എംഡിക്ക് താൽപര്യമുണ്ട്, പേയ്‌മെന്റെ പ്രശ്‌നമല്ല; ദുരനുഭവം പങ്കുവെച്ച് അനാർക്കലി

യുവനടിമാരിൽ ശ്രദ്ധേയയാണ് നടി അനാർക്കലി മരക്കാർ. തന്റെ ജീവിതത്തിൽ തനിക്കുണ്ടായ ഒരു ദുരനുഭവം പങ്കുവെച്ചിരിക്കുകകയാണ് താരം. ദുബായിലൊരു ഉദ്ഘാടനത്തിന് പോയിരുന്നു. ഉദ്ഘാടനം കഴിഞ്ഞ് പാർട്ടിയുണ്ട്. പാർട്ടി കഴിഞ്ഞിട്ട് അവിടെ തന്നെ നിൽക്കണമെന്ന അതിന്റെ അധികൃതർ…

യുവനടിമാരിൽ ശ്രദ്ധേയയാണ് നടി അനാർക്കലി മരക്കാർ. തന്റെ ജീവിതത്തിൽ തനിക്കുണ്ടായ ഒരു ദുരനുഭവം പങ്കുവെച്ചിരിക്കുകകയാണ് താരം. ദുബായിലൊരു ഉദ്ഘാടനത്തിന് പോയിരുന്നു. ഉദ്ഘാടനം കഴിഞ്ഞ് പാർട്ടിയുണ്ട്. പാർട്ടി കഴിഞ്ഞിട്ട് അവിടെ തന്നെ നിൽക്കണമെന്ന അതിന്റെ അധികൃതർ പറഞ്ഞിരുന്നു.

ഞാൻ എന്തിന് അവിടെ തന്നെ നിൽക്കണം എന്ന് ചോദിച്ചു. എനിക്കത് എന്തിനെന്ന് അറിയണം. ചോദിച്ച് ചോദിച്ച് അവസാനം കൂടെ ഉണ്ടായിരുന്നയാൾ പറഞ്ഞു. എംഡിക്ക് അനാർക്കലിയോട് താൽപര്യമുണ്ട്, പേയ്മെന്റൊന്നും പ്രശ്നമല്ലെന്ന്. എനിക്ക് ആദ്യം ഭയങ്കര സന്തോഷമാണ് തോന്നിയത് ആരെങ്കിലും എന്നോട് ചോദിച്ചല്ലോയെന്ന്.

anarkali-marakkar

പക്ഷേ താൽപര്യമില്ലെന്ന് ഞാൻ അയാളോ പറഞ്ഞു. താൽപര്യമുണ്ടാവാൻ ചാൻസുള്ള മറ്റ് സെലിബ്രറ്റീസുണ്ടോയെന്ന് ചോദിച്ചു. താൻ പോടോയെന്ന് ഞാൻ പറഞ്ഞു,’റെഡ് എഫ്എമ്മുമായുള്ള അഭിമുഖത്തിലാണ് അനാർക്കലി മരക്കാർ ഈക്കാര്യം പറഞ്ഞത്.

Anarkali Marikkar bigg boss entry
Anarkali Marikkar bigg boss entry

സുലൈഖ മൻസിൽ, ബി മുതൽ 44 വരെ എന്നിവയാണ് അനാർക്കലിയുടെ പുതിയ ചിത്രങ്ങൾ. അഷറഫ് ഹംസ സംവിധാനം ചെയ്യുന്ന സിനിമയാണ് സുലേഖ മൻസിൽ. ലുക്മാൻ അവറാനാണ്ണ് ചിത്രത്തിലെ നായകൻ. 2016ൽ പുറത്തിറങ്ങിയ ആനന്ദം എന്ന സിനിമയിലൂടെയാണ് അനാർക്കലി അഭിനയരംഗത്തേക്ക് എത്തിയത്.ഉയരെ, വിമാനം, മന്ദാരം എന്നീ ചിത്രങ്ങളിലൂടെ താരം ശ്രദ്ധേയായി മാറി