സിനിമയിൽ എന്തുമാകട്ടെ, എന്നാൽ ജീവിതത്തിൽ സന്തോഷ് പണ്ഡിറ്റ് ഹീറോയാണ് ; മാതൃകയാണ് താരജാഡയില്ലാത്ത ഈ പച്ചയായ മനുഷ്യൻ!

സിനിമാജീവിതത്തിൽ നിരവധി വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും, സമൂഹത്തിൽ മാതൃകയാക്കാൻ സാധിയ്ക്കുന്നു ഒരു വ്യക്തിത്വത്തിന് ഉടമയാണ് സന്തോഷ് പണ്ഡിറ്റ്. അക്കാര്യം അദ്ദേഹം തെളിയിച്ചുകൊണ്ടും ഇരിയ്ക്കുകയാണ്. സ്റ്റാർ മാജിക് പരിപാടിയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളും സോഷ്യൽ മീഡിയയും ഒന്നടങ്കം…

സിനിമാജീവിതത്തിൽ നിരവധി വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും, സമൂഹത്തിൽ മാതൃകയാക്കാൻ സാധിയ്ക്കുന്നു ഒരു വ്യക്തിത്വത്തിന് ഉടമയാണ് സന്തോഷ് പണ്ഡിറ്റ്. അക്കാര്യം അദ്ദേഹം തെളിയിച്ചുകൊണ്ടും ഇരിയ്ക്കുകയാണ്. സ്റ്റാർ മാജിക് പരിപാടിയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളും സോഷ്യൽ മീഡിയയും ഒന്നടങ്കം ചർച്ചകൾ നടത്തികൊണ്ടിരിയ്ക്കുന്ന വേളയിൽ സന്തോഷ് പണ്ഡിറ്റ് തിരക്കിലാണ്. അത് സമൂഹത്തിൽ ഒറ്റപ്പെട്ടുപോയ ഒരു കുടുംബത്തിന് സഹായഹസ്തമേകാൻ വേണ്ടിയാണു എന്ന് മാത്രം.കഴിഞ്ഞ ദിവസം നടന്ന ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഒരുമാസം മുൻപായിരുന്നു ശ്വാസകോശ സംബന്ധമായ രോഗം ബാധിച്ചു ഇലന്തൂർ ഹരിജൻ കോളനിയിൽ ഷാജിയുടെ അമ്മയ്ക്ക് സഹായവുമായി നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ് എത്തിയത്. ഷാജി മരിച്ചതോടെ ജീവിതം വഴിമുട്ടിയ അമ്മയ്ക്ക് പെട്ടിക്കട തുടങ്ങാൻ ഉള്ള സഹായവുമായാണ് സന്തോഷ് പണ്ഡിറ്റ് ഇലന്തൂരിൽ എത്തിയത്. അവർക്ക് കട നടത്താൻ വേണ്ടിയുള്ള പെട്ടിവണ്ടിയും, അവിടെ വിൽക്കാൻ വേണ്ടിയുള്ള സാധനങ്ങളുമായിട്ടായിരുന്നു സന്തോഷ് പണ്ഡിറ്റ് എത്തിയത്.സന്തോഷ് പണ്ഡിറ്റിന്റെ ഈ പ്രവൃത്തിയിൽ ആ അമ്മ കൈകൂപ്പിക്കൊണ്ട് കരയുകയായിരുന്നു, എന്നാൽ അമ്മെ ഞാൻ ഒണ്ട് കൂടെ എന്ന് പറഞ്ഞുകൊണ്ട് ആ അമ്മയെ സന്തോഷ് പണ്ഡിറ്റ് ആശ്വസിപ്പിക്കുകയായിരുന്നു. അർഹതയുള്ളവർക്ക് താൻ തന്നെ കൊണ്ട് കഴിയുന്ന സഹായം എത്തിക്കാൻ ശ്രമിക്കാറുണ്ട് എന്നും താരം പറഞ്ഞു, സിനിമയിൽ എന്തുമാകട്ടെ, എന്നാൽ ജീവിതത്തിൽ സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ഹീറോ. അക്കാര്യത്തിൽ സംശയമില്ല.