എനിക്ക് നിസ്‌ക്കരിക്കാനൊക്കെ അറിയാം, ഞാൻ നിസ്‌ക്കരിച്ചിട്ടും ഉണ്ട്

സഹനടിയിലൂടെ അഭിനയം തുടങ്ങി ഇപ്പോൾ നായിക നടിയായി മാറിയിരിക്കുകയാണ് അനുസിത്താര, പ്രേക്ഷകർക്ക് വളരെ ഇഷ്ടമാണ് അനുവിനെ, തന്റെ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും പങ്കുവച്ചുകൊണ്ട് അനു സോഷ്യല്‍ മീഡിയയില്‍ സജീവമാകാറുമുണ്ട്. ഫാഷന്‍ ഫോട്ടോഗ്രാഫറായ വിഷ്ണുവിനെ പ്രണയിച്ച്‌…

സഹനടിയിലൂടെ അഭിനയം തുടങ്ങി ഇപ്പോൾ നായിക നടിയായി മാറിയിരിക്കുകയാണ് അനുസിത്താര, പ്രേക്ഷകർക്ക് വളരെ ഇഷ്ടമാണ് അനുവിനെ, തന്റെ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും പങ്കുവച്ചുകൊണ്ട് അനു സോഷ്യല്‍ മീഡിയയില്‍ സജീവമാകാറുമുണ്ട്. ഫാഷന്‍ ഫോട്ടോഗ്രാഫറായ വിഷ്ണുവിനെ പ്രണയിച്ച്‌ 2015 ലാണ് അനുസിത്താര വിവാഹം കഴിച്ചത്. വെറും ഒരു വീട്ടമ്മയായി കഴിയേണ്ടിയിരുന്ന തന്നെ അഭിനയലോകത്തേക്ക് എത്തിച്ചത് വിഷ്ണുവാണെന്ന് പലവട്ടം അനുസിത്താര വ്യക്തമാക്കിയിട്ടുണ്ട്. തന്നെ അഭിനയത്തിലേക്ക് കൊണ്ട് വന്നതും അഭിനയിക്കാൻ പ്രേരിപ്പിച്ചതും തന്റെ ഭർത്താവ് വിഷ്ണു ആണെന്ന് അനു സിതാര പലപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ട്.

എന്നാൽ ഇപ്പോൾ ഒരു അഭിമുഖത്തിൽ മതത്തിനെ കുറിച്ച് അനു സിത്താര പറഞ്ഞ കാര്യങ്ങളാണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. താൻ പകുതി മുസ്ലിം ആണെന്നാണ് അനു വെളിപ്പെടുത്തിയിരിക്കുന്നത്. അനുവിനെ വാക്കുകൾ ഇങ്ങനെ, സത്യം പറഞ്ഞാൽ ഞാൻ പകുതി മുസ്ലിം ആണെന്ന് പറയാം. കാരണം എന്റെ അമ്മയും അച്ഛനും തമ്മിൽ പ്രണയിച്ച് വിവാഹം കഴിച്ചവർ ആണ്. അച്ഛൻ മുസ്ലിമും ‘അമ്മ ഹിന്ദുവും. ഭയങ്കര വിപ്ലവം ഉണ്ടാക്കിയ വിവാഹം ആയിരുന്നു ഇരുവരുടെയും. അത് കൊണ്ട് തന്നെ ‘അമ്മ വീട്ടുകാരുടെ പിണക്കം അത്ര പെട്ടന്ന് ഒന്നും മാറിയില്ലായിരുന്നു. ഞാൻ ജനിച്ചതിന് ശേഷമാണ് ‘അമ്മ വീട്ടുകാർ അവരുടെ പിണക്കം മറന്ന് ഇണങ്ങിയത്.

അങ്ങനെ വിപ്ലവകരമായ കല്യാണത്തിന് സന്തോഷകരമായ ഒരു എൻഡിങ് ഉണ്ടാകുകയായിരുന്നു. എന്നേയും അനുജത്തിയേയും അച്ഛന്റെ ‘അമ്മ നിസ്‌കരിക്കാൻ ഒക്കെ പഠിപ്പിച്ചിട്ടുണ്ട്. ഞങ്ങൾ നിസ്‌ക്കരിച്ചിട്ടും ഉണ്ട്. മാത്രവുമല്ല നോമ്പ് ഒക്കെ മുടങ്ങാതെ പിടിച്ചിരുന്നു. പത്താം ക്ലാസ് സർട്ടിഫിക്കറ്റിലും എന്റെ മതത്തിന്റെ സ്ഥാനത്ത് മുസ്ലിം എന്നായിരുന്നു എന്നും അനു പറഞ്ഞു. താരത്തിന്റെ ഈ വാക്കുകൾ വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടുകയും ചെയ്തു. വനിതാ മാഗസിന് നൽകിയ അഭിമുഖത്തിൽ ആണ് അനു ഈ കാര്യങ്ങൾ ഒക്കെ വ്യക്തമാക്കിയത്.