ഭാവിയിലും നമ്മള്‍ ഒന്നിക്കണം…! ദുല്‍ഖറിനോട് അദിതി..!!

താരപുത്രന്‍ എന്ന ലേബലില്‍ ആണ് ദുല്‍ഖര്‍ സല്‍മാന്‍ സിനിമാ രംഗത്തേക്ക് എത്തുന്നത്. പിന്നീട് സ്വന്തം പ്രയത്‌നം കൊണ്ട് തന്നെ സിനിമയുടെ ഒരുപാട് മേഖലകളില്‍ കഴിവ് തെളിയിച്ച് ഇപ്പോള്‍ ഇന്ത്യയൊട്ടാകെ അറിയപ്പെടുന്ന നടനായി മാറിയിരിക്കുകയാണ് അദ്ദേഹം.…

താരപുത്രന്‍ എന്ന ലേബലില്‍ ആണ് ദുല്‍ഖര്‍ സല്‍മാന്‍ സിനിമാ രംഗത്തേക്ക് എത്തുന്നത്. പിന്നീട് സ്വന്തം പ്രയത്‌നം കൊണ്ട് തന്നെ സിനിമയുടെ ഒരുപാട് മേഖലകളില്‍ കഴിവ് തെളിയിച്ച് ഇപ്പോള്‍ ഇന്ത്യയൊട്ടാകെ അറിയപ്പെടുന്ന നടനായി മാറിയിരിക്കുകയാണ് അദ്ദേഹം. മലയാളത്തിന് പുറമെ ഇതരഭാഷാ ചിത്രങ്ങളിലേയും മിന്നും താരമാണ് ദുല്‍ഖര്‍. താരത്തിന്റെതായി അടുത്തായി ഇറങ്ങിയ സിനിമയാണ് ഹേയ് സിനാമിക.

ഇപ്പോഴിതാ ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയായി എത്തിയ അദിതി റാവു ഹൈദരി ഷൂട്ടിംഗ് സമയത്തെ അനുഭവങ്ങള്‍ പങ്കുവെച്ചുകൊണ്ട് ദുല്‍ഖറിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു..”ഹേ സിനാമിക തിരഞ്ഞെടുക്കാന്‍ ആദ്യകാരണം ബൃന്ദ മാസ്റ്റര്‍ ആണ്, ഞാന്‍ വളരെയധികം ആരാധിക്കുന്ന വ്യക്തിയാണവര്‍. മണിരത്‌നംസാറിന്റെ സിനിമകളില്‍ ഞാന്‍ ബ്രിന്ദ മാസ്റ്റര്‍ക്കൊപ്പം വര്‍ക്ക് ചെയ്തിട്ടുണ്ട്.

https://www.instagram.com/reel/Cal3z9zFq1M/?utm_source=ig_web_copy_link

രണ്ടാമത്തെ കാരണം, ദുല്‍ഖര്‍ സല്‍മാനാണ്. ഞാന്‍ കാത്തിരിക്കുകയായിരുന്നു, ദുല്‍ഖറിനൊപ്പം വര്‍ക്ക് ചെയ്യാന്‍. ഞങ്ങള്‍ സുഹൃത്തുക്കളാണ്, എപ്പോഴാണ് ഒന്നിച്ചൊരു സിനിമ എന്ന് ഞങ്ങള്‍ രണ്ടുപേരും ചിന്തിക്കാറുണ്ട്. എന്നാല്‍ ഞങ്ങള്‍ ആരോടും പരസ്പരം പേരുകള്‍ നിര്‍ദ്ദേശിച്ചിട്ടില്ല, ഇത് വളരെ ജൈവികമായി സംഭവിക്കുകയായിരുന്നു, ഞങ്ങള്‍ ഓഫ് സ്‌ക്രീനില്‍ ടോം ആന്‍ഡ് ജെറിയാണ്.

https://www.instagram.com/p/CZvwWtpJlF9/?utm_source=ig_web_copy_link

നടനെന്ന രീതിയിലും വ്യക്തിയെന്ന രീതിയിലും ഞാനവനെ ഒരുപാട് ബഹുമാനിക്കുന്നു. ദുല്‍ഖറിനൊപ്പമുള്ള ഷൂട്ടിംഗ് ഞാന്‍ ശരിക്കും ആസ്വദിച്ചു, ഭാവിയിലും ഒന്നിച്ച് പ്രവര്‍ത്തിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നു എന്നാണ് ദുല്‍ഖറിനെ കുറിച്ച് അതിദി പറയുന്നത്. കോളിവുഡ് കൊറിയോഗ്രാഫറായ ബ്രിന്ദ ഗോപാല്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ‘ഹേ സിനാമിക.. സിനിമ മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്.