സീരിയലുകളിലെ ഈ പ്രവര്‍ത്തികള്‍ കണ്ട് മടുത്തു..!! മതിയാക്കി മടങ്ങിയെന്ന് പ്രവീണ

മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും ഒരുപോലെ പ്രേക്ഷകരെ വിസ്മയിപ്പിച്ച നടിയാണ് പ്രവീണ. ഒരു അഭിനേത്രി എന്നതിലുപരി ഒരു ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് കൂടിയാണ് താരം. ഇപ്പോള്‍ അഭിനയ മേഖലയില്‍ അത്ര സജീവമല്ലാത്ത താരം ഇക്കാലത്തെ സീരിയലുകളുടെ ഗുണനിലവാരത്തെ കുറിച്ച്…

മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും ഒരുപോലെ പ്രേക്ഷകരെ വിസ്മയിപ്പിച്ച നടിയാണ് പ്രവീണ. ഒരു അഭിനേത്രി എന്നതിലുപരി ഒരു ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് കൂടിയാണ് താരം. ഇപ്പോള്‍ അഭിനയ മേഖലയില്‍ അത്ര സജീവമല്ലാത്ത താരം ഇക്കാലത്തെ സീരിയലുകളുടെ ഗുണനിലവാരത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. തനിക്ക് ഉണ്ടായ മനം മടുപ്പിച്ച അനുഭവത്തെ കുറിച്ചും നടി തുറന്ന് പറഞ്ഞിരിക്കുകയാണ്. സീരിയലിനെ കുറിച്ച് താരം പറഞ്ഞ വാക്കുകളെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകള്‍ എത്തുന്നുണ്ട്… സീരയലുകള്‍ക്ക് സെന്‍സറിംങ് ഏര്‍പ്പെടുത്തണമെന്നാണ് നടി ആവശ്യപ്പെട്ടത്.

അതിന് തക്കതായ കാരണവും നടി വ്യക്തമാക്കുന്നുണ്ട്. നടിയുടെ വാക്കുകളിലേക്ക്… ‘അമ്മായിയമ്മ പോര്, കുഞ്ഞിനു വിഷം കൊടുക്കല്‍, കുശുമ്പ്, കുന്നായ്മ, ചതി, കള്ളം എന്നിങ്ങനെയുള്ള സിറ്റുവേഷന്‍സ് മാത്രമേ സീരിയലുകളില്‍ സൃഷ്ടിക്കപ്പെടുന്നുള്ളു. സാമ്പത്തിക നേട്ടത്തിനായി മാത്രം സീരിയല്‍ പിടിക്കുമ്പോള്‍ അങ്ങനെയേ സാധിക്കൂ എന്നാണ് നിര്‍മ്മാതാക്കളും സംവിധായകരും പറയുന്നത്.ഒരു കുടുംബത്തിലും ഒരിക്കലും കാണാത്ത സിറ്റുവേഷന്‍സാണ് സീരിയലുകളില്‍ ചിത്രീകരിക്കുന്നത്.

ജീവിതഗന്ധിയായ പ്രമേയങ്ങള്‍ സീരിയലുകളില്‍ ഉണ്ടാകുന്നില്ല. സീരിയലുകളിലെ ഈ മണ്ടത്തരങ്ങള്‍ എന്തൊക്കെയാണെന്ന് കാണാനാണ് പ്രേക്ഷകര്‍ ഇത് കാണുന്നത്. അല്ലാതെ, ആ സീരിയലിലെ കലാമൂല്യവും പ്രമേയ മികവും ഒന്നും കണ്ടിട്ടല്ല. അത്തരം ഒരു സീരിയലില്‍ അഭിനയിച്ചുകൊണ്ടിരിക്കെ സിറ്റുവേഷന്‍സ് അസഹനീയമായി മാറിയപ്പോള്‍ അക്കാര്യം സംവിധായകനോട് പറഞ്ഞ് അഭിനയം മതിയാക്കി മടങ്ങിയിട്ടുണ്ട്… എന്നും പ്രവീണ കൂട്ടിച്ചേര്‍്ക്കുന്നു.