മൂന്നാം ഭാര്യ ആയിട്ടും വിവാഹത്തെപ്പറ്റി ഒളിച്ചു വെച്ചു ; നടി മൗനികയുടെ ജീവിതം  ഇങ്ങനെ

തമിഴകത്തെ അറിയപ്പെടുന്ന നടിയാണ് മൗനിക. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളിൽ ഏതാനും തമിഴ് സിനിമകളിൽ ശ്രദ്ധേയ വേഷങ്ങളിൽ അഭിനയിച്ചിട്ടുള്ള മൗനിക ഇന്ന് മിനിസ്‌ക്രീനിലെ സജീവ സാന്നിധ്യമാണ്. സിനിമകളിലും അഭിനയിക്കുന്നുണ്ട് നടി. 1985ൽ ഉൻ കണ്ണിൽ നീർ…

തമിഴകത്തെ അറിയപ്പെടുന്ന നടിയാണ് മൗനിക. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളിൽ ഏതാനും തമിഴ് സിനിമകളിൽ ശ്രദ്ധേയ വേഷങ്ങളിൽ അഭിനയിച്ചിട്ടുള്ള മൗനിക ഇന്ന് മിനിസ്‌ക്രീനിലെ സജീവ സാന്നിധ്യമാണ്. സിനിമകളിലും അഭിനയിക്കുന്നുണ്ട് നടി. 1985ൽ ഉൻ കണ്ണിൽ നീർ വഴിന്താൽ എന്ന ചിത്രത്തിലൂടെ ആയിരുന്നു മൗനികയുടെ സിനിമാ അരങ്ങേറ്റം. തമിഴിലെ ശ്രദ്ധേയ സംവിധായകരിൽ ഒരാളായ ബാലു മഹേന്ദ്രയാണ് മൗനികയെ സിനിമയിലേക്ക് കൊണ്ടു വന്നത്. പിന്നീട് ഇവർ പ്രണയത്തിലാവുകയും വിവാഹിതരാവുകയുമൊക്കെ ചെയ്തിരുന്നു.  ഒരു കാലത്ത് ബാലു മഹേന്ദ്രയുമായുള്ള പ്രണയത്തിന്റെയും വിവാഹത്തിന്റെയുമൊക്കെ പേരിലാണ് മൗനിക പ്രേക്ഷകർക്കിടയിൽ ചർച്ചയായി മാറിയിരുന്നത്. രണ്ട് വർഷത്തോളം ഒരുമിച്ചു താമസിച്ചതിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. എന്നാൽ വർഷങ്ങൾക്ക് ശേഷമാണ് വിവാഹിതരാണെന്ന കാര്യം ഇവർ വെളിപ്പെടുത്തിയത്. രണ്ടാം ഭാര്യ ശോഭയുടെ മരണത്തിന് ശേഷമാണ് ബാലു മഹേന്ദ്രയും മൗനികയും തമ്മിലുള്ള ബന്ധം ചർച്ചയായി തുടങ്ങിയത്.

1996ൽ ഒരുമിച്ചു ജീവിക്കാൻ തുടങ്ങിയ ഇവർ 1998ൽ വിവാഹിതരായെങ്കിലും ഇക്കാര്യം പുറത്തു വിട്ടത് 2004ലാണ്. 2014ൽ ബാലു മഹേന്ദ്രയുടെ മരണം വരെ ഇരുവരും ദാമ്പത്യ ജീവിതം തുടർന്നു. എന്നാൽ ബാലു മഹേന്ദ്രയുമായുള്ള പ്രണയത്തിന്റെയും ലിവിങ് ടുഗതറിന്റെയും പേരിൽ ധാരാളം വിമർശനങ്ങളും കേൾക്കേണ്ടി വന്നിട്ടുണ്ട് മൗനികയ്ക്ക്. ഒരിക്കൽ ഒരു അഭിമുഖത്തിൽ ബാലു മഹേന്ദ്രയെ കണ്ടുമുട്ടിയതിനെ കുറിച്ചും പ്രണയത്തിലായതിനെ കുറിച്ചുമൊക്കെ മൗനിക മനസു തുറന്നിരുന്നു. ബാലു മഹേന്ദ്രയുടെ അസിസ്റ്റന്റ് ഡയറക്ടർമാരിൽ ഒരാൾ എന്നെ വിളിച്ച് അദ്ദേഹം കാണാൻ ആഗ്രഹിക്കുന്നുണ്ടെന്ന് പറയുമ്പോൾ എനിക്ക് പ്രായം 18 വയസ്സായിരുന്നു. എനിക്ക് ഒന്നും മനസിലാകുന്നുണ്ടായിരുന്നില്ല. വളരെ പരിഭ്രാന്തിയോടെ അദ്ദേഹത്തിന്റെ ഓഫീസ് എവിടെയാണെന്നും എപ്പോഴാണ് കാണേണ്ടത് എന്നെല്ലാം തിരക്കി. അടുത്ത ദിവസം രാവിലെ തന്നെ ഞാൻ അദ്ദേഹത്തെ കാണാൻ പോയി, അവിടെ അദ്ദേഹത്തിന്റെ സിനിമയിൽ നായികയാകാൻ ധാരാളം പെൺകുട്ടികൾ കാത്തു നിൽക്കുന്നുണ്ടായിരുന്നു, അത് കണ്ടപ്പോൾ തന്നെ ഞാൻ അസ്വസ്ഥയായി. ഇതിൽ എവിടെയാണ് നമുക്ക് അവസരം ലഭിക്കുക എന്നായി ചിന്ത. അപ്പോഴാണ് ബാലു മഹേന്ദ്ര എന്ന ആ വലിയ തിമിംഗലം അങ്ങോട്ട് വന്നത്. ഞാൻ അദ്ദേഹത്തെ കണ്ടതും നിവർന്നിരുന്നു. അതിന് അദ്ദേഹം എന്നെ പരിഹസിച്ചു. പിന്നീട് എന്റെ കയ്യിലുണ്ടായിരുന്ന ആൽബം അദ്ദേഹത്തെ കാണിച്ചു.

ദയവായി ഇത് മറ്റെവിടെയും കാണിക്കരുത് എന്നായിരുന്നു മറുപടി. അതിനു ശേഷം അദ്ദേഹം എന്റെ ചിത്രങ്ങളെടുത്തു. ഇതായിരുന്നു ഞങ്ങളുടെ ആദ്യ കൂടിക്കാഴ്ച എന്നും മൗനിക ഓർക്കുന്നു. ഞങ്ങൾ പ്രണയത്തിലായപ്പോൾ ഞാൻ അദ്ദേഹത്തെ മിസ്റ്റർ മഹേന്ദ്ര എന്നാണ് വിളിച്ചിരുന്നത്. അദ്ദേഹം എന്നെ മിസിസ് മഹേന്ദ്ര എന്നും. വലിയ അവകാശത്തോടെ സ്ഥാനപ്പേരുകളിൽ ആയിരുന്നു ഞങ്ങൾ പരസ്പരം വിളിച്ചിരുന്നത്. അദ്ദേഹം മരിക്കുന്നതിന് മുൻപ് രണ്ടു കാര്യങ്ങൾ എന്നെകൊണ്ട് സത്യം ചെയ്യിച്ചിരുന്നു. ഒന്ന് ഞാൻ വീണ്ടും സിനിമയിൽ സജീവമാകണം എന്നതാണ്. കാരണം അന്ന് ഞാൻ കുടുംബം, ബിസിനസ്, റിയൽ എസ്റ്റേറ്റ് തുടങ്ങിയ കാര്യങ്ങളുമായി അൽപം തിരക്കിലായിരുന്നു. അത് അദ്ദേഹത്തിന് അത്ര താത്പര്യമുണ്ടായിരുന്നില്ല,’ ‘നിങ്ങൾ മികച്ചൊരു നടിയാണ്. നമുക്ക് മിതമായി ജീവിക്കാം. അതുകൊണ്ട് വീണ്ടും സിനിമയിൽ അഭിനയിക്കാമോ എന്ന് പറഞ്ഞ് നിർബന്ധിക്കുകയായിരുന്നു. അദ്ദേഹം പറഞ്ഞ മറ്റൊരു കാര്യം അദ്ദേഹത്തിന്റെ മരണശേഷം ഞാൻ മറ്റൊരു വിവാഹം കഴിക്കണമെന്നാണ്. അത് പറ്റില്ലെന്ന് ഒന്നും ഞാൻ പറഞ്ഞില്ല. പക്ഷെ മനസ് കൊണ്ട് ഞാൻ ഇപ്പോഴും അതിന് തയ്യാറല്ല എന്നും  മൗനിക പറയുന്നു. ‘ഞാൻ അദ്ദേഹത്തോടൊപ്പം ജീവിച്ച ജീവിതം ശരിയാണെന്ന് ഞാൻ പറയുന്നില്ല. എന്നാൽ അത് എന്റെ ജീവിതത്തിലെ വളരെ മനോഹരമായ ഒരു ഘട്ടമായിരുന്നു. മറ്റൊരു സ്ത്രീയുടെ ഭർത്താവുമായി ജീവിതം ആരംഭിച്ചത് തെറ്റായിപ്പോയി. എന്നാൽ ഞാൻ അത് നന്നായി തന്നെയാണ് ജീവിച്ചത്,’ എന്നും മൗനിക പറയുന്നു.