റോയൽ ലുക്കിലുള്ള ചിത്രങ്ങൾ പങ്കുവെച്ച് അഹാന കൃഷ്ണ

മലയാളസിനിമയിലെ ശ്രദ്ധേയയായ താരങ്ങളിലൊരാളാണ് അഹാന കൃഷ്ണ. അഭിനയത്തിന് പുറമെ പാട്ടിലും നൃത്തത്തിലും സംവിധാനത്തിലുമെല്ലാം മികവ് പുലർത്തുന്ന അഹാന സമൂഹമാധ്യമങ്ങളിലും സജീവമാണ്. ഇടയ്ക്ക് നൃത്തവിഡിയോകളും ഫോട്ടോകളുമായി എത്താറുണ്ട് താരം. ഇപ്പോഴിതാ, അതിമനോഹരമായ ചില ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ്…

മലയാളസിനിമയിലെ ശ്രദ്ധേയയായ താരങ്ങളിലൊരാളാണ് അഹാന കൃഷ്ണ. അഭിനയത്തിന് പുറമെ പാട്ടിലും നൃത്തത്തിലും സംവിധാനത്തിലുമെല്ലാം മികവ് പുലർത്തുന്ന അഹാന സമൂഹമാധ്യമങ്ങളിലും സജീവമാണ്. ഇടയ്ക്ക് നൃത്തവിഡിയോകളും ഫോട്ടോകളുമായി എത്താറുണ്ട് താരം. ഇപ്പോഴിതാ, അതിമനോഹരമായ ചില ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് നടി അഹാന കൃഷ്ണ

‘ഹലോ ഫ്രം കോവിലകത്തെ തമ്പുരാട്ടി’ എന്ന ക്യാപ്ഷനൊപ്പം അഹാന ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നു.ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ലൂക്ക, പതിനെട്ടാം പടി, പിടികിട്ടാപ്പുള്ളി, തുടങ്ങി താരം വെള്ളിത്തിരയിൽ അവതരിപ്പിച്ച സിനിമയിലെ കഥാപാത്രങ്ങളെല്ലാം മികച്ചതായിരുന്നു. താരം അവതരിപ്പിച്ച സിനിമയിലെ കഥാപാത്രങ്ങളെല്ലാം പ്രേക്ഷകർക്ക് പ്രിയപ്പെട്ടതായിരുന്നു.

അഹാന ഒടുവിൽ അഭിനയിച്ച സിനിമമ അടിയാണ്. അഹാന കൃഷ്ണയ്‌ക്കൊപ്പം ഷൈൻ ടോം ചാക്കോയുമാണ് കേന്ദ്ര കഥാപാത്രങ്ങളിലെത്തിയസിനിമയാണ് അടി. പ്രശോഭ് വിജയനാണ് സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രം ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് നിർമ്മിക്കുന്ന സിനിമയാണ് അടി.ഫായിസ് സിദ്ധിഖാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിച്ചിരിക്കുന്നത്.ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.