ഏറെ നാളുകൾക്ക് ശേഷം ആ സന്തോഷവാർത്ത എത്തി, സന്തോഷം പങ്കുവെച്ച് പാടാത്ത പൈങ്കിളി ടീം!

ഏഷ്യാനെറ്റിൽ  വന്നതോടെ സീരിയലുകളുടെ റേറ്റിങ്ങിനെ അത് ബാധിക്കുമോ എന്ന പേടിയിൽ ആയിരുന്നു പരമ്പരകളുടെ അണിയറ പ്രവർത്തകർ. എന്നാൽ കാര്യമായ മാറ്റങ്ങൾ ഒന്നും സീരിയലുകളുടെ റേറ്റിങ്ങിൽ ഉണ്ടായിട്ടില്ല. ഇത്തവണയും ആദായ അഞ്ചിൽ ഏഷ്യാനെറ്റിലെ പരമ്പരകൾ തന്നെ…

ഏഷ്യാനെറ്റിൽ  വന്നതോടെ സീരിയലുകളുടെ റേറ്റിങ്ങിനെ അത് ബാധിക്കുമോ എന്ന പേടിയിൽ ആയിരുന്നു പരമ്പരകളുടെ അണിയറ പ്രവർത്തകർ. എന്നാൽ കാര്യമായ മാറ്റങ്ങൾ ഒന്നും സീരിയലുകളുടെ റേറ്റിങ്ങിൽ ഉണ്ടായിട്ടില്ല. ഇത്തവണയും ആദായ അഞ്ചിൽ ഏഷ്യാനെറ്റിലെ പരമ്പരകൾ തന്നെ ഇടം പിടിച്ചിരിക്കുകയാണ്. എല്ലാ തവണയും റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്ത് എത്താൻ മത്സരിക്കുന്നത് സാന്ത്വനം സീരിയലും കുടുംബ വിളക്കും ആയിരുന്നു. ഇവർ തമ്മിൽ ആയിരുന്നു മത്സരം നടന്നു കൊണ്ടിരുന്നത്. കഴിഞ്ഞ ആഴ്ചത്തെ ടി ആർ പി റേറ്റിങ്ങിൽ കുടുംബ വിളക്ക് ആയിരുന്നു ഒന്നാം സ്ഥാനം നേടിയിരുന്നത്. എന്നാൽ ഇപ്പോൾ സ്വാന്തനത്തെയും കുടുംബ വിളക്കിനെയും പിന്നിൽ ആക്കിക്കൊണ്ട് പാടത്ത പൈങ്കിളി ആണ് റേറ്റിങ്ങിൽ ഒന്നാം സ്ഥാനം നേടിയിരിക്കുന്നത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പാടാത്ത പൈങ്കിളിയിലെ നായകൻ ദേവിയെ കാണാത്തതും തുടർന്നുണ്ടാകുന്ന സംഭവ ബഹുലമായ സംഭവങ്ങളും ആണ് പാരമ്പരയിൽ കാണിക്കുന്നത്. നായകൻ സൂരജ് സൺ പരമ്പരയിൽ നിന്ന് പിന്മാറിയെന്നുമുള്ള വാർത്തകൾ വന്നിരുന്നു. ഇതോടെ ആണ് പരമ്പര ഇപ്പോൾ റേറ്റിങ്ങിൽ ഒന്നാം സ്ഥാനം നേടിയിരിക്കുന്നത്. തൊട്ട് പിന്നാലെ രണ്ടാം സ്ഥാനത്തോടെ കുടുംബ വിളക്കും ഉണ്ട്. പരമ്പരയിൽ സുമിത്രയുടെ മകൾ ശീതളിനെ അവളുടെ സമ്മതം ഇല്ലാതെ മറ്റൊരാളുമായി വിവാഹം കഴിപ്പിക്കാൻ ഉള്ള സിദ്ധാർത്ഥിന്റെയും വേദികളുടെയും ശ്രമങ്ങൾ ആണ് പരമ്പരയിൽ ഇപ്പോൾ കാണിച്ച് കൊണ്ടിരിക്കുന്നത്.

കുടുംബവിളക്കിനു തൊട്ട് പിന്നാലെ അമ്മയറിയാതെ ആണ് മൂന്നാം സ്ഥാനത്തുള്ളത്. മൗനരാഗം നാലാം സ്ഥാനത്തും കൂടെവിടെ അഞ്ചാം സ്ഥാനത്തും ആണ് റേറ്റിങ്ങിൽ നിൽക്കുന്നത്. കുറെ നാളുകൾക്ക് ശേഷമാണ് പാടാത്ത പൈങ്കിളി ഇപ്പോൾ വീണ്ടും ഒന്നാം സ്ഥാനത് വരുന്നത്.