മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നത് ചോയ്‌സ് ആണെന്ന് നിഖില വിമൽ

സിനിമാ സെറ്റുകളിൽ ഷാഡോ പൊലീസ് പരിശോധന നടത്തുന്നതിൽ തെറ്റില്ലെന്ന് യുവനടി നിഖില വിമൽ. സെറ്റുകളിലെ ലഹരി ഉപയോഗം മറ്റുള്ളവർക്ക് ശല്യമാകുന്നുണ്ടെങ്കിൽ നിയന്ത്രിക്കണമെന്നും ഫെഫ്ക പോലുള്ള സംഘടനകളാണ് കണ്ണൂർ പ്രസ് ക്ലബിൽ ജേർണലിസ്റ്റ് വോളി ലീഗിന്റെ…

സിനിമാ സെറ്റുകളിൽ ഷാഡോ പൊലീസ് പരിശോധന നടത്തുന്നതിൽ തെറ്റില്ലെന്ന് യുവനടി നിഖില വിമൽ. സെറ്റുകളിലെ ലഹരി ഉപയോഗം മറ്റുള്ളവർക്ക് ശല്യമാകുന്നുണ്ടെങ്കിൽ നിയന്ത്രിക്കണമെന്നും ഫെഫ്ക പോലുള്ള സംഘടനകളാണ് കണ്ണൂർ പ്രസ് ക്ലബിൽ ജേർണലിസ്റ്റ് വോളി ലീഗിന്റെ തീം സോങ് പ്രകാശത്തിനിടെയാണ് നിഖില ഇക്കാര്യങ്ങൾ മാധ്യമങ്ങളോട് സംസാരിച്ചത്.

സിനിമാ സെറ്റുകളിൽ ഷാഡോ പൊലീസ് പരിശോധന നടത്തുന്നതിൽ തെറ്റില്ല. ഇത്തരം കാര്യങ്ങൾ ഫെഫ്ക പോലുള്ള സംഘടനകളാണ് തീരുമാനിക്കേണ്ടത്. മദ്യവും ലഹരിയാണ്. എന്നാൽ മദ്യം എവിടെയും നിരോധിച്ചിട്ടില്ല. സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം മറ്റുള്ളവർക്ക് ശല്യമാകുന്നുണ്ടെങ്കിൽ നിയന്ത്രിക്കണം. ഓരോരുത്തരുടെയും ചോയ്‌സാണ് മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നത്. ലഹരി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ താൻ അഭിനയിച്ച സിനിമയുടെ സെറ്റുകളിലുണ്ടായിട്ടില്ല. അത്തരം അനുഭവങ്ങൾ തനിക്ക് ഉണ്ടായിട്ടില്ല എന്നാണ് നിഖില പറയുന്നത്.

അതേസമയം, താൻ പറയുന്ന കാര്യങ്ങൾ വളച്ചൊടിച്ച് മാധ്യമങ്ങൾ തനിക്കെതിരെ പ്രചരിപ്പിച്ചുവെന്നും നിഖില വ്യക്തമാക്കി. പ്രത്യേക മതവിഭാഗത്തിലെ സ്ത്രീകളെ കുറിച്ച് താൻ ഒന്നും പറഞ്ഞിട്ടില്ലെന്നും ഓരോ നാടിന്റെയും പ്രത്യേകതകളെ കുറിച്ച് സംസാരിക്കുകയാണ് ചെയ്തത്. ഇതിൽ ഒരു വരി മാത്രം അടർത്തിയെടുത്ത് വെറുതെ വിവാദങ്ങൾ ഉണ്ടാക്കിയത് മാധ്യമങ്ങളാണെന്നും താരം പറഞ്ഞു