ഒരു സിനിമ കണ്ടു തീരുന്നതിനു മുൻപേ ഇവരുടെ ലക്‌ഷ്യം മറ്റൊന്നാണ് അതൊക്ക നമ്മൾക്കും മനസിലാകും, സാബു മോൻ 

ഒരു സിനിമ  കണ്ടു തീരുന്നതിനു മുൻപേ തന്നെ  നെഗറ്റീവ് റിവ്യൂ പറയുന്നവർ ശരിക്കും ജേർണലിസ്റ്റുകൾ അല്ല പകരം പാപ്പരാസികൾ എന്ന് മാത്രമേ പറയാൻ കഴിയൂ, ഈ ഓൺ ലൈൻ ചാനലുകാർ എന്ന് പറയുന്നവർ പണ്ടത്തെ…

ഒരു സിനിമ  കണ്ടു തീരുന്നതിനു മുൻപേ തന്നെ  നെഗറ്റീവ് റിവ്യൂ പറയുന്നവർ ശരിക്കും ജേർണലിസ്റ്റുകൾ അല്ല പകരം പാപ്പരാസികൾ എന്ന് മാത്രമേ പറയാൻ കഴിയൂ, ഈ ഓൺ ലൈൻ ചാനലുകാർ എന്ന് പറയുന്നവർ പണ്ടത്തെ മഞ്ഞപത്രം എന്ന് പറയുന്നതാണ് നല്ലത്, റിവ്യുർസ്കാരെ കുറിച്ച് നടൻ സാബു മോൻ പറയുന്നു. താരത്തിന്റെ പുതിയ ചിത്രം പ്രാവിന്റെ വിശേഷങ്ങൾ പറയുന്നതിനിടയിലാണ് താരം ഈ കാര്യം വെളിപ്പെടുത്തിയത്.

ഒരു സിനിമയുടെ പകുതിഭാഗം കണ്ടു തീരുന്നതിനുമുൻപേ തന്നെ ഇവരുടെ ലക്‌ഷ്യം എന്ന് പറയുന്നത്  കണ്ടന്റ് ഉണ്ടാക്കുക എന്നതാണ്, അത് നമ്മൾക്കും മനസിലാകും സാബു മോൻ പറയുന്നു, ഒരു റിവ്യൂ എന്ന് പറയുന്നത് നമ്മൾ ഒരു കഥപാത്രം ചെയ്യുമ്പോൾ അത് എത്രത്തോളം നന്നായില്ല എന്ന് പറയുമ്പോൾ നമ്മൾ അത് കുറച്ചും കൂടി ശരിയാക്കണമെന്നല്ലേ  അങ്ങനെയാണ് ഒരു യഥാർത്ഥ റിവ്യൂ പറയുക സാബു മോൻ പറയുന്നു.

ഈ റിവ്യൂഴ്‌സുകാരും, തീയറ്ററിൽ ആളുകളുടെ റെസ്പോൻഡ്‌സ് എടുക്കാൻ വരുന്നവരും സ്വയം പറയുന്നത് അവർ ജേർണലിസ്റ്റ് ആണെന്നാണ്, എന്നാൽ ഇവരെ ഇംഗ്ളീഷിൽ പറയുകയാണെങ്കിൽ പാപ്പരാസികൾ എന്നും മലയാളത്തിൽ മഞ്ഞപത്രക്കാർ എന്നും വിളിക്കാം സാബു മോൻ പറയുന്നു.