പുതിയ സന്തോഷവുമായി താരദമ്പതികൾ, സന്തോഷം പങ്കുവെച്ച് ആദിത്യൻ! - മലയാളം ന്യൂസ് പോർട്ടൽ
Film News

പുതിയ സന്തോഷവുമായി താരദമ്പതികൾ, സന്തോഷം പങ്കുവെച്ച് ആദിത്യൻ!

adithyan and ambili devi wedding anniversary

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് അമ്പിളി ദേവിയും ആദിത്യന്‍ ജയനും. സീതയെന്ന പരമ്പരയില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു ഇരുവരും ജീവിതത്തിലും ഒരുമിക്കാനുള്ള തീരുമാനമെടുത്തത്. അനിരുദ്ധനും ജാനകിയുമായി അഭിനയിച്ച് വരുന്നതിനിടയിലെ ചിത്രങ്ങളാണോ അതെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്. വിവാഹവാര്‍ത്ത ശരിയാണെന്നും ഇനിയങ്ങോട്ട് ഒരുമിച്ചാണെന്നും വ്യക്തമാക്കി ഇരുവരും എത്തിയിരുന്നു. വിവാഹത്തിന് ശേഷവും അമ്പിളി ദേവി സീരിയലുകളില്‍ സജീവമായിരുന്നു. കുഞ്ഞതിഥിയുടെ വരവ് പ്രമാണിച്ചായിരുന്നു താരം അഭിനയ ജീവിതത്തില്‍ നിന്നും ഇടവേളയെടുത്തത്.

Ambili devi and Adithyan

Ambili devi and Adithyan

സോഷ്യൽ മീഡിയയിൽ സജീവമായ ആദിത്യൻ പങ്കുവെക്കുന്ന വിശേഷങ്ങൾ എല്ലാം വളരെ പെട്ടന്നു തന്നെ ആരാധക ശ്രദ്ധ നേടാറുണ്ട്. ഇപ്പോൾ അത്തരത്തിൽ തന്റെ ജീവിതത്തിലെ പുതിയ സന്തോഷം സോഷ്യൽ മീഡിയയിൽ കൂടി ആരാധകരുമായി പങ്കുവെക്കുകയാണ് ആദിത്യൻ. അമ്പിളിയുമായുള്ള വിവാഹം കഴിഞ്ഞിട്ട് രണ്ടുവർഷം തികയുന്നുവെന്നു കുറിച്ചുകൊണ്ടാണ് ആദിത്യൻ തന്റെ സന്തോഷം ആരാധകരുമായി പങ്കുവെച്ചത്. എന്നാൽ ആദിത്യൻ തന്റെ കവിളിൽ ചുംബിക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് അമ്പിളി ദേവി തന്റെ സന്തോഷം പങ്കുവെച്ചത്. എന്നാൽ ചിത്രത്തിനൊപ്പം യാധൊന്നും അമ്പിളി കുറിച്ചിട്ടില്ലായിരുന്നു. ആദിത്യനോടുള്ള അമ്പിളിയുടെ സ്നേഹം വാക്കുകൾക്കും അധീതം ആണെന്നാണ് ചിത്രം കണ്ട ആരാധകർ പറയുന്നത്.

Adithyan Jayan fb post

Adithyan Jayan fb post

2019 ജനുവരിയിലായിരുന്നു ആദിത്യന്‍ ജയനും അമ്പിളി ദേവിയും തമ്മിലുള്ള വിവാഹം. വിവാഹത്തിന് പിന്നാലെ ഇരുവര്‍ക്കും വലിയ വിമര്‍ശനങ്ങള്‍ ആയിരുന്നു കേള്‍ക്കേണ്ടി വന്നത്. എന്നാല്‍ എല്ലാം മറികടന്ന് മക്കള്‍ക്കൊപ്പം സന്തോഷത്തോടെ കഴിയുകയാണ് പ്രേക്ഷകരുടെ പ്രിയ താരദമ്പതിമാര്‍. മക്കളുടെ വിശേഷങ്ങൾ പങ്കുവെച്ച് കൊണ്ട് ഇരുവരും ഇടയ്ക്കിടെ എത്താറുണ്ട്. ഇവരുടെ കുടുംബവിശേഷം അറിയാൻ ആരാധകർക്കും പ്രത്യേക ആകാംഷയാണ് ഉള്ളത്. ആദിത്യൻ പങ്കുവെക്കുന്ന വിശേഷങ്ങൾ എല്ലാം വളരെ പെട്ടന്നാണ് പ്രേക്ഷകശ്രദ്ധ നേടുന്നത്.

Join Our WhatsApp Group

Trending

To Top
Don`t copy text!