നായിക സ്ഥാനത്ത് നിന്ന് മാറ്റണം ;വെളിപ്പെടുത്തി നയൻ‌താര ചക്രവർത്തി 

2006 മുതല്‍ മലയാള സിനിമയില്‍ ബാലതാരമായി സജീവമായി പത്ത് വര്‍ഷത്തോളം അഭിനയിച്ച താരമാണ് നയൻ‌താര ചക്രവര്‍ത്തി. 2016 മുതല്‍ സിനിമയില്‍ നിന്ന് ബ്രേക്ക് എടുത്ത നയൻ‌താര നായികയായി അഭിനയിക്കുന്നത് കാണാൻ കാത്തിരിക്കുകയാണ് ആരാധകര്‍. അടുത്തിടെ താൻ നായികയായി അഭിനയിക്കാൻ പോകുന്നുവെന്നതിന്റെ സന്തോഷ വാര്‍ത്ത നയൻ‌താര പങ്കുവച്ചിരുന്നു. മലയാളത്തില്‍ സജീവമായി ബാലതാരമായി അഭിനയിച്ച നയൻ‌താര പക്ഷേ നായികയായി അരങ്ങേറുന്നത് തമിഴിലൂടെയാണ്. തമിഴില്‍ സൂപ്പര്‍ഹിറ്റായി മാറിയ പഴയ സിനിമയായ ജെന്റില്‍മാന്റെ രണ്ടാം ഭാഗത്തിലാണ് നയൻ‌താര നായികയായി അഭിനയിക്കാൻ പോകുന്നത്. ജെന്റില്‍മാന്റെ നിര്‍മ്മാതാവായ കെ.ടി കുഞ്ഞുമോനാണ് നയൻതാരയെ നായികയായി അന്നൗണ്‍സ് ചെയ്തത്. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ഇത്. കിലുക്കം കിലുകിലുക്കം എന്ന ചിത്രത്തിലൂടെയാണ് നയൻ‌താര ബാലതാരമായി അഭിനയിച്ച്‌ തുടങ്ങുന്നത്. സൂപ്പര്‍സ്റ്റാറുകളുടെയും യൂത്ത് സ്റ്റാറുകളുടെയും ചിത്രങ്ങളില്‍ തിളങ്ങി നിന്നിരുന്നു നയൻതാര. ഏഴ് വര്‍ഷമായി സിനിമയില്‍ നിന്നും ബ്രേക്ക് എടുത്ത് നില്‍ക്കുകയാണെങ്കിലും നയൻതാരയുടെ വിശേഷങ്ങള്‍ എല്ലാം പ്രേക്ഷകര്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയുന്നുണ്ടായിരുന്നു. ആരാധകരില്‍ ചിലര്‍ താരത്തെ ജൂനിയര്‍ നയൻതാര എന്നാണ് വിശേഷിപ്പിക്കാറുള്ളത്. ഗ്ലാമറസ് ഫോട്ടോഷൂട്ടുകള്‍ ചെയ്യാറുള്ള നയൻതാരയുടെ ചിത്രങ്ങള്‍ ഇടയ്ക്കിടെ പ്രേക്ഷകര്‍ക്കിടയില്‍ വലിയ രീതിയില്‍ ചര്‍ച്ചയാകാറുണ്ട്.ശരീരഘടനയെ കുറിച്ചുള്ളതാണ് ഏറെയും കമന്റുകള്‍. ഇരുപത്തൊന്നുകാരിയായ യുവതാരം പക്ഷെ ഇത്തരം കമന്റുകളോട് ഒന്നും പ്രതികരിക്കാറില്ല. സ്റ്റിറോയിഡ് കുത്തിവെച്ചിട്ടല്ലേ പെട്ടെന്ന് വലുതായതെന്ന ചോദ്യം ചോദിക്കുന്നവരോട് കൃത്യമായ മറുപടിയും നയൻതാരയ്ക്ക് പറയാനുണ്ട്. സിനിമയില്‍ നിന്നും വിട്ട് നിന്ന് എട്ടാം ക്ലാസ് കഴിഞ്ഞപ്പോഴാണ് ഗ്രോത്ത് സംഭവിച്ചത്. പക്ഷെ ആ വ്യത്യാസം എനിക്ക് ഫീല്‍ ചെയ്തിട്ടില്ല. പഴയ ഫോട്ടോകളും മറ്റും കാണുമ്പോഴാണ് ഞാനും ശ്രദ്ധിക്കുന്നത്. ഞാൻ വീട്ടിലിരുന്ന് ഭക്ഷണം കഴിച്ചതിനെ ആയിരിക്കും അവര്‍ സ്റ്റിറോയിഡ് എന്ന് ഉദ്ദേശിക്കുന്നത്.’ സ്റ്റിറോയിഡ് പോയിട്ട് ഭക്ഷണം പോലും മര്യാദയ്ക്ക് കഴിക്കാത്തൊരു വ്യക്തിയാണ് ഞാൻ.

കുഞ്ഞായിരുന്നപ്പോള്‍ ഷൂട്ടിന് പോകുമ്പോള്‍ കരിവാളിപ്പ് വരുമ്പോള്‍ അമ്മ തൈര് ഒക്കെ തേച്ച്‌ നിര്‍ത്തുമായിരുന്നു. അതൊന്നും ചെയ്യാനുള്ള പേഷ്യൻസ് എനിക്ക് ഇപ്പോള്‍ ഇല്ല.’ പണ്ട് മുഖക്കുരു വരുമ്പോള്‍ പേടിയായിരുന്നു പക്ഷെ കോളജിലെത്തിയപ്പോള്‍ അത് മാറി എന്നും’, നയൻതാര പറയുന്നു. തന്റെ ആരാധകരുടെ പ്രണയാഭ്യര്‍ത്ഥനകളെ കുറിച്ചും നയൻതാര വാചാലയായി. ‘ഇൻസ്റ്റഗ്രാമില്‍ വരുന്ന മെസേജുകള്‍ ഡയറക്ടായി കല്യാണം എന്നതിനെ കുറിച്ച്‌ സംസാരിച്ച്‌ വരുന്നവരാണ്. വീഡിയോ കോള്‍ ചെയ്ത ശേഷം വിവാഹം കഴിക്കാം എന്ന തരത്തിലാണ് അവര്‍ പറയാറുള്ളത്. ഇടയ്ക്ക് ഞങ്ങള്‍ ഇതൊക്കെ നോക്കി വായിച്ച്‌ ചിരിക്കാറുണ്ട്. എല്ലാം ഇങ്ങനെ മെസേജ് റിക്വസ്റ്റില്‍ വന്ന് കിടക്കും. അല്ലാതെ ഡെയ്ഞ്ചറസ് ആയിട്ടുള്ള ഒന്നും വന്നിട്ടില്ല. ബോള്‍ഡ് ഫോട്ടോഷൂട്ട് ചെയ്യുമ്പോള്‍ വരുന്ന നെഗറ്റീവ് കമന്റുകളോട് പ്രതികരിക്കാറില്ല. അത്തരം കമന്റുകള്‍ ഞാൻ നോക്കാറു പോലുമില്ല. അവര്‍ അവരുടെ സമയം വെറുതെ പാഴാക്കുന്നുവെന്ന് പറയാനെ പറ്റൂ. ഡ്രസ്സിങിന്റെ കാര്യം വരുമ്പോള്‍ ഡോണ്ട് ഡു ടൂ മച്ചെന്ന് പാരന്റ്സ് പറയാറുണ്ട്. പിന്നെ ഫോട്ടോഷൂട്ട് ഞാൻ ഒറ്റയ്ക്ക് തീരുമാനിച്ച്‌ ചെയ്യുന്നതല്ല.പിന്നെ സോഷ്യല്‍ മീഡിയ നിരന്തരം യൂസ് ചെയ്യുന്ന ആളല്ല ഞാൻ. കമന്റ്സ് മുമ്പ്‌ അമ്മ വായിച്ചിരുന്നു. അന്ന് നെഗറ്റീവ് കമന്റുകള്‍ അമ്മയെ കുറച്ചൊക്കെ ബാധിച്ചിരുന്നുവെന്നും’, നയൻതാര പറയുന്നു. ഇതേ സാമ്യം  കു‍ഞ്ഞുമോൻ അങ്കിള്‍ കാരണമാണ് ജെന്റില്‍മാൻ 2വിലെ നായികയായതെന്നും പലരും നായിക സ്ഥാനത്ത് നിന്ന് തന്നെ മാറ്റണമെന്ന് പ്രഷര്‍ ചെയ്തിരുന്നതായും നയൻതാര സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തില്‍ പറഞ്ഞു.