അവരെന്നെക്കുറിച്ച് മോശമായി എഴുതും ; വെളിപ്പെടുത്തി നയൻതാര 

മലയാളത്തില്‍ നിന്നും തമിഴകത്തെത്തിയ ഒട്ടേറെ നടികളുണ്ടെങ്കിലും നയന്‍‌താരയോളം തമിഴകം ഹൃദയത്തോട് ചേര്‍ത്ത് പിടിച്ച മറ്റാരെങ്കിലുമുണ്ടോ എന്ന് സംശയമാണ്. സംശയിക്കേണ്ട ഇന്നിതുവരെ അങ്ങനെ ഒരു നടി നയൻ‌താര മാത്രമേയുള്ളു. തെന്നിന്ത്യയ്ക്ക് ഒട്ടാകെ സൂപ്പര്‍ സ്റ്റാറാണ് നയൻതാര…

മലയാളത്തില്‍ നിന്നും തമിഴകത്തെത്തിയ ഒട്ടേറെ നടികളുണ്ടെങ്കിലും നയന്‍‌താരയോളം തമിഴകം ഹൃദയത്തോട് ചേര്‍ത്ത് പിടിച്ച മറ്റാരെങ്കിലുമുണ്ടോ എന്ന് സംശയമാണ്. സംശയിക്കേണ്ട ഇന്നിതുവരെ അങ്ങനെ ഒരു നടി നയൻ‌താര മാത്രമേയുള്ളു. തെന്നിന്ത്യയ്ക്ക് ഒട്ടാകെ സൂപ്പര്‍ സ്റ്റാറാണ് നയൻതാര ഇന്ന്. പൊതുവെ സൂപ്പര്‍ സ്റ്റാര്‍ എന്ന പ്രയോഗം നായക നടന്മാരോട് മാത്രം ചേര്‍ത്തു വച്ചു പരിചയമുള്ള പ്രേക്ഷക സമൂഹത്തില്‍ നിന്നും ‘സൂപ്പര്‍സ്റ്റാര്‍’ വിശേഷണം ഒരു നായികയ്ക്കു ലഭിക്കുന്നു എന്നതു തന്നെ വലിയ നേട്ടമായി വേണം കരുതാൻ. എന്തുകൊണ്ട് നയൻതാര തെന്നിന്ത്യൻ താരങ്ങള്‍ക്കിടയില്‍ വേറിട്ടു നില്‍ക്കുന്നു എന്നതിനുള്ള ഉത്തരവും ആ വിളിയിലുണ്ട്. ബോക്സ്‌ ഓഫീസ് വിജയങ്ങള്‍ കൊയ്തെടുക്കുമ്പോഴും വ്യത്യസ്തമായ സിനിമകള്‍ക്ക് കൈ കൊടുക്കാന്‍ മറന്നില്ല എന്നതാണ് നയന്‍താരയുടെ വിജയ രഹസ്യം. തെന്നിന്ത്യയില്‍ ഇന്ന് ഒരു നടിക്ക് ഒരു സിനിമയെ മുഴുവനായി ചുമലിലേറ്റാന്‍ കഴിയുമെങ്കില്‍ അത് നയന്‍താരയ്ക്ക് മാത്രമാണ്. തോല്‍വികള്‍ ഉണ്ടായില്ല എന്നല്ല, തോല്‍വികളെ അവര്‍ എങ്ങനെ മറികടന്നു എന്നതാണ് നയന്‍താരയെ സംബന്ധിച്ച്‌ ശ്രദ്ധേയമായ വിഷയം. എന്നാല്‍ ഈ സ്റ്റാര്‍ഡത്തിലേക്കുള്ള നയൻതാരയുടെ യാത്ര ഒട്ടും എളുപ്പമായിരുന്നില്ല. ഏറെ പ്രതിസന്ധിഘട്ടങ്ങള്‍ കടന്നാണ് ഇന്നു കാണുന്ന താരപദവിയിലേക്ക് നയൻതാര എത്തിയത്. പല തവണ  ഗോസിപ്പ് കോളങ്ങളിലെ ചൂടൻ നായികയായും നയൻ‌താര മാറിയിരുന്നു.പല രീതിയിലുള്ള പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നു.താരത്തിന്റെ വ്യക്തിജീവിതം പോലും പലപ്പോഴും മാധ്യമങ്ങള്‍ ആഘോഷമാക്കി. ‘ഞാൻ വീട്ടില്‍ ചുമ്മാതെ ഇരുന്നാലും ഡോര്‍ ഡെലിവറി ആയിട്ട് വരും പ്രശ്നങ്ങള്‍’ എന്നാണ് ഇതിനെ കുറിച്ച്‌ ഒരിക്കല്‍ നയൻതാര പറഞ്ഞത്. നയൻതാര ഇതേപ്പറ്റി എന്തൊക്കെയാണ് പറഞ്ഞതാണെന്നു നോക്കാം. ചിലര്‍ക്ക് എന്നെ ഇഷ്ടമില്ലെങ്കില്‍ അവരെന്നെക്കുറിച്ച് മോശമായി എഴുതും.

അതു ഞാനെന്തു ചെയ്താലും അവര്‍ എഴുതുക തന്നെ ചെയ്യും. അതെന്റെ കാതില്‍ എത്തിയാലും ഞാനതിനെ മനസ്സിലേക്ക് എടുക്കില്ല. ഞാൻ പലപ്പോഴും ഓര്‍ക്കാറുണ്ട്, അവര്‍ക്ക് ഇത്രയും സമയം ഇരിക്കുന്നല്ലോ, നമ്മളെ കുറിച്ച്‌ ആലോചിച്ച്‌ കമന്റൊക്കെ എഴുതിയിടാൻ. അത്രയും ഫ്രീം ടൈം അവര്‍ക്കുണ്ട്, അതുകൊണ്ട് അവര്‍ എഴുതുന്നു. നമുക്ക് ഫ്രീം ടൈമില്ല, അതുകൊണ്ട് അതിനെ കുറിച്ച്‌ ആലോചിക്കാറില്ല.”നമ്മള്‍ ചെയ്യുന്ന എല്ലാ സിനിമകളും പ്രേക്ഷകര്‍ക്കു വേണ്ടിയാണ്. അല്ലാതെ ക്രിട്ടിക്സിനു വേണ്ടിയല്ല. പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടുന്നു, അവരതിനെ സ്വീകരിക്കുന്നു. അവിടെ തീരുന്നു. എല്ലാവരെ സംബന്ധിച്ചും പ്രശ്നങ്ങള്‍ കടയില്‍ പോയി പര്‍ച്ചെയ്സ് ചെയ്യുന്നതുപോലെയാണെങ്കില്‍, എനിക്ക് നിത്യേന ‘ഡോര്‍ ഡെലിവറി’യായി വീട്ടില്‍ വരും.ഈ കഴിഞ്ഞ 10 വര്‍ഷം കൊണ്ട് ‘ഡോര്‍ ഡെലിവറി’ ഫാസ്റ്റായിട്ടേയുള്ളൂ. ഞാൻ വെറുതെ വീട്ടില്‍ ഇരിക്കുകയായിരുക്കും, എന്റേതായ കാര്യങ്ങളും ചെയ്തുകൊണ്ട്. അപ്പോഴാവും എന്തെങ്കിലും പ്രശ്നം പൊങ്ങി വരിക.ഞാനൊന്നും ചെയ്തില്ലല്ലോ? ഇതെന്താ പ്രശ്നം? എന്നൊക്കെയാവും അതു കേള്‍ക്കുമ്ബോള്‍ ആലോചിക്കുക.എന്താണ് പ്രശ്നം എന്നു ഞാൻ മനസ്സിലാക്കി വരുമ്ബോഴേ ഒരു 10 ദിവസമാകും. അപ്പോഴേക്കും അത് വലിയ പ്രശ്നമായി കൂടുതല്‍ ആളുകളിലേക്ക് എത്തി കഴിഞ്ഞിരിക്കും. എനിക്ക് വേറെ വഴിയില്ല. അതുകൊണ്ട് ഇപ്പോള്‍ കുഴപ്പമില്ല. എല്ലാ ‘ഡെലിവറി’യും വാങ്ങി വീട്ടില്‍ അടുക്കി വച്ചിരിക്കുകയാണ്. പിന്നെ ഇതെല്ലാം ജീവിതത്തിന്റെ ഭാഗമല്ലേ? എന്നാണ്  നയൻതാര ചോദിക്കുന്നത്. നയൻതാര പറയുന്നത് ഏറെക്കുറെ സത്യമാണ് ഓരോ മനുഷ്യനും അവനവന്റെ ഇഷ്‌ടങ്ങൾക്കനുസരിച്ചാണ് ജീവിക്കുന്നത്. മറ്റുള്ളവർക്ക് അവരെ ജഡ്ജ് ചെയ്യുവാനുള്ള പ്രവണത അത് ഏത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിലാണെങ്കിലും അത് നല്ല ഒരു ക്വാളിറ്റി ആണെന്ന് തോന്നുന്നില്ല.