്ത് താൻ നടത്തിയത് പിആർ വർക്കുകളാണെന്ന തരത്തിൽ എനിക്കെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു. എന്നെ ‘പ്രളയം സ്റ്റാർ’ എന്ന് പോലും പലരും വിളിച്ചിരുന്നു. അത്തരം ട്രോളുകളും വിമർശനങ്ങളും ഏറെ വേദനിപ്പിച്ചുണ്ടെന്നാണ് ടൊവിനോ പറഞ്ഞിരിക്കുന്നത്.ആ സമയത്ത് മഴയൊരു രണ്ടാഴ്ച കൂടി പെയ്താൽ നമ്മളൊക്കെ മുങ്ങിപോകുമെന്നല്ലേ നമ്മളൊക്കെ കരുതിയിരുന്നത്.

ചാവാൻ നിൽക്കുന്ന നേരത്ത് പിആറിനെ പറ്റി ചിന്തിക്കുമോ? അതിനുള്ള ബുദ്ധിയോ ദീർഘ വീക്ഷണമോ എനിക്കുണ്ടായിരുന്നില്ല, എല്ലാവർക്കുമുള്ള പേടിയും ആശങ്കയുമാണ് എനിക്കുമുണ്ടായത്’കുറച്ച് നാളുകൾ കഴിഞ്ഞപ്പോൾ വിമർശനങ്ങൾ ഉയർന്നുവെന്നും പ്രളയം സ്റ്റാർ എന്ന് വിളിക്കാൻ ഞാൻ എന്ത് തെറ്റാണ് ചെയ്തത്?’, ടൊവിനോ ചോദിച്ചു.’ജൂഡ് ആന്റണി ജോസഫ് പ്രളയം സിനിമയിലേക്ക് വിളിച്ചപ്പോഴും വരാൻ തയ്യാറായിരുന്നില്ല. പിന്നീട് ഈ സിനിമയുടെ ടെക്‌നിക്കൽ സാധ്യത മനസിലാക്കിയതിന് ശേഷമാണ് സിനിമയുടെ ഭാഗമാകാൻ തീരുമാനിച്ചത് ടൊവീനോ വ്യക്തമാക്കി.