കീർത്തി സുരേഷും അനിരുദ്ധ് വിവാഹിതരാകുന്നു? പ്രതികരണവുമായി നടിയുടെ അച്ഛൻ

തമിഴിലും തെലുങ്കിലുമെല്ലാം തിളങ്ങി നിൽക്കുന്ന താരമാണ് കീർത്തി സുരേഷ്.അഭിനയം കൊണ്ടും തന്റെ വ്യക്തിത്വം കൊണ്ടും നിരവധി ആരാധകരെ സ്വന്തമാക്കാൻ കീർത്തിക്ക് കഴിഞ്ഞു.താരമൂല്യത്തിന്റെ കാര്യത്തിലും മുന്നിലാണ് താരം.അതേ സമയം പലപ്പോഴും ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിക്കുന്ന…

തമിഴിലും തെലുങ്കിലുമെല്ലാം തിളങ്ങി നിൽക്കുന്ന താരമാണ് കീർത്തി സുരേഷ്.അഭിനയം കൊണ്ടും തന്റെ വ്യക്തിത്വം കൊണ്ടും നിരവധി ആരാധകരെ സ്വന്തമാക്കാൻ കീർത്തിക്ക് കഴിഞ്ഞു.താരമൂല്യത്തിന്റെ കാര്യത്തിലും മുന്നിലാണ് താരം.അതേ സമയം പലപ്പോഴും ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിക്കുന്ന നായിക കൂടിയാണ് കീർത്തി.കീര്‍ത്തി സുരേഷ് വിവാഹിതയാകുന്നുവെന്ന തരത്തില്‍ നിരവധി തവണ ഗോസിപ്പുകളുണ്ടായിട്ടുണ്ട്.തെന്നിന്ത്യയില്‍ ഇപ്പോഴത്തെ ഹിറ്റ് സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും കീര്‍ത്തി സുരേഷും വിവാഹിതരാകാൻ ഒരുങ്ങുന്നു എന്നതാണ് ഒടുവില്‍ പ്രചരിച്ച റിപ്പോര്‍ട്ട്.ജവാൻ സിനിമയിലൂടെ അനിരുദ്ധ് ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു നിൽക്കുന്ന സമയമായതിനാൽ പ്രമുഖ ബോളിവുഡ് മാധ്യമങ്ങളടക്കം ഈ വാർത്ത ഏറ്റെടുത്തിരുന്നു. ഈ വർഷം അവസാനം ഇവരുടെ വിവാഹമുണ്ടാകും എന്നായിരുന്നു റിപ്പോർട്ടുകൾ.കീർത്തി നായികയായ റെമോ, താന സേർന്ത കൂട്ടം തുടങ്ങിയ സിനിമകളിൽ അനിരുദ്ധ് സംഗീത സംവിധായകനായി എത്തിയിരുന്നു. ആ സൗഹൃദം വിവാഹത്തിലേക്ക് എത്തുന്നു എന്നായിരുന്നു റിപ്പോർട്ടുകൾ.വിവാഹ റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് താരത്തിന്റെ അച്ഛനും നിര്‍മാതാവുമായ ജി സുരേഷ് കുമാര്‍. യാതൊരു സത്യവും ഇല്ലാത്ത ഒരു വാര്‍ത്തയാണ് അതെന്ന് ജി സുരേഷ് കുമാര്‍ ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചു.അതില്‍ ഒരു സത്യവുമില്ല. ആ റിപ്പോര്‍ട്ട് തീര്‍ത്തും അടിസ്ഥാനരഹിതമാണ്. ഇങ്ങനെ മറ്റ് ചിലരുടെ പേരുകളുമായി ചേര്‍ത്തും റിപ്പോര്‍ട്ടുകള്‍ നേരത്തെ ഉണ്ടായിട്ടുണ്ട് എന്നും അനിരുദ്ധ് രവിചന്ദറിനെയും കീര്‍ത്തി സുരേഷിനെ കുറിച്ചും വാര്‍ത്തകള്‍ വരുന്നത് ഇത് ആദ്യമല്ലെന്നും ജി സുരേഷ് കുമാര്‍ വ്യക്തമാക്കി. മാസങ്ങൾക്ക് മുൻപ് സുഹൃത്തായ ഫർഹാൻ ബിൻ ലിയാഖത്തുമായി കീർത്തി പ്രണയത്തിലാണെന്നും വിവാഹം കഴിക്കാൻ ഒരുങ്ങുകയാണ് എന്ന രീതിയിൽ റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. ദുബായിൽ ബിസിനസ് ചെയ്യുകയാണ് ഫർഹാൻ ഖിലായത്.   ഫർഹാന്റെ പിറന്നാളിന് കീർത്തി പങ്കുവച്ച ചിത്രത്തിന് പിന്നാലെയാണ് ഇത്തരമൊരു ഗോസിപ്പ് പ്രതികരിച്ചത്. മലയാള മാധ്യമങ്ങൾ അടക്കം വാർത്ത ഏറ്റെടുത്തതോടെ അന്നും  സുരേഷ് കുമാർ രംഗത്തെത്തിയിരുന്നു. അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും മര്യാദയ്ക്ക് ജീവിക്കുന്നവരെ കൂടി വിഷമിപ്പിക്കുന്ന കാര്യമാണ് ഇത്തരം വാർത്തകളെന്നുമാണ് സുരേഷ് കുമാര്‍ പ്രതികരിച്ചത്.

ക്രീർത്തിയും പ്രതികരണവുമായി എത്തിയിരുന്നു.സുഹൃത്തിനെ ഇതിലേക്ക് വലിച്ചിഴക്കേണ്ടെന്നാണ് താരം അന്ന് പ്രതികരിച്ചത്. ഞാൻ എന്റെ ജീവിതത്തിലെ യഥാര്‍ഥ മിസ്റ്ററി മാൻ ആരാണെന്ന് സമയംവരുമ്പോള്‍ വെളിപ്പെടുത്താം എന്നുമാണ് കീര്‍ത്തി സുരേഷ് ഗോസിപ്പ് വാര്‍ത്തയുടെ ലിങ്ക് പങ്കുവെച്ച് വ്യക്തമാക്കിയിരിക്കുന്നത്. എന്തായാലും കുറച്ച് ആയുസേ ഗോസിപ്പിനുണ്ടായിരുന്നുള്ളൂ. ഹിറ്റ്‍മേക്കര്‍ അറ്റ്‍ലിയുടെ ഒരു പുതിയ ചിത്രത്തില്‍ കീര്‍ത്തി സുരേഷ് നായികയാകുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സംവിധായകൻ അറ്റ്‍ലിയുടെ  പ്രൊഡക്ഷൻ കമ്പനിയായ വിഡി18ന്റെ നിര്‍മാണത്തിലുള്ള പ്രൊജക്റ്റിലാണ് കീര്‍ത്തി സുരേഷ് നായികയാകുക. വരുണ്‍ ധവാൻ നായകനാകുമെന്നുമാണ് റിപ്പോര്‍ട്ട്. വരുണ്‍ ധവാന്റെ നായികയായി കീര്‍ത്തി ആദ്യമായിട്ടാണ് എത്തുന്നതും. മലയാളത്തിൽ നിന്ന് കരിയർ ആരംഭിച്ച് പിന്നീട് മറ്റു ഭാഷകളിൽ പോയി വിജയം കൈവരിച്ച ഒരുപിടി നായികമാരുണ്ട്. അക്കൂട്ടത്തിൽ ഒരാളാണ് നടി കീർത്തി സുരേഷ്. തമിഴിലും തെലുങ്കിലുമെല്ലാം തിളങ്ങി നിൽക്കുകയാണ് താരം. നിർമാതാവ് സുരേഷ് കുമാറിന്റെയും നടി മേനകയുടെ മകളായ കീർത്തി ബാലതാരമായാണ് സിനിമയിലേക്ക് എത്തുന്നത്. കുബേരൻ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച നടി പ്രിയദർശൻ സംവിധാനം ചെയ്ത ഗീതാഞ്ജലിയുടെയാണ് നായികയാകുന്നത്. പിന്നീടായിരുന്നു തമിഴിലേക്കും തെലുങ്കിലേക്കുമുള്ള ചുവടുവയ്പ്പ്.