നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട സാക്ഷി ബാലചന്ദ്രകുമാർ അത്യാസന്ന നിലയിൽ ആശുപത്രിയിൽ 

നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷി ആയ  സംവിധായകൻ ബാല ചന്ദ്ര കുമാറിനെ  ഇപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരു വൃക്കകളും തകരാറിലായതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിരുവനന്തപുരത്തുള്ള  ഒരു സ്വകാര്യ ഹോസ്പിറ്റലിൽ ചികത്സയിൽ ആണ് അദ്ദേഹം. ഇരു കിഡ്നിക്കും ഗുരുതരമായ അണുബാധ യിൽ ആണ് ഇപ്പോൾ ഹോസ്പിറ്റലിൽ കഴിയുന്നത്. സംവിധായകൻ ഇപ്പോൾ  പ്രഗൽഫരായ ഡോക്ടറുമാരുടെ നീരിക്ഷണത്തിൽ ആണ് കഴിയുന്നതെന്നു  വാർത്തകൾ എത്തുന്നുണ്ട്.

സംവിധായകന്റെ കേസ് വിസ്താരത്തിനിടയിൽ തന്നെ അദ്ദേഹത്തിന്റെ ആരോഗ്യ നിലയിൽ വഷളാവുകയും ഉടൻ ഹോസ്പിറ്റലിൽ ചികത്സ തേടുകയും ചെയ്യ്തിരുന്നു, ഇരു വൃക്കകളിലെ അണുബാധയെ തുടർന്ന് ഡയാലിസീസ് ചെയ്യുകയും ചെയ്യ്തുകൊണ്ടിരുന്നു, എന്നാൽ കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ആരോഗ്യം പ്രശ്നം വഷളാവുകയും ഡയാലിസീസ് തടസ്സപ്പെടുകയും ചെയ്യ്തിരുന്നു.

ഇപ്പോൾ ഈ കേസിന്റെ ഏതാണ്ട് അന്തിമ ഘട്ടം ആയിരിക്കുകയാണ്, അതിനിടയിലാണ് സംവിധായകന്റെ അസുഖം ക്രിട്ടിക്കൽ സ്റ്റേജിലേക്ക് മാറിയത്. ഇപ്പോൾ ഇതേ കേസിനി സാരമായി ബാധിക്കുമോ എന്നാ ആശങ്കയിലാണ് എല്ലാവരും, ഒരു വര്ഷത്തോളം ചികത്സയിൽ കഴിയുക ആയിരുന്നു ബാലചന്ദ്ര കുമാർ, ഇപ്പോൾ  അദ്ദേഹം അത്യസന്ന നിലയിലാണ് എന്നും റിപോർട്ടുകൾ പറയുന്നു.