കേസില്‍ കുടങ്ങി കുറേ നാള്‍ ജയിലില്‍ കിടക്കേണ്ടി വന്നു; പുറത്തിറങ്ങിയപ്പോള്‍ ആദ്യം പോയത് ധ്യാനത്തിന്: കറുത്ത ദിനങ്ങള്‍ ഓര്‍ത്തെടുത്ത് നടി ധന്യ മേരി

ബിഗ് ബോസ് സീസണ്‍ 4 ലെ മത്സരാര്‍ത്ഥിയായ നടി ധന്യ മേരി വര്‍ഗ്ഗീസ് പങ്കുവെച്ച അനുഭവ കഥകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഒരുകാലത്ത് വലിയ കോളിളക്കം സൃഷ്ടിച്ച സംഭവങ്ങളില്‍ നടിയുടെ അനുഭവകഥ ശ്രദ്ധയോടെയാണ്…

ബിഗ് ബോസ് സീസണ്‍ 4 ലെ മത്സരാര്‍ത്ഥിയായ നടി ധന്യ മേരി വര്‍ഗ്ഗീസ് പങ്കുവെച്ച അനുഭവ കഥകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഒരുകാലത്ത് വലിയ കോളിളക്കം സൃഷ്ടിച്ച സംഭവങ്ങളില്‍ നടിയുടെ അനുഭവകഥ ശ്രദ്ധയോടെയാണ് മറ്റ് മത്സരാര്‍ത്ഥികള്‍ കേട്ടിരുന്നത്.

ഭര്‍ത്താവും നടനുമായ ജോണ്‍ ജേക്കബിനെ ഏഷ്യാനെറ്റിലെ കോമഡി സ്റ്റാര്‍സിന്റെ നൂറാമത്തെ എപ്പിസോഡില്‍ വച്ചാണ് താന്‍ പരിചയപ്പെടുന്നതെന്ന് ധന്യ പറയുന്നു. ഇത് കഴിഞ്ഞ് ഒരു യുഎസ് പ്രോഗ്രാം ഉണ്ടായിരുന്നു. അവിടെ വച്ചാണ് ജോണ്‍ ധന്യയെ പ്രപ്പോസ് ചെയ്യുന്നത്. ഒടുവില്‍ മൂന്ന് മാസത്തിനുള്ളില്‍ വീട്ടുകാര്‍ വിവാഹം കഴിപ്പിച്ചു.

സന്തോഷകരമായ ജീവിതമായിരുന്നു. പിന്നീടാണ് ഒരു കമ്പനി തുടങ്ങുന്നത്. കമ്പനിയില്‍ മാനേജിംഗ് ഡയറക്ടര്‍ ആയിരുന്നു ജോണ്‍. ഒപ്പം അദ്ദേഹത്തിന്റെ അനുജനും ഡാഡിയും. ഷൂട്ടിങ്ങും കാര്യങ്ങളുമായി നടക്കുന്നത് കൊണ്ട് ജോണ്‍ അത്ര ആക്ടീവ് ആയിരുന്നില്ല കമ്പനിയില്‍, ധന്യ പറയുന്നു.

2014 സമയത്ത് പ്രോജക്ടുകള്‍ വര്‍ദ്ധിച്ചു. ജോണ്‍ പിന്നെ അതിന്റെ പുറകെ ആയി. അവിടെന്നാണ് പ്രശ്നങ്ങള്‍ തുടങ്ങുന്നത്. ഡാഡി പറഞ്ഞു കമ്പനിയെ രണ്ടാക്കാമെന്ന്. അതായിരിക്കും നല്ലതെന്നും അദ്ദേഹം പറഞ്ഞു. ശേഷം താനും ജോണുമായി ഒരു കമ്പനി തുടങ്ങിയെന്നും ധന്യ പറയുന്നു. പിന്നീട് ഗുണ്ടകളെ പോലെയായിരുന്നു കടക്കാര്‍ വീട്ടില്‍ വന്ന് തുടങ്ങിയത്. വീണ്ടും കമ്പനി ഒന്നാക്കി.

എന്നാല്‍ കടങ്ങള്‍ക്കൊന്നും കുറവുണ്ടായില്ല. ഇതിനിടില്‍ ഡാഡി ചെക്ക് കേസില്‍ അകപ്പെട്ടു. ഞാനും ജോണും കേസിന്റെ ഭാഗമായി. നല്ലൊരു വക്കീല്‍ ഉണ്ടായിരുന്നുവെങ്കില്‍ ഞാന്‍ ആ കേസില്‍ ഉണ്ടാകില്ലായിരുന്നു. കാരണം കമ്പനി കാര്യങ്ങളില്‍ ഞാന്‍ ഒന്നും ചെയ്തിട്ടില്ല. എന്റെ വീട്ടില്‍ പോലും ഞാന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞില്ല.

ഒടുവില്‍ കേസില്‍ ഞാനും പ്രതിയായി. എന്റെ പേര് കൂടി വന്നപ്പോള്‍ പരാതി കൊടുത്തവര്‍ക്ക് വലിയ പബ്ലിസിറ്റി ആയി. അങ്ങനെ എനിക്ക് ജയിലില്‍ കിടക്കേണ്ടി വന്നു. കുറേ ദിവസം. അതുകൊണ്ടു തന്നെ ബിഗ് ബോസിലെ ജയില്‍ ഒന്നും എനിക്ക് ഒന്നുമല്ലെന്നും ധന്യ പറഞ്ഞുവെക്കുന്നു.

കേസെല്ലാം കഴിഞ്ഞ് ഞാന്‍ ആദ്യം പോയത് മൂന്ന് ദിവസത്തെ ധ്യാനത്തിനായിരുന്നു. അങ്ങനെയാണ് ഏഷ്യാനെറ്റില്‍ പുതിയൊരു സീരിയലില്‍ അഭിനയിക്കാന്‍ അവസരം വന്നത്. സീതാകല്യാണമായിരുന്നു അത്. ആ സീരിയലിലൂടെയാണ് പിന്നീട് എനിക്ക് ജീവിക്കാനുള്ള ഒരു ത്രാണി, കോണ്‍ഫിഡന്‍സൊക്കെ ലഭിച്ചതെന്നും ധന്യ കൂട്ടിച്ചേര്‍ത്തു.