തമിഴ് നടി വിജയ ലക്ഷ്മി അന്തരിച്ചു 

ടി വി സീരിയലിലും, സിനിമകളിലും സജീവമായ നടി വിജയ ലക്ഷ്മി(70 )അന്തരിച്ചു. വൃക്ക രോഗത്തെ തുടർന്ന് ചെന്നയിലെ ആശുപത്രിയിൽ ചികത്സയിൽ ഇരിക്കെ ആണ് മരണം സംഭവിച്ചത്, സീരിയലുകളിൽ കൂടുതലും താരം അമ്മ വേഷം ആയിരുന്നു…

ടി വി സീരിയലിലും, സിനിമകളിലും സജീവമായ നടി വിജയ ലക്ഷ്മി(70 )അന്തരിച്ചു. വൃക്ക രോഗത്തെ തുടർന്ന് ചെന്നയിലെ ആശുപത്രിയിൽ ചികത്സയിൽ ഇരിക്കെ ആണ് മരണം സംഭവിച്ചത്, സീരിയലുകളിൽ കൂടുതലും താരം അമ്മ വേഷം ആയിരുന്നു ചെയ്യ്തിരുന്നത്. പത്തോളം സിനിമകളിൽ നടി ചെറിയ ചെറിയ റോളുകളിൽ അഭിനയിച്ചിട്ടുണ്ട്. അതിനു ശേഷം താരം പിന്നീട് ടി വി സീരിയലുകളിൽ സജീവമാകുകയായിരുന്നു.

ഭാരതികണ്ണമ്മ എന്ന സീരിയലിലൂടെ ആയിരുന്നു വിജയ ലക്ഷ്മിയെ പ്രേക്ഷകർക്ക് കൂടുതൽ സുപരിചിതയായത്. അതിലെ നായികയുടെ മുത്തശ്ശി വേഷം ആയിരുന്നു, കൂടുതലും താരം അമ്മ, മുത്തശ്ശി വേഷങ്ങൾ ആയിരുന്നു കൈകാര്യം ചെയ്യ്തിരുന്നത്. മുത്തഴക്, ശരവണൻ മീനാക്ഷി, ഈറമാനാ റോജാവേ, തുടങ്ങി അൻപതോളം പരമ്പരകളിൽ താരം അഭിനയിച്ചിരുന്നു. വൃക്ക രോഗത്തിന് ചികത്സയിൽ കഴിയവേ നടി ഒന്ന് വീണു എന്നും ബന്ധുക്കൾ അറിയിച്ചു.