ലൊക്കേഷനിലേക്ക് തനിയെ പോകുമ്പോൾ അതാണ് ഉദ്ദേശമെന്നാണ് ചിലർ കരുതുന്നത്, അനുഭവം പങ്ക് വെച്ച് നടി ധന്യ

sreedhanya01
sreedhanya01

കുടുംബപ്രേക്ഷകകരുടെ ഏറ്റവും പ്രിയപ്പെട്ട  കൂടെവിടെ എന്ന പരമ്പരയിലെ അതിഥി ടീച്ചർ എന്ന കഥാപാത്രത്തിലൂടെ ആസ്വാദക മനസ്സിൽ സ്ഥാനം നേടിയ അഭിനേത്രിയാണ് ശ്രീ ധന്യ.വളരെ വേറിട്ട അഭിനയം കൊണ്ട് തന്നെ പ്രേഷകരുടെ മനസ്സിൽ വലിയ സ്ഥാനം നേടുവാൻ താരത്തിന് കഴിഞ്ഞു.പക്ഷെ എന്നാൽ ഇപ്പോളിതാ സിനിമാമേഖലയിൽ നിന്നും തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം വ്യക്തമാക്കുകയാണ് ശ്രീ ധന്യ.സിനിമയിൽ അഭിനയിക്കുന്ന സമയത്ത് ഒറ്റയ്ക്കായിരുന്നു ഷൂട്ടിങ്ങിനോക്കെ പോയിരുന്നത്.ഈ ഒരു കാരണം കൊണ്ട് തന്നെ വലിയ കുറെ പ്രതിസന്ധികൾ നേരിടേണ്ടി വന്നിരുന്നുവെന്ന് ശ്രീ ധന്യ പറയുന്നു.

sreedhanya2
sreedhanya2

ആദ്യത്തെ പ്രാവിശ്യം ലഭിച്ച മൂന്ന് സിനിമകളും തന്റെ വലിയ  സൗഹൃദത്തിന്റെ പേരിൽ മാത്രമാണ് ലഭിച്ചതെന്ന് താരം പറയുന്നു.ആ കാര്യം തന്നെ വളരെ വലിയ രസമായിരുന്നു.അതിനൊക്കെ ശേഷം വളരെ ബുദ്ധിമുട്ട് അനുഭവപ്പെട്ട നിമിഷങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കുകയാണ് ശ്രീ ധന്യ.മറ്റുള്ള ജോലിപോലെയല്ല അഭിനയമേഖലയെന്നാണ് എല്ലാവരും  എപ്പോഴും ചോദിക്കുന്നത്.അത് മിക്കപ്പോഴും ആലോചിട്ടുള്ള ഒരു പ്രധാന കാര്യം തന്നെയാണ് .പക്ഷെ എന്നാൽ അങ്ങനെ തോന്നൽ തനിക്ക് ഉണ്ടായിട്ടില്ല എന്നാണ് ധന്യ വ്യക്തമാക്കുന്നത്.താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.എന്റെ ജീവിതത്തിൽ അനവധി സ്ഥാപനങ്ങളില്‍ ഞാൻ ജോലി ചെയ്തിട്ടുണ്ട്. അതെ പോലെ വളരെ പ്രധാനമായും ആദ്യത്തെ സിനിമ ഒഴിച്ച് ബാക്കിയെല്ലാം സെറ്റിലും തന്നെ ഒറ്റയ്ക്ക് തന്നെയാണ് പോയിട്ടുള്ളത്.

sreedhanya5
sreedhanya5

ഒറ്റയ്ക്ക് അവിടേക്ക് വരുമ്പോൾ മിക്കവരും വിചാരിക്കുന്നത് മറ്റെന്തിനോ വേണ്ടിയാണ് അങ്ങനെ വരുന്നത് എന്നാണ്.അത് കൊണ്ട് തന്നെ ഒരു ഷൂട്ടിങ് സെറ്റിൽ വെച്ച് ഒരാൾ അതിനെ കുറിച്ച് പറയുകയും ചെയ്തു.നിങ്ങൾ ആരും തന്നെ കൂടെയില്ലാതെ ഒറ്റക്ക് വരുന്നത് കൊണ്ട് മാത്രമാണ് ആ രീതിയിൽ എല്ലാം വരും തെറ്റിധരിക്കുന്നത്.അപ്പോൾ  അത്ഭുതം തോന്നി പോയി നമ്മള്‍ വീട്ടുകാരേയും ഒപ്പം കൂട്ടി ഏത് ജോലിക്കാണ് പോകേണ്ടതെന്ന് തോന്നി പോയി. എന്തും കൊണ്ട് എനിക്ക് സ്വതന്ത്രമായി എന്റെ ജോലി ചെയ്യാന്‍ കഴിയുന്നില്ല എങ്കിൽ ഈ ജോലി അവസാനിപ്പിക്കുന്നതല്ലേ നല്ലതെന്ന് ഞാൻ അയാളോട് ചോദിച്ചുവെന്ന് താരം പറയുന്നു.ഈ കാലഘട്ടത്തിൽ അതിനെ കുറിച്ചുള്ള കാഴ്ചപ്പാടുകൾക്ക് മാറ്റം വന്നിട്ടുണ്ടാകാം.ഈ വ്യക്തമാക്കിയ കാര്യങ്ങൾ 2012 ൽ താൻ അനുഭവിച്ച കാര്യങ്ങളാണെന്ന് താരം പറയുന്നു.