അന്ന് ഞാൻ ചെയ്യേണ്ട വേഷമായിരുന്നു ഭാവന ആ സിനിമയിൽ ചെയ്തത്; തന്റെ അവസരം ഭാവനക്ക് കിട്ടിയതിനെ കുറിച്ച് നടി സൗമ്യ മേനോൻ

ഇന്നും മലയാളികൾ മനസ്സിൽ  സൂക്ഷിക്കുന്ന ഗാനമാണ് ‘വണ്ണാത്തീ പുള്ളിനു ദൂരെ. മിഴിനീർ എന്ന ആൽബത്തിലെ ഗാനം പുറത്തിറങ്ങിയത് 2007-ൽ ആയിരുന്നു, ആ ഒരൊറ്റ ആൽബത്തിൽ കൂടി പ്രേക്ഷകരുടെ മനസ്സിൽ കയറി പറ്റിയ താരമാണ് നടി…

souwmya-mohan

ഇന്നും മലയാളികൾ മനസ്സിൽ  സൂക്ഷിക്കുന്ന ഗാനമാണ് ‘വണ്ണാത്തീ പുള്ളിനു ദൂരെ. മിഴിനീർ എന്ന ആൽബത്തിലെ ഗാനം പുറത്തിറങ്ങിയത് 2007-ൽ ആയിരുന്നു, ആ ഒരൊറ്റ ആൽബത്തിൽ കൂടി പ്രേക്ഷകരുടെ മനസ്സിൽ കയറി പറ്റിയ താരമാണ് നടി സൗമ്യ മേനോൻ. ഇന്നും ആ പാട്ടും അതിന്റെ രംഗങ്ങളും നമ്മുടെ മനസ്സിൽ ഉണ്ട്, അന്ന് അത്രക്ക് ഹിറ്റായിരുന്നു ഈ ഗാനം, യുവാക്കൾ ഏറെ മനസ്സിലേറ്റിയ ഒരു ഗാനം കൂടി ആയിരുന്നു വണ്ണാത്തി. ആൽബം ഹിറ്റായപ്പോൾ അതിൽ അഭിനയിച്ച സൗമയ്ക്കും നിരവധി അവസരങ്ങൾ വന്നെത്തി. നായികയായി എത്തുമെന്ന് കരുതിയിട്ടും സൗമ്യയെ എവിടെയും കണ്ടില്ല, ആ  കാലത്ത് ട്രെൻഡിങ്ങിൽ നിന്നിരുന്ന ഡ്യൂ ഡ്രോപ്‌സ് എന്ന ചാനൽ പരിപാടിയിൽ അവതാരകയായി ആണ് സൗമ്യയെ പ്രേക്ഷകർ കണ്ടത്.

ഏഴ് വർഷങ്ങൾക്ക് ശേഷമാണ് സൗമ്യ സിനിമയിൽ എത്തിയത്, തന്റെ അവസരങ്ങൾ നഷ്ടപെട്ടത് എങ്ങനെ എന്ന് താരം വ്യക്തമാക്കുകയാണ്. ആ  സമയത്ത് തമിഴ് നടൻ മാധവൻ അഭിനയിച്ച സിനിമയിൽ നായികയായി സെലക്ട് ചെയ്ത് കൊണ്ട് സൗമ്യയെ വിളിച്ചിരുന്നു, രണ്ട് മാസത്തേക്കാണ് ഷൂട്ട്. അനിയത്തി കുഞ്ഞായിരുന്നു അതുകൊണ്ട് അമ്മയ്ക്ക് വരാൻ പറ്റില്ല. താരത്തിന്റെ അച്ഛൻ ഗൾഫിൽ ആയിരുന്നു ആ സമയത്ത്, വിഷമത്തോടെ ആ അവസരം വേണ്ട എന്ന് വെക്കുകയായിരുന്നു. അത് ഭാവനാണ് പിന്നീട് അഭിനയിച്ചത്, അത് റിലീസ് ആയപ്പോൾ താൻ വല്ലാതെ ദുഖിച്ചിരുന്നു എന്ന് താരം പറയുന്നു. പിന്നീടാണ് വണ്ണാത്തി ആല്ബത്തിലേക്ക് അവസരം കിട്ടിയത്. അതിനു ശേഷം നിരവധി അവസരങ്ങൾ എത്തി, എന്നാൽ ഓരോ കാരണത്താൽ അതെല്ലാം ഒഴിവായി.

അങ്ങനെ ദുബായിൽ എത്തി അവിടെ ജോലി ചെയ്യുന്ന സമയം ആയിരുന്നു, അവിടെ ഒരു കമ്പനിയിൽ എച്ച്.ആർ ആയിട്ട് 7 കൊല്ലം ജോലി ചെയ്തു. അവിടെ ജോലി ചെയ്യുമ്പോൾ ഇങ്ങനെ ദുബായിലുള്ള കുറെ ആർട്ടിസ്റ്റുകൾ സിനിമയിൽ വരുന്നതായി കണ്ടപ്പോൾ ഉള്ളിലുള്ള ആ അടഞ്ഞ മോഹം വീണ്ടും പുറത്തേക്ക് വന്നു. അങ്ങനെ കുറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണു അഭിനയിക്കാൻ അവസരം കിട്ടിയത്, അങ്ങനെ പുതുമുഖങ്ങൾ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ കിനാവല്ലി സിനിമയിലേക്ക് അവസരം കിട്ടിയത്, തുടർന്ന് ഫാൻസി ഡ്രസ്സ്, ചിൽഡ്രൻസ് പാർക്ക്, മാർഗംകളി, നീയും ഞാനും തുടങ്ങിയ സിനിമകളിൽ ഈ 2 വർഷത്തിനുള്ളിൽ സൗമ്യ അഭിനയിച്ചു.