‘സഹോദരിമാരുടെയെല്ലാം വിവാഹശേഷമായിരുന്നു ചിത്തുകുടുംബ ജീവിതത്തിലേക്ക് പ്രവേശിച്ചത്’; നടി ചിത്രയുടെ മരണം ഒരുപാട് ആഗ്രഹങ്ങൾ ബാക്കിയാക്കി ! വെളിപ്പെടുത്തലുമായി ഉറ്റ സുഹൃത്ത് !

മലയാളികളെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയ ഒരു വാർത്തയായിരുന്നു അഭിനേത്രി ചിത്രയുടെ അകാല വിയോഗം. ഹൃദയാഘാതത്തെ തുടർന്ന് അവിചാരിതമായായിരുന്നു ചിത്ര മരണപ്പെട്ടത്. ഇന്നിപ്പോൾ ചിത്രയെ കുറിച്ച് കൂടുതൽ കാര്യങ്ങൾ പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിയ്ക്കുകയാണ് അഭിനേത്രി ലളിതശ്രീ. അഭിനേത്രി എന്നതിന്…

മലയാളികളെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയ ഒരു വാർത്തയായിരുന്നു അഭിനേത്രി ചിത്രയുടെ അകാല വിയോഗം. ഹൃദയാഘാതത്തെ തുടർന്ന് അവിചാരിതമായായിരുന്നു ചിത്ര മരണപ്പെട്ടത്. ഇന്നിപ്പോൾ ചിത്രയെ കുറിച്ച് കൂടുതൽ കാര്യങ്ങൾ പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിയ്ക്കുകയാണ് അഭിനേത്രി ലളിതശ്രീ. അഭിനേത്രി എന്നതിന് ഉപരിയായി ചിത്രയുടെ ഉറ്റ ചങ്ങാതി കൂടിയാണ് ലളിതശ്രീ. ചിത്രയെ കുറിച്ചുള്ള പല കാര്യങ്ങളും ലളിതശ്രീയ്ക്ക് അറിയാമായിരുന്നു. ഒരു അഭിമുഖത്തിനിടയിലാണ് ലളിതശ്രീ തന്റെ മനസ്സ് തുറന്നിരിയ്ക്കുന്നത്. ലളിതശ്രീയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു. ” ഞങ്ങള്‍ തമ്മില്‍ 1987 ല്‍ തുടങ്ങിയ സൗഹൃദമാണ്. ഉച്ചയ്ക്ക് ശേഷമുള്ള ഫോണ്‍വിളി ചിത്തു വീട്ടമ്മ ആയത് മുതലുള്ള പതിവാണ്.മൊബൈല്‍ ഫോണ്‍ വരുന്നതിന് മുന്‍പ് ലാന്റ് ലൈനില്‍ ആയിരുന്നു വിളിക്കുക. എന്നിട്ട് ആ ദിവസത്തെ ഊണ് വരെയുള്ള വിശേഷങ്ങള്‍ എല്ലാം പറയും. ചെറിയ സംഭവങ്ങള്‍ ആണെങ്കിലും മനസ് തുറന്ന് പറയുമ്പോള്‍ ഞങ്ങള്‍ രണ്ട് പേര്‍ക്കും സന്തോഷം അനുഭവപ്പെടും. ഇതൊക്കെയായിരുന്നു ഞങ്ങള്‍ക്കിടയിലെ സ്‌നേഹബന്ധത്തിന്റെ കാതല്‍. ഇപ്പോള്‍ എല്ലാ ദിവസവും അവളുടെ വിളിയ്ക്ക് വേണ്ടി കാത്തിരിക്കുമ്പോള്‍ ഉണ്ടാവുന്ന ശൂന്യത എങ്ങനെ അതിജീവിക്കുമെന്ന് എനിക്ക് അറിയില്ല. സിനിമയോട് ഇടയ്ക്ക് വച്ച് വിട പറഞ്ഞ സമയത്താണ് ചിത്തു വിവാഹിതയാവുന്നത്.സഹോദരിമാരുടെയെല്ലാം വിവാഹശേഷമായിരുന്നു ചിത്തുകുടുംബ ജീവിതത്തിലേക്ക് പ്രവേശിച്ചത്. മകള്‍ ശ്രുതിയുടെ പിറന്നാള്‍ ആഗസ്റ്റ് എട്ടിനായിരുന്നു. അതിന്റെ ഫോട്ടോ എടുത്ത് എനിക്ക് അയച്ച് തന്നു. മകളെ കുറിച്ച് എന്നും ആധിയായിരുന്നു. നല്ല ഒരാളെ ഏല്‍പ്പിച്ച് കൊടുത്താലേ സമാധാനമാകു എന്നൊക്കെ ഇടയ്ക്ക് പറയും. അതൊന്നും നടത്താതെയാണ് ചിത്തു പോയത്. എന്റെ സഹോദരന്റെ പേരക്കുട്ടിയുടെ നൂല് കെട്ടല്‍ ചടങ്ങിനാണ് ഞാന്‍ അവളെ അവസാനമായി കാണുന്നത്. ലോക്ഡൗണ്‍ ആയതിനാല്‍ വിഷുവിനും അവള്‍ക്ക് സദ്യ ഉണ്ടാക്കി കൊടുക്കാന്‍ കഴിഞ്ഞില്ല.”