‘ഒരു ഡീസന്റ് ത്രില്ലർ പടം കാണാൻ താല്പര്യമുള്ളവർക്ക് ധൈര്യമായി പടത്തിന് കേറാം..’

ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്ത ചിത്രമാണ് ‘അന്വേഷിപ്പിൻ കണ്ടെത്തും’. ആനന്ദ് നാരായണൻ എന്ന സത്യസന്ധനും ഉത്സാഹിയുമായ പൊലീസുകാരന്റെ ജീവിതത്തെയും കരിയറിനെയുമെല്ലാം മാറ്റിമറിച്ചൊരു കേസിലേക്കാണ് സംവിധായകൻ പ്രേക്ഷകരെ കൂട്ടികൊണ്ടുപോവുന്നത്. നിരവധി…

ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്ത ചിത്രമാണ് ‘അന്വേഷിപ്പിൻ കണ്ടെത്തും’. ആനന്ദ് നാരായണൻ എന്ന സത്യസന്ധനും ഉത്സാഹിയുമായ പൊലീസുകാരന്റെ ജീവിതത്തെയും കരിയറിനെയുമെല്ലാം മാറ്റിമറിച്ചൊരു കേസിലേക്കാണ് സംവിധായകൻ പ്രേക്ഷകരെ കൂട്ടികൊണ്ടുപോവുന്നത്. നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രം​ഗത്തെത്തിയത്. ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ഒരു ഡീസന്റ് ത്രില്ലർ പടം കാണാൻ താല്പര്യമുള്ളവർക്ക് ധൈര്യമായി പടത്തിന് കേറാമെന്നാണ് ആദം ലിയോ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്.

കുറിപ്പ് വായിക്കാം

അനേഷിപ്പിൻ കണ്ടെത്തും 😍
നിരാശപ്പെടുത്തിയില്ല…. ❤️😎
സാധാരണ പോലീസ് സിനിമകൾ പോലെ ഫൈറ്റ് സീനുകളും ഓവർ മാസും ഒക്കെ കുത്തികയറ്റി ബോറാക്കാത്ത നല്ലൊരു ക്ലീൻ ത്രില്ലർ സിനിമ.
ലൗലി എന്ന പെൺകുട്ടിയുടെ മിസ്സിംഗ്‌ കേസിൽ തുടങ്ങുന്ന സിനിമയിൽ ആദ്യ പകുതിയിൽ ലൗലി കേസും രണ്ടാം പകുതിയിൽ ആറുവർഷങ്ങൾക്ക് മുൻപ് നടന്ന ശ്രീദേവികൊലക്കേസുമാണ് പ്രമേയമാവുന്നത്..
പക്കാ സിനിമാറ്റിക്ക് ആക്കാതെ ഒരു റിയലയസ്റ്റിക് + സിനിമാറ്റിക് ബ്ലെൻഡിംഗ് അപ്രോച്ചാണ് സംവിധായാകൻ പിന്തുടർന്നിരിക്കുന്നത്.. അത് നന്നായി വർക്ക്ഔട്ട് ആവുകയും ചെയ്തു..
അഞ്ചാം പാതിരയൊക്കെ പോലെ ചടുലമായ കഥാഗതിയല്ലെങ്കിൽ പോലും ഒരിടത്തു പോലും ലാഗടിപ്പിക്കാതെ പ്രേക്ഷകരെ പിടിച്ചിരുത്തുന്നുണ്ട് പടം.
കണ്ണൂർ സ്‌ക്വാഡ് ഒക്കെ കണ്ടപ്പോൾ കിട്ടിയ അതേ ഫീൽ തന്നെയാണ് അന്വേഷിപ്പിൻ കണ്ടെത്തും തന്നത്.
ആനന്ദ് എന്ന സബ്ഇൻസ്‌പെക്ടറായി ടോവിനോ ഗംഭീരമായി തന്നെ അഭിനയിച്ചു..സിനിമയിലേ ഓരോ ചെറിയ സീനുകളിൽ വന്നവർ പോലും വളരെ മികച്ച അഭിനേതാക്കളായിരുന്നു… ഇന്ദ്രൻസ്, സിദ്ധിഖ്, അസീസ്, കോട്ടയം നസിർ, ബാബുരാജ്, വിനീത് തട്ടിൽ, ഹരിശ്രീ അശോകൻ, സാദിഖ്, ഷമ്മി തിലകൻ, അങ്ങനെ നീണ്ടു പോകുന്ന ഒരു വലിയ താരനിര ഈ സിനിമയിലുണ്ട്.. എല്ലാവരും ഒന്നിനൊന്നു നന്നായിരുന്നു..
പടത്തിന്റെ ഛായാഗ്രഹണം & മ്യൂസിക് ഡിപ്പാർട്മെന്റിനെ എടുത്തു പറഞ്ഞെ മതിയാവു..സന്തോഷ്‌ നാരായണൻ നല്ല ക്ലാസ്സായിട്ട് തന്നെ മ്യൂസിക് ചെയ്തിട്ടുണ്ട്.. പടത്തിന്റെ കളർ ഗ്രേഡിങ് ഒക്കെ വളരെ നന്നായി തോന്നി.
ഒരു ഡീസന്റ് ത്രില്ലർ പടം കാണാൻ താല്പര്യമുള്ളവർക്ക് ധൈര്യമായി പടത്തിന് കേറാം..