പണം വാങ്ങി വോട്ട് ചെയ്യരുത്! അത് സ്വന്തം കണ്ണിൽ വിരൽ വെച്ച് കുത്തുന്നതിന് തുല്ല്യം, വിജയ് ,വീഡിയോ

പത്താം ക്ലാസ് വിദ്യാർത്ഥികളെ അതിസംബോധന ചെയ്യുന്ന വേളയിൽ ഇളയ ദളപതി വിജയ് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. നാളത്തെ വോട്ടറന്മാർ ആണ് നിങ്ങൾ, പണം വാങ്ങി ഒരിക്കലും വോട്ട്…

പത്താം ക്ലാസ് വിദ്യാർത്ഥികളെ അതിസംബോധന ചെയ്യുന്ന വേളയിൽ ഇളയ ദളപതി വിജയ് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. നാളത്തെ വോട്ടറന്മാർ ആണ് നിങ്ങൾ, പണം വാങ്ങി ഒരിക്കലും വോട്ട് ചെയ്യരുത്  താരം കുട്ടികളോടായി പറഞ്ഞു, താരത്തിന്റെ ഈ വാക്കുകൾ കേട്ട് നടൻ രാഷ്ട്രീയത്തിലേക്കോ എന്ന സംശയം എല്ലാവരിലും എത്തിയിരിക്കുകയാണ്.

ഒരിക്കലും നിങ്ങൾ പണം വാങ്ങി വോട്ടു ചെയ്യരുത് അത് സ്വന്തം കണ്ണിൽ നമ്മൾ വിരൽ വെച്ച് കുത്തുന്നതിനു തുല്യം നടൻ പറഞ്ഞു. അതാണ് ഇപ്പോൾ നടക്കുന്നത്, ഇപ്പോൾ എല്ലാവരും വോട്ട് ചെയ്യുന്നത് അങ്ങനെ. ഒരു വോട്ടിനു 1000 രൂപ ആണെങ്കിൽ ഒന്നരലക്ഷം പേർക്ക് അങ്ങനെ കൊടുക്കുമ്പോൾ 15 കോടി രൂപയാണ് ചിലവാക്കുന്നത്.

അത്പോലെ അങ്ങനെ ചിലവാകുന്നവർ എത്ര കോടി രൂപ സമ്പാദിച്ചു കാണും. കുട്ടികളെ നിങ്ങൾ വീട്ടിൽ ചെന്ന് പറയൂ ഈ കാശ് വാങ്ങി വോട്ടു കൊടുക്കുന്നത് അവസാനിപ്പിക്കാൻ, നിങ്ങൾ പറയുമ്പോൾ അവർ കേൾക്കും. നടൻ പറയുന്നു. പത്തു ,പതിനൊന്നാം ക്ലാസിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കുന്നതിനു നടന്റെ ആരാധന സംഘടന വിജയ് മക്കൾ ഇയക്കം സംഘടിപ്പിച്ച പരിപാടിയിലാണ് താരം  ഈ കാര്യം വെളിപ്പെടുത്തിയത്.