ഹാൾ ടിക്കറ്റിൽ സണ്ണി ലിയോണിന്റെ ചിത്രം; അധ്യാപക നിയമന പരീക്ഷ വിവാദമാവുന്നു

ഏറെ ആരാധകരുള്ള താരമാണ് സണ്ണി ലിയോൺ എന്നതിൽ ആർക്കും തന്നെ തർക്കമുണ്ടാവില്ല. നടിയായ താരത്തെ കുറിച്ചി പലപ്പോഴും വാർത്തകൾ വന്നിട്ടുണ്ട് എന്നാൽ ഇത്തവണ കുറച്ച് വ്യത്യസ്തമായ ഒരു വാർത്തയാണ് വന്നിരിക്കുന്നത്. കർണാടകയിൽ നിന്നുള്ള വാർത്ത…

ഏറെ ആരാധകരുള്ള താരമാണ് സണ്ണി ലിയോൺ എന്നതിൽ ആർക്കും തന്നെ തർക്കമുണ്ടാവില്ല. നടിയായ താരത്തെ കുറിച്ചി പലപ്പോഴും വാർത്തകൾ വന്നിട്ടുണ്ട് എന്നാൽ ഇത്തവണ കുറച്ച് വ്യത്യസ്തമായ ഒരു വാർത്തയാണ് വന്നിരിക്കുന്നത്. കർണാടകയിൽ നിന്നുള്ള വാർത്ത എന്തെന്നാൽ പരീക്ഷയുടെ ഹാൾ ടിക്കറ്റിലാണ് താരത്തിന്റെ ഫോട്ടോ വന്നിരുന്നത്.

കർണാടകയിൽ അധ്യാപക നിയമനത്തിനുള്ള പരീക്ഷയുടെ ഹാൾ ടിക്കറ്റിലാണ് സണ്ണി ലിയോണിന്റെ ചിത്രം പതിപ്പിച്ചിരിക്കുന്നത്. ഹാൾ ടിക്കറ്റിൽ ഉദ്യോഗാർത്ഥിയുടെ ചിത്രത്തിന് പകരമാണ് സണ്ണി ലിയോണിന്റെ ഫോട്ടോ വന്നിരിക്കുന്നത്.ഇതാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.സംഭവത്തിൽ കർണാടക വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു.

വീരമാദേവി, രംഗീല,ഷീറോ, ഷീറോ,കൊക കൊല, ഹെലൻ, ചാംപ്യൻ ,ദ ബാറ്റിൽ ഓഫ് ഭീമ കൊറിഗൻ എന്നിവയാണ് സണ്ണിയുടെതായി ഒരുങ്ങുന്ന പുതിയ ചിത്രങ്ങൾ. തമിഴ് ചിത്രമായ ഒ മൈ ഗോസ്റ്റാണ് താരത്തിന്റെതായി റിലീസിന് ഒരുങ്ങുന്നത്.ആർ യുവൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒ മൈ ഗോസ്റ്റ്. സതിഷ് ദർശ ഗുപ്ത,രമേഷ് തിലക്, അർജുനൻ, മൊട്ടൈ രാജേന്ദ്രൻ, തങ്ക ദുരൈ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ