പ്രധാനമന്ത്രിക്ക് ഒപ്പം മാത്രമല്ല മുഖ്യമന്ത്രിക്ക് ഒപ്പവും വേദികളിൽ എത്തിയിട്ടുണ്ടെന്ന് അപർണ ബാലമുരളി

ഇനിയും പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടാൻ അവസരം കിട്ടിയാൽ പോകുമെന്ന് നടി അപർണ ബാലമുരളി. യൂത്ത് കോൺക്ലേവിൽ യുവനടി അപർണ ബാലമുരളി പ്രധാമന്ത്രിക്കൊപ്പം വേദി പങ്കിട്ടിരുന്നു. ഇതോടെ താരത്തിന് നേരെ കടുത്ത വിമർശനവും സൈബർ അറ്റാക്കും…

ഇനിയും പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടാൻ അവസരം കിട്ടിയാൽ പോകുമെന്ന് നടി അപർണ ബാലമുരളി. യൂത്ത് കോൺക്ലേവിൽ യുവനടി അപർണ ബാലമുരളി പ്രധാമന്ത്രിക്കൊപ്പം വേദി പങ്കിട്ടിരുന്നു. ഇതോടെ താരത്തിന് നേരെ കടുത്ത വിമർശനവും സൈബർ അറ്റാക്കും നേരിടേണ്ടി വന്നിരുന്നു.

പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടാൻ ക്ഷണം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും നല്ലൊരു അനുഭവമായിരുന്നു എന്നുമാണ് അപർണ പറഞ്ഞത്. ”വിമർശിക്കുന്നവരും ഇന്ത്യൻ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടാൻ ക്ഷണം ലഭിച്ചാൽ പോകുമായിരിക്കും.’ ഉണ്ണി മുകുന്ദൻ, അപർണ്ണ ബാലമുരളി, നവ്യ നായർ, വിജയ് യേശുദാസ് എന്നിവർ സംവാദ പരിപാടിയിൽ പങ്കെടുത്തിരുന്നു

‘യൂത്ത് കോൺക്ലേവ് എന്നു പറയുമ്പോൾ നാളത്തെ ഫ്യൂച്ചർ എന്ന കോൺസെപ്റ്റ് ഉണ്ടെന്നും പ്രധാനമന്ത്രിക്കൊപ്പം ഈയൊരു വേദി പങ്കിടാൻ സാധിച്ചതിൽ ഭയങ്കര സന്തോഷമുണ്ടെന്നും ഇതു പോലൊരു യൂത്ത് കോൺക്ലേവ് പ്രോത്സാഹിപ്പിക്കുന്നതിലും ഭയങ്കര സന്തോഷമാണ് തനിക്ക് ഉളളത്. ഭയങ്കര അത്യാവശ്യമായിട്ടുള്ള കാര്യമാണെന്നും യൂത്ത് കോൺക്ലേവിൽ പങ്കെടുക്കാൻ എത്തിയപ്പോൾ അപർണ പറഞ്ഞിരുന്നു .അതേസമയം, ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ‘2018’ എന്ന ചിത്രമാണ് അപർണയുടെതായി ഇനി റിലീസിന് ഒരുങ്ങുന്നത്