‘അഹങ്കാരി സ്‌ക്രിപ്റ്റ് ചോദിച്ചല്ലേ’ ആ സിനിമയിൽ നിന്നും പുറത്താക്കിയതിന്റെ കാരണം ഇതാണ്, യുവനടി പറയുന്നു!!

ചില മലയാള സിനിമകളിൽ നിന്നും തിരക്കഥ വായിക്കാൻ ചോദിച്ചതിന്റെ പേരിൽ തന്നെ പുറത്താക്കിയിട്ടുണ്ടെന്ന് രമ്യ നമ്പീശൻ. സ്‌ക്രിപ്റ്റ് ചോദിച്ചാൽ അഹങ്കാരി ആണെന്ന് പറഞ്ഞ് സിനിമയിൽ നിന്നും പുറത്താക്കും. പ്രതിഫലം ചോദിക്കണോ വേണ്ടയോ എന്ന് തോന്നിപ്പോകും,…

ചില മലയാള സിനിമകളിൽ നിന്നും തിരക്കഥ വായിക്കാൻ ചോദിച്ചതിന്റെ പേരിൽ തന്നെ പുറത്താക്കിയിട്ടുണ്ടെന്ന് രമ്യ നമ്പീശൻ. സ്‌ക്രിപ്റ്റ് ചോദിച്ചാൽ അഹങ്കാരി ആണെന്ന് പറഞ്ഞ് സിനിമയിൽ നിന്നും പുറത്താക്കും. പ്രതിഫലം ചോദിക്കണോ വേണ്ടയോ എന്ന് തോന്നിപ്പോകും, കാരണം പലരുടെയും പെരുമാറ്റം അത്തരത്തിലാണെന്നും രമ്യ പറയുന്നു.

”പണ്ട് നമ്മൾ സ്‌ക്രിപ്റ്റ് ചോദിക്കുമ്പോ അത് തരില്ലായിരുന്നു, ഇപ്പോൾ സ്‌ക്രിപ്റ്റ് ചോദിക്കുമ്പോ തരും. പണ്ട് സ്‌ക്രിപ്റ്റ് ചോദിച്ചിരുന്നപ്പോൾ ഒരുപാട് സിനിമ പോയിരുന്നു. സ്‌ക്രിപ്റ്റ് തരുമോ എന്ന് ചോദിച്ചപ്പോൾ ‘അഹങ്കാരി സ്‌ക്രിപ്റ്റ് ചോദിച്ചല്ലേ, ഈ സിനിമയിൽ നിന്നും ഔട്ട്’ എന്നായിരുന്നു.”രമ്യ നമ്പീശൻ വ്യക്തമാക്കി.


ഇപ്പോ സ്‌ക്രിപ്റ്റ് ചോദിച്ചിട്ട് തന്നില്ലെങ്കിൽ വേണ്ട അഭിനയിക്കില്ല എന്ന് തന്നെയങ്ങ് വിചാരിക്കും. സ്‌ക്രിപ്റ്റ് അറിഞ്ഞാൽ മാത്രമേ എല്ലാവർക്കും ഒരു ഇൻവോൾമെന്റ് ഉണ്ടാവുകയുള്ളുവെന്നും ഫിൽമിബീറ്റിന് നൽകിയ അഭിമുഖത്തിൽ രമ്യ പറഞ്ഞു.അതേസമയം, ‘ബി 32 മുതൽ 44 വരെ’ എന്ന സിനിമയാണ് രമ്യയുടെതായി റിലീസ് ചെയതിരിക്കുന്നത്. ശ്രുതി ശരണ്യമാണ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സരിൻ ഷിഹാബ്, അശ്വതി ബി, അനാർക്കലി മരയ്ക്കാർ, കൃഷ്ണ കുറുപ്പ്, റെയ്ന രാധാകൃഷ്ണൻ എന്നിവരാണ് പ്രധാന താരങ്ങൾ.