വിവാഹ മോചനശേഷം ജനിച്ച കുഞ്ഞിന്റെ പിതാവാര് രേവതിക്ക് പറയാനുള്ളത് ഇങ്ങനെ

തികച്ചും വ്യത്യസ്തമായ വേഷണങ്ങൾ ചെയ്ത് തെന്നിധ്യൻ സിനിമയിൽ തൊണ്ണൂറുകളിൽ തിളങ്ങിയ താരമാണ് നടി രേവതി.ഭരതൻ സംവിധാനം ചെയ്ത് 1983ൽ പുറത്തിറങ്ങിയ കാറ്റത്തെ കിളിക്കൂട് ആണ് ഇവരുടെ ആദ്യ മലയാള ചിത്രം. കാക്കോത്തിക്കാവിലെ അപ്പുപ്പൻ താടി,…

തികച്ചും വ്യത്യസ്തമായ വേഷണങ്ങൾ ചെയ്ത് തെന്നിധ്യൻ സിനിമയിൽ തൊണ്ണൂറുകളിൽ തിളങ്ങിയ താരമാണ് നടി രേവതി.ഭരതൻ സംവിധാനം ചെയ്ത് 1983ൽ പുറത്തിറങ്ങിയ കാറ്റത്തെ കിളിക്കൂട് ആണ് ഇവരുടെ ആദ്യ മലയാള ചിത്രം. കാക്കോത്തിക്കാവിലെ അപ്പുപ്പൻ താടി, വരവേൽപ്പ്, കിലുക്കം, അക്നി ദേവൻ, ദേവാസുരം എന്നി സൂപ്പർഹിറ്റ് സിനിമകളിലൂടെ രേവതി മലയാളികൾക്കും പ്രിയങ്കരി ആയി മാറിയിരുന്നു. 1983ൽ ചെന്നൈയിൽ താമസിച്ചിരുന്ന കാലത്ത് നായികയെ തേടി നടന്ന ബാലദി രാജ രേവതിയെ കാണാൻ ഇടയായി. അങ്ങനെ അദ്ദേഹത്തിന്റെ മൺവാസനയ് എന്ന ചിത്രത്തിൽ നായികയായി തുടക്കം കുറിക്കാനും അവസരം ലഭിച്ചു.

തുടർന്ന് നാലോളം ദക്ഷിണേധ്യൻ ഭാഷകളിലും ഹിന്ദിയിലുമായി നൂറോളം ചിത്രങ്ങളിൽ അഭിനയിച്ചു. പലപ്പോഴും സിനിമയിലെ ദാമ്പത്യത്തിന് ആയുസ് കുറവാണ്. താരങ്ങളുടെ വിവാഹങ്ങൾ പോലെ തന്നെ വിവാഹമോചനകളും വാർത്തയാകാറുണ്ട്. എന്നാൽ സോഷ്യൽ മീഡിയ അത്രയൊക്കെ സജീവം ആകുന്നതിന് മുൻപ് ആകാം നടി രേവതിയുടേയും സുരേഷിന്റയും വിവാഹമോചനത്തെ കുറിച്ച് അതികം ആർക്കും ഒന്നും അറിയില്ല. 1986ൽ ആയിരുന്നു സംവിധായകനും ഛായാഗ്രഹനുമായ സുരേഷ് മേനോനെ വിവാഹം കഴിച്ചത്. 2002ൽ ഇവർ വിവാഹ ബന്ധം വേർപെടുത്തി. അതേസമയം താരത്തിന്റെ സ്വാകാര്യ ജീവിതം എന്നും വാർത്തകളിൽ ഇടം പിടിച്ചിരുന്നു.

അതിലൊന്ന് തന്റെ മകളെക്കുറിച്ചുള്ള രേവതിയുടെ വെളിപ്പെടുത്തൽ ആയിരുന്നു. കുറച്ചുനാൾ മുൻപായിരുന്നു തന്റെ മകൾ മഹിമയെക്കുറിച്ച് രേവതി വെളിപ്പെടുത്തിയത്. വിവാഹ മോചനത്തിന് ശേഷം വർഷങ്ങൾക്ക് ശേഷമാണ് രേവതിക്ക് കുഞ്ഞ് ജനിച്ചത്. ഈ കുഞ്ഞിന്റെ പിതാവ് ആരെന്ന് രേവതിയോട് പലരും ഒളിഞ്ഞും തെളിഞ്ഞും ചോദിച്ചു. എന്നാൽ അവർക്കെല്ലാം കരുത്തോടെയുള്ള മറുപടിയാണ് കിട്ടിയത്. താൻ കുഞ്ഞിനെ ദത്തെടുത്തതാണെന്നും മറ്റേതോ വഴിയിലൂടെ കിട്ടിയതാണെന്നും സംസാരം ഉണ്ടായിരുന്നതായി കേട്ടിട്ടുണ്ട്. ഒരു കാര്യം പറയാം ഇവൾ എന്റെ സ്വന്തം രക്തമാണ്. മറ്റെല്ലാം സ്വാകാര്യമായി ഇരിക്കട്ടെ. ഒരു കുഞ്ഞു വേണമെന്ന് തനിക്ക് അതിയായ ആഗ്രഹം ഉണ്ടായിരുന്നു എന്നും അത് നടപ്പിലാക്കാനുള്ള ധൈര്യം കുറേ കഴിഞ്ഞാണ് കിട്ടിയതെന്നും രേവതി വെളിപ്പെടുത്തിയിരുന്നു.

മമ്മൂക്കയ്ക്ക് ഒരു ഉമ്മ കൊട്!