Categories: Film News

അഭയ് രാജ് എന്നൊരു പേരുണ്ടായിരുന്നു വെളിപ്പെടുത്തലുമായി യുവനടൻ

യുവനടന്മാരിൽ ശ്രദ്ധേയനാണ് ഉണ്ണി മുകുന്ദൻ. മാളികപ്പുറം എന്ന സിനിമ ഉണ്ണി മുകുന്ദന്റെ താരമൂല്യവും കുത്തനെ ഉയരുകയാണ്. സോഷ്യൽ മീഡിയകളിൽ ഇപ്പോൾ ട്രെൻഡിങ് ആയി മാറിയിരിക്കുകയാണ് ഉണ്ണി മുകുന്ദനും മാളികപ്പുറവും. സിനിമ വൻ ബോക്‌സ് ഓഫീസ് കളക്ഷനുമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

മാളികപ്പുറം സിനിമയുടെ പ്രമോഷന്റെ ഭാഗമായി താരം മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഉണ്ണി മുകുന്ദൻ എന്നത് തന്റെ യഥാർത്ഥ പേരല്ല എന്നാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്. ഉണ്ണി കൃഷ്ണൻ എന്നായിരുന്നു തന്റെ പേരെന്നും സിനിമയിൽ എത്തിയപ്പോൾപേര് മാറ്റാൻ നിർദേശിക്കുകയായിരുന്നുവെന്നും ഉണ്ണി പറഞ്ഞു.

തന്റെ ആദ്യ ചിത്രത്തിന്റെ സംവിധായകൻ ബാബു ജനാർദ്ദനൻ സർ അഭയ് രാജ് എന്ന പേരാണ് നിർദ്ദേശിച്ചിരുന്നത്. എന്നാൽ ഉണ്ണി എന്ന പേരിനോടല്ലാതെ തനിക്ക് പ്രതികരിക്കാൻ കഴിയില്ല എന്ന് അദ്ദേഹത്തോട് പറഞ്ഞു. അപ്പോഴാണ് അച്ഛന്റെ പേരായ മുകുന്ദൻ എന്നത് കൂടി ചേർത്ത് ഉണ്ണി മുകുന്ദൻ ആയതെന്നും നടൻ വ്യക്തമാക്കി.ഡിസംബർ 30 ന് തീയേറ്ററുകളിൽ എത്തിയ മാളികപ്പുറം നവാഗതനായ വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്ത ആദ്യ ചിത്രമാണ് ‘

 

 

Aiswarya Aishu