ആ ഒരു ഒറ്റ കാരണം കൊണ്ടാണ് ‘മഴവില്ല്’ എന്ന ചിത്രം പരാചയപെട്ടത്, വിനീത്

അഭിനയത്തിലും, നൃത്തത്തിലും അതീവ ശ്രെധ പുലർത്തുന്ന ഒരു നടൻ തന്നെയാണ് നടൻ വിനീത്, ഇപ്പോൾ താരം മഴവില്ല് എന്ന ചിത്രം ബോക്സ്ഓഫീസിൽ പരാചയപെടാൻ ഉണ്ടായ കാരണത്തെ കുറിച്ച് തുറന്നു പറയുകയാണ്. ചിത്രത്തിൽ താനും, കുഞ്ചാക്കോ ബോബനും ആയിരുന്നു പ്രധാന കഥപാത്രങ്ങളെ അവതരിപ്പിച്ചത്, സിനിമ കൂടുതൽ സിനിമ പ്രേമികൾക്ക് ഇഷ്ട്ടം ആയെങ്കിലും അത് വലിയ പരാചയം ആയിരുന്നു ഉണ്ടായത്.

ആ ചിത്രം ഇത്രേമേൽ പരാചയപെടാൻ കാരണം ചാക്കോച്ചന്റെ മരണം ആയിരുന്നു, നായകൻ മരിക്കുകയാണെന്നു അറിഞ്ഞപ്പോളേക്കും അത് പ്രേക്ഷകർക്ക്‌ ഉൾകൊള്ളാൻ കഴിഞ്ഞിരുന്നില്ല എന്നും ആ നെഗറ്റീവ് തന്നെയാണ് ചിത്രം പരിചയപെടാൻ കരണമെന്നു നടൻ വിനീത് പറയുന്നു. ചിത്രത്തിന് നിരവധി അഭിനന്ധനകൾ ലഭിച്ചെങ്കിലും ചാക്കോച്ചന്റെ മരണം ഈ ചിത്രത്തെ വല്ലാതെ ബാധിച്ചു.

അന്ന് ചാക്കോച്ചൻ തിളങ്ങി നിന്ന സമയം ആയിരുന്നു, പെൺകുട്ടികളുടെ മനസിലെ ഹീറോ ആയി നിൽക്കുന്ന ചാക്കോച്ചൻ ഈ സിനിമയിൽ എത്തുന്നത്, അങ്ങനെയുള്ള ചാക്കോച്ചന്റെ മരണം ഈ ചിത്രത്തെ നെഗറ്റീവായി ബാധിക്കുകയും ചെയ്യ്തു. ചിത്രത്തിൽ എന്റെ കഥപാത്രം ചാക്കോച്ചന്റെ കഥപാത്രത്തെ കൊല്ലുകയാണ്. നായകന്റെ മരണം പിന്നിടെ പ്രേക്ഷകർക്ക്‌ വിരക്തിയായി നടൻ വിനീത് പറയുന്നു.