ഇന്ന് ഉർവശിയുടെ ജന്മദിനം. താരത്തിന് ആശംസകളുമായി സോഷ്യൽ മീഡിയ !!

കവിത രഞ്ജിനി എന്ന ഉർവശി 1969 ജനുവരി 25 ആം തിയതി നാടകപ്രവർത്തകരായ ചവറ വി. പി. നായരുടെയും വിജയലക്ഷ്മിയുടെയും മകളായി ജനിച്ചു. ഇപ്പോഴും അഭിനയരംഗത്ത് സജീവമായ ഉർവശി 1980-90 കളിൽ മലയാളത്തിലെ ഏറ്റവും…

കവിത രഞ്ജിനി എന്ന ഉർവശി 1969 ജനുവരി 25 ആം തിയതി നാടകപ്രവർത്തകരായ ചവറ വി. പി. നായരുടെയും വിജയലക്ഷ്മിയുടെയും മകളായി ജനിച്ചു. ഇപ്പോഴും അഭിനയരംഗത്ത് സജീവമായ ഉർവശി 1980-90 കളിൽ മലയാളത്തിലെ ഏറ്റവും തിരക്കേറിയ നടിമാരിലൊരാളായിരുന്നു. മലയാളം കൂടാതെ തമിഴ്, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. 1983 ലെ മുന്താണി മുടിച്ചാച്ച് എന്ന തമിഴ് സിനിമയിലൂടെ ചലച്ചിത്ര രംഗത്തെത്തി. 1984 ൽ ഇറങ്ങിയ എതിർപ്പുകൾ ആണ് ഉർവശിയുടെ ആദ്യ മലയാള സിനിമ.

അച്ചുവിന്റെ അമ്മ എന്ന സിനിമയിലെ അഭിനയത്തിന് 2006 ലെ മികച്ച സഹനടിക്കുള്ള ദേശീയഅവാർഡും നിരവധി തവണ നല്ല നടിക്കുള്ള സംസ്ഥാന അവാർഡും ലഭിച്ചിട്ടുണ്ട്. നടൻ മനോജ്‌ കെ. ജയനുമായുള്ള വിവാഹത്തിൽ കുഞ്ഞാറ്റ എന്നുവിളിക്കുന്ന തേജസ്വിനി എന്നൊരു മകളുണ്ട്. 2008 ൽ വിവാഹ മോചിതയായ ഉർവശി 2014 ൽ ശിവപ്രസാദ് എന്നാളെ വിവാഹം കഴിച്ചു.

urvashi