കിംഗ് ഖാന്റെ പ്രതിഫലം 200 കോടി; പ്രതിഫലം കൂട്ടിയത് ജവാന് പിന്നാലെ

ഷാരൂഖ് ഖാന്റെ ഏറ്റവും പുതിയ ചിത്രം ജവാന്‍ തിയേറ്ററുകളില്‍ തകര്‍ത്തോടുകയാണ്. വെറും അഞ്ച് ദിവസം കൊണ്ട് ചിത്രം ബ്ലോക്ബസ്റ്റര്‍ ആണെന്ന് ഉറപ്പായിരിക്കുകയാണ്. ഏറ്റവും പുതിയ റിപ്പോര്ട്ട പ്രകാരം  600 കോടി നേടിയിരിക്കുകയാണ് ജവാൻ. അതായത്  ബോളിവുഡിലെ എക്കാലത്തെയും വലിയ വിജയത്തിലേക്ക് ചിത്രം നീങ്ങുകയാണ്. ആറാം ദിനം മാത്രം  1033984 ടിക്കറ്റുകളാണ് ഇന്ത്യയില്‍ വിറ്റത് എന്ന് മനോബാല വിജയബാലൻ ട്വീറ്റ് ചെയ്യുന്നു. ഷാരൂഖിന്റെ പഠാന്റെ ലൈഫ്‍ടൈം കളക്ഷൻ 1.050.3 കോടിയാണ്.  ഷാരൂഖ് ഖാൻ നായകനായവയില്‍ ഏറ്റവും കളക്ഷൻ നേടിയതും പഠാനാണ്. ഇപ്പോഴത്തെ സ്ഥിതിവെച്ച് ജവാൻ അതിവേഗം തന്നെ പഠാനെ മറികടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അക്ഷയ് കുമാറും ജവാന്റെ വിജയത്തില്‍ താരത്തെ അഭിനന്ദിച്ച് എത്തിയിരുന്നു.ഈ വര്‍ഷം ഷാരൂഖ് ഖാന്റെ രണ്ടാമത്തെ ബ്ലോക്ബസ്റ്ററാണ് ഈ ചിത്രം. അതേസമയം ജവാന്റെ മെഗാ വിജയത്തിന് പിന്നാലെ ഷാരൂഖ് ഖാന്‍ പ്രതിഫലം വര്‍ധിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഷാരൂഖ് ഖാന് ഈ വര്‍ഷം ഒരു ചിത്രം കൂടി പുറത്തുവരാനുണ്ട്. ഹിന്ദി സിനിമയിലെ വമ്പന്‍ സംവിധായകനായ രാജ്കുമാര്‍ ഹിരാനി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.തുടര്‍ച്ചയായി ബംപര്‍ ഹിറ്റുകള്‍ സമ്മാനിക്കുന്ന സംവിധായകനാണ് ഹിരാനി. ത്രീ ഇഡിയറ്റ്‌സ്, മുന്നാ ഭായ് സീരീസുകള്‍, പികെ, സഞ്ജു എന്നിങ്ങനെ എടുത്ത എല്ലാ ചിത്രങ്ങളും മെഗാ ഹിറ്റുകളാക്കിയ സംവിധായകനാണ് അദ്ദേഹം. ഷാരൂഖ് ഖാനുമായി അദ്ദേഹം ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഡന്‍കി എന്ന ഈ ചിത്രത്തിനുണ്ട്. എന്നാല്‍ ജവാന്റെ വിജയത്തോടെ ഷാരൂഖിന്റെ പ്രതിഫലത്തില്‍ വമ്പന്‍ കുതിപ്പാണ് ഉണ്ടായിരിക്കുന്നതെന്നാണ് ബോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ജവാന് വേണ്ടി നൂറ് കോടി രൂപയാണ് ഷാരൂഖ് പ്രതിഫലമായി വാങ്ങിയത്. അതിനൊപ്പം ചിത്രത്തിന്റെ ലാഭവിഹിതവും അദ്ദേഹത്തിനുള്ളതാണ്. ഷാരൂഖിന്റെ തന്നെ റെഡ് ചില്ലീസ് എന്റര്‍ടെയിന്‍മെന്റാണ് ചിത്രം നിര്‍മിച്ചത്. ഡന്‍കിക്ക് വേണ്ടിയും നൂറ് കോടിയാണ് താരം പ്രതിഫലം വാങ്ങുന്നതെന്നായിരുന്നു സൂചന. അതേസമയം ഇതാണ് താരം വര്‍ധിപ്പിക്കാന്‍ പോകുന്നത്. 200 കോടി രൂപ വരെ പ്രതിഫലം ഉയരാമെന്നാണ് സൂചന. ഡന്‍കിയുടെ വിഎഫ്എക്‌സ് അടക്കം റെഡ് ചില്ലീസാണ് ചെയ്യുന്നത്. നിര്‍മാണത്തില്‍ രാജ്കുമാര്‍ ഹിരാനി ഫിലിംസും, ജിയോ സ്റ്റുഡിയോസുമുണ്ട്. നേരത്തെ പഠാന് വേണ്ടി ഷാരൂഖിന് 200 കോടി രൂപ പ്രതിഫലം ലഭിച്ചിരുന്നു. ചിത്രം വമ്പന്‍ വിജയമായതിന് പിന്നാലെയാണ് ലാഭം അടക്കം താരത്തിന് നല്‍കിയത്. അതേസമയം മൊത്തം ആസ്തിയുടെ കാര്യത്തിലും ഷാരൂഖ് മറ്റെല്ലാ താരത്തേക്കാളും മുന്നിലാണ്. ആഗോള തലത്തില്‍ ഫോബ്‌സിന്റെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് ഇടംപിടിച്ച ഏക നടനും ഷാരൂഖാണ്. 735 മില്യണാണ് താരത്തിന്റെ ആസ്തി. ഏകദേശം 6010 കോടി രൂപ വരുമിത്.ഹോളിവുഡിലെ വമ്പന്‍ താരങ്ങളായ ടോം ക്രൂസ്, ടോം ഹാങ്ക്‌സ്, ക്ലിന്റ് ഈസ്റ്റ് വുഡ്, ആഡം സാന്റ്‌ലര്‍ എന്നിവരേക്കാളും മുമ്പിലാണ് സമ്പത്തിന്റെ കാര്യത്തില്‍ ഷാരൂഖ്. അഭിനയത്തില്‍ നിന്ന് മാത്രമല്ല, വിവിധ ബിസിനസുകളില്‍ നിന്നും താരത്തിന് വരുമാനം ലഭിക്കുന്നുണ്ട്. സ്വന്തം പ്രൊഡക്ഷന്‍ കമ്പനി, ഐപിഎല്ലിലെ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നിവയെല്ലാം താരത്തിന് വരുമാനം സമ്മാനിക്കുന്നവയാണ്. വര്‍ഷത്തില്‍ 520 കോടി വരും ഷാരൂഖിന്റെ വരുമാനം. മാസത്തില്‍ ഇത് 40 കോടിയാണ്. പരസ്യങ്ങളില്‍ നിന്ന് നൂറ് കോടിയും താരത്തിന് ലഭിക്കുന്നുണ്ട്.