തളര്‍ന്ന് വീഴുന്നത് വരെ സിനിമ ചെയ്യുമെന്ന് മോഹന്‍ലാല്‍..!!! ആരാധകര്‍ക്ക് ആഘോഷിക്കാന്‍ ഇനിയെന്ത് വേണം..!?

വില്ലനായും സഹനടനായും നടനായും മോഹന്‍ലാല്‍ മലയാള സിനിമാ ലോകം വാഴാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പിന്നിടുന്നു… ഇപ്പോഴും അഭിനയം എന്ന അടങ്ങാത്ത ആഗ്രഹത്തിന് പിറകെയാണ് നടന്‍ മോഹന്‍ലാല്‍. ഇപ്പോഴിതാ അഭിനയത്തോടുള്ള തന്റെ അര്‍പ്പണത്തെ കുറിച്ച് സംവിധായകന്‍…

വില്ലനായും സഹനടനായും നടനായും മോഹന്‍ലാല്‍ മലയാള സിനിമാ ലോകം വാഴാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പിന്നിടുന്നു… ഇപ്പോഴും അഭിനയം എന്ന അടങ്ങാത്ത ആഗ്രഹത്തിന് പിറകെയാണ് നടന്‍ മോഹന്‍ലാല്‍. ഇപ്പോഴിതാ അഭിനയത്തോടുള്ള തന്റെ അര്‍പ്പണത്തെ കുറിച്ച് സംവിധായകന്‍ വൈശാഖിനോട് മോഹന്‍ലാല്‍ പറഞ്ഞ വാക്കുകളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. മോഹന്‍ലാലിന് അഭിനയത്തിനോടുള്ള അഭിനിവേശത്തെ കുറിച്ച് തനിക്ക് നേരിട്ടുണ്ടായ അനുഭവമാണ് സംവിധായകന്‍ പങ്കുവെച്ചിരിക്കുന്നത്.

 മോണ്‍സ്റ്റര്‍ എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് ഒരു ദിവസം മോഹന്‍ലാലിന് ശാരീരികമായി ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടു. ചിത്രീകരണം നിര്‍ത്തി വിശ്രമിക്കാന്‍ താന്‍ ആവശ്യപ്പെട്ടപ്പോള്‍ തളര്‍ന്നു വീഴും വരെ ചെയ്യുമെന്ന് മോഹന്‍ലാല്‍ പറഞ്ഞെന്നാണ് വൈശാഖ് വെളിപ്പെടുത്തുന്നത്… സംവിധായകന്റെ വാക്കുകളിലേക്ക്… ‘മോണ്‍സ്റ്റര്‍ ചെയ്തു കൊണ്ടിരിക്കുമ്പോള്‍ ഒരു ദിവസം സാറിന് തീരെ വയ്യായിരുന്നു. അപ്പോള്‍ അദ്ദേഹത്തോട് ഞാന്‍ പൊയ്‌ക്കോളൂ എന്ന് പറഞ്ഞു.

പുള്ളി പാതി തമാശയായും പാതി കാര്യമായും പറഞ്ഞത് ഞാന്‍ തളര്‍ന്ന് വീഴുന്നത് വരെയും ഇത് ചെയ്യും എന്നാണ്. എനിക്ക് അത് വളരെ വൈകാരികമായി തോന്നി. പുള്ളിയ്ക്ക് അത് ചെയ്യാതിരിക്കാം. മോഹന്‍ലാലിനെ സ്നേഹിക്കുന്നവര്‍ക്ക് വേണ്ടി അദ്ദേഹത്തിന്റെ

അവസാന ശ്വാസം വരെ അത് ചെയ്യും എന്ന് തന്നെയാണ് ഉദ്ദേശിക്കുന്നത്’, വൈശാഖ് പറഞ്ഞു. ആറാട്ട് എന്ന ഏറ്റവും പുതിയ ചിത്രത്തിന് ശേഷവും മോഹന്‍ലാലിന്റെ സിനിമകള്‍ ഒന്നിനു പിറകെ ഒന്നായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്.