മകള്‍ ഓംഷികയ്‌ക്കൊപ്പം കിടിലന്‍ റീല്‍സുമായി നടി മന്യ; വീഡിയോ വൈറലാവുന്നു

സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരമാണ് നടി മന്യ. തന്റെ എല്ലാ വിശേഷങ്ങളും താരം ആരാധകരോട് പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ മകള്‍ ഓംഷികയുമൊത്തുള്ള റീല്‍സാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. ഓംഷികയ്‌ക്കൊപ്പം ഡാന്‍സ് കളിച്ചും…

സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരമാണ് നടി മന്യ. തന്റെ എല്ലാ വിശേഷങ്ങളും താരം ആരാധകരോട് പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ മകള്‍ ഓംഷികയുമൊത്തുള്ള റീല്‍സാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.

ഓംഷികയ്‌ക്കൊപ്പം ഡാന്‍സ് കളിച്ചും ഒരേ പോലുള്ള വസ്ത്രങ്ങള്‍ അണിഞ്ഞുമാണ് വീഡിയോയിലെത്തിയിരിക്കുന്നത്.

അമേരിക്കയില്‍ സ്ഥിര താമസമാക്കിയ നടി കുടുംബിനിയുടേയും അമ്മയുടെയും റോളുകള്‍ ഭംഗിയായി നിര്‍വഹിക്കുന്നതിനോടൊപ്പം മുടങ്ങിപ്പോയ തന്റെ വിദ്യാഭ്യാസം തുടരാനും മികച്ച മാര്‍ക്കോടെ സ്റ്റാറ്റിസ്സ്റ്റിക്‌സില്‍ വിജയം കൈവരിക്കാനും സാധിച്ചിരുന്നു. മകള്‍ ഓംഷികയുമൊത്തുള്ള നിരവധി റീല്‍സുകള്‍ താരം പങ്കുവെക്കാറുണ്ട്.

https://youtu.be/jzE_ssa5F6s

2008 ല്‍ സത്യ പട്ടേല്‍ എന്നയാളെ വിവാഹ ചെയ്‌തെങ്കിലും കുറച്ച് വര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍ ഇരുവരും വേര്‍പിരിഞ്ഞു. പിന്നീട് 2013ല്‍ വികാസ് ബാജ്‌പേയി എന്നയാളുമായി മന്യ വീണ്ടും വിവാഹിതായായി. ഈ ബന്ധത്തിലുള്ളതാണ് ഓംഷിക.