“അങ്കിളേ ഒരു ഫോട്ടോ”! സുരേഷ്‌ഗോപിയെ കാണാന്‍ ആശുപത്രിയില്‍ നിന്ന് ഓടിയെത്തി കുട്ടി ആരാധകന്‍! – വൈറല്‍ വീഡിയോ

ആരാധകരെ വലുപ്പ ചെറുപ്പം നോക്കാതെ എന്നും തന്നോടൊപ്പം ചേര്‍ത്തു നിര്‍ത്തുന്ന നടനാണ് സുരേഷ്‌ഗോപി. മാത്രമല്ല.. സഹായ അഭ്യര്‍ത്ഥനയുമായി തന്നെ തേടി എത്തുന്നവര്‍ക്ക് മനസ്സ് അറിഞ്ഞ് സഹായം ചെയ്യുന്ന വ്യക്തി കൂടിയാണ് താരം. മുതിര്‍ന്നവരും കുട്ടികളും ഒരുപോലെ ഇഷ്ടപ്പെടുന്ന മലയാളത്തിന്റെ പ്രിയ നടന്റെ ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.. ഷൂട്ടിംഗ് ലൊക്കേഷനില്‍ തന്നെ കാണാന്‍ എത്തിയ കുട്ടി ആരാധകനെ ചേര്‍ത്ത് നിര്‍ത്തി ഫോട്ടോ എടുക്കുന്ന താരത്തിന്റെ വീഡിയോ ആണ് ഇത്.

കാരവാനില്‍ നിന്ന് ഇറങ്ങി വന്നപ്പോഴേക്കും അദ്ദേഹത്തിനൊപ്പം ഫോട്ടോ എടുക്കാനും ഒന്ന് നേരില്‍ കാണാനും ആരാധകര്‍ അവിടെ എത്തിയിരുന്നു.. അപ്പോഴാണ് അങ്കിളേ.. ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിക്കുന്ന കുട്ടി ആരാധകന്‍ സുരേഷ് ഗോപിയുടെ കണ്ണില്‍പെട്ടത.് കയ്യില്‍ കെട്ടുമായി ആശുപത്രിയില്‍ നിന്നും താരത്തെ ഒരു നോക്ക് കാണാന്‍ ഓടിയെത്തിയതാണ് ഈ കുട്ടി ആരാധകന്‍.. ആശുപത്രിയില്‍ നിന്ന് വരുകയാണോ.. എന്ന് ആശ്ചര്യത്തോടെ സുരേഷ് ഗോപി കുട്ടിയോട് ചോദിക്കുന്നതും വീഡിയോയില്‍ കാണാം.. ‘അങ്കിളേ ഒരു ഫോട്ടോ എടുക്കണം’ എന്ന് പറഞ്ഞ് സുരേഷ് ഗോപിയെ പിറകില്‍ നിന്ന് വിളിക്കുകയായിരുന്നു ഈ കുട്ടി.

പിന്നീട് അവനോടൊപ്പം ഫോട്ടോ എടുത്ത ശേഷമാണ് അദ്ദേഹം അവിടെ നിന്ന് മടങ്ങിയത്. ഈ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. നാളുകള്‍ക്ക് ശേഷം മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ സിനിമാ ലോകത്ത് സജീവമാവുകയാണ്. ഒന്നിന് പുറമെ ഒന്നായി അദ്ദേഹത്തിന്റെ പുതിയ സിനിമകള്‍ ഇറങ്ങുമ്പോള്‍ ആരാധകരും വലിയ ആഘോഷത്തിലാണ്. നിലവില്‍ തന്റെ രണ്ടാമത്തെ മകന്റെ അരങ്ങേറ്റ ചിത്രം കൂടിയായ ‘ജെഎസ്‌കെ’ യുടെ ഷൂട്ടിംഗ് തിരക്കിലാണ് സുരേഷ്‌ഗോപി.

പ്രവീണ്‍ നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്ത്രില്‍ വക്കീല്‍ വേഷത്തിലാണ് നടന്‍ എത്തുക. സുരേഷ് ഗോപിയുടെ മകന്‍ മാധവ് അഭിനയിക്കുന്ന ചിത്രം എന്ന നിലയില്‍ കൂടി ആരാധകര്‍ വളരെ പ്രതീക്ഷയോടെ നോക്കി കാണുന്ന സിനിമയാണ് ‘ജെഎസ്‌കെ’.