‘ജീവിതത്തില്‍ ഒറ്റപ്പെട്ടു, ചിരട്ടയെടുത്ത് തെണ്ടാന്‍ പോകാന്‍ പറഞ്ഞ് മകന്‍’; ദുരിത ജീവിതം തുറന്ന് പറഞ്ഞ് മീന ഗണേഷ്

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് മീന ഗണേഷ്. ഒരുകാലത്ത് അമ്മ വേഷങ്ങളിലൂടെ തിളങ്ങിയ നടിയാണ് മീന. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി മീന അഭിനയരംഗത്ത് നിന്നും വിട്ടു നില്‍ക്കുകയാണ്. കാലിന് വയ്യാതായതോടെയാണ് മീന അഭിനയ രംഗത്ത് നിന്നും ഇടവേള എടുത്തത്. നാടക രംഗത്ത് നിന്നുമാണ് സിനിമയിലേയ്ക്ക് താരം അരങ്ങേറ്റം കുറിക്കുന്നത്. മികച്ച സ്വഭാവ നടിയ്ക്കുള്ള അംഗീകാരവും മീനയെ തേടിയെത്തിയിരുന്നു. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, നന്ദനം, മിഴി രണ്ടിലും, മീശ മാധവന്‍ തുടങ്ങി നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകളിലൂടെ മീന ഗണേഷ് തിളങ്ങിയിരുന്നു.മുമ്പൊക്കെ തന്റെ ആരോഗ്യപ്രശ്നങ്ങളെ അവഗണിച്ച് ആണ് നടി അഭിനയ രംഗത്ത് സജീവമായിരുന്നത്. പരസഹായത്തോടെയാണ് ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ വരെ എത്തിയിരുന്നത്. എന്നാല്‍ പിന്നീട് ഇതിനും കഴിയാത്ത അവസ്ഥ വന്നതോടെ അഭിനയരംഗത്ത് നിന്നും താല്‍ക്കാലിക ഇടവേളയെടുക്കുകയായിരുന്നു. ഭര്‍ത്താവ് മരിച്ചതോടെ ജീവിതത്തില്‍ തീര്‍ത്തും ഒറ്റപ്പെട്ട അവസ്ഥയിലായ നടി ഇപ്പോള്‍ നടക്കാന്‍ പോലും ആകാത്ത അവസ്ഥയിലാണെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. തോര സംഘടനയും ഫിലിം സൊസൈറ്റിയും നല്‍കുന്ന പെന്‍ഷനാണ് തനിക്കുള്ള ഏക ആശ്വാസമെന്ന് നടി പറഞ്ഞിരുന്നു.

മീനക്ക് ഒരു മകനും മകളുമാണുള്ളത്. നേരത്തെ മകന്‍ തന്നെ നോക്കുന്നില്ല എന്നാരോപിച്ച് മീന മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തിയിരുന്നു. ചിരട്ട എടുത്തു തെണ്ടാന്‍ പോകാന്‍ മകന്‍ പറഞ്ഞുവെന്നായിരുന്നു മീനയുടെ ആരോപണം. മകനില്‍ നിന്നു ഗാര്‍ഹിക പീഡനം ഏല്‍ക്കേണ്ടി വന്നെന്നും മീന ആരോപിച്ചിരുന്നു.

 

 

Previous articleപ്രിയതമന് യാത്രാമൊഴിയേകി മീന, അമ്മയെ ആശ്വസിപ്പിച്ച് മകള്‍; വീഡിയോ
Next articleഞങ്ങള്‍ പരിചയപ്പെട്ട് വരുന്നതേയുള്ളൂ..!! അനിയനെ കാണാന്‍ ചേച്ചി നില എത്തി..!