‘അച്ഛന്റെ കൂടെ പോകാനാവൂലയെന്ന് പറഞ്ഞ് കുട്ടി കൗണ്‍സിലിംഗ് റൂമില്‍ നിന്ന് ഇറങ്ങി ഓടി’ അഭിഭാഷകയുടെ കുറിപ്പ്

യുവനടിയെ പീഡിപ്പിച്ച നിര്‍മ്മാതാവ് വിജയ് ബാബുവിനെതിരെ അഭിഭാഷക കുക്കു ദേവകിയുടെ കുറിപ്പ്. ‘വിജയ് ബാബു വിഷയത്തില്‍ അവള്‍ക്കെന്താ നോ പറഞ്ഞാല്‍ എന്നു പറയുന്നത്…. അതില്‍ അവന്‍ തൊഴിലുടമയാണ് അവര്‍ക്ക് ജോലി കൊടുക്കുന്നയാള്‍.. എന്നിട്ടും അവള്‍…

യുവനടിയെ പീഡിപ്പിച്ച നിര്‍മ്മാതാവ് വിജയ് ബാബുവിനെതിരെ അഭിഭാഷക കുക്കു ദേവകിയുടെ കുറിപ്പ്. ‘വിജയ് ബാബു വിഷയത്തില്‍ അവള്‍ക്കെന്താ നോ പറഞ്ഞാല്‍ എന്നു പറയുന്നത്…. അതില്‍ അവന്‍ തൊഴിലുടമയാണ് അവര്‍ക്ക് ജോലി കൊടുക്കുന്നയാള്‍.. എന്നിട്ടും അവള്‍ നോ പറയണം.. അവനെന്ത് വിളയാട്ടവും നടത്താം.. അങ്ങനെ അവന്‍ വിളയാടുന്നത പാട്രിയാര്‍ക്കിയുടെ ബലത്തിലാണെന്ന് പറഞ്ഞാല്‍ മനസ്സിലാകാത്തവര്‍ ഈ പോസ്റ്റിന്റെ പരിസരത്ത് വരരുതെന്ന് അഭിഭാഷക കുറിക്കുന്നു.

vijay babu rape case

കഴിഞ്ഞയാഴ്ചയിൽ ഒരു കേസ്സിൽ എനിക്കുണ്ടായ
ഒരനുഭവം പറയാം…..
കുടുംബകോടതി കേസ്സാണ്
എൻ്റെ കക്ഷി സ്ത്രീയാണ്
അപ്പോൾ മറുഭാഗം പുരുഷനാകുമല്ലോ…
അങ്ങനെ ഭർത്താവായ പുരുഷൻ
കുട്ടിക്ക് വേണ്ടി ഹർജി കൊടുത്തിട്ടുണ്ട്
ആ ഹർജിയിൽ കൗൺസിലിംഗ്
നടന്നു കൊണ്ടിരിക്കയാണ്..
പ്രിൻസിപ്പൾ കൗൺസിലർ കുട്ടിയെ
കൊണ്ടുവരാൻ പറയുന്നു…
കുട്ടിയെ കൗൺസിൽ ചെയ്യുന്നു..
കുട്ടി അച്ഛൻ്റെ കൂടെ പോകാനാവൂലയെന്ന്
പറയുന്നു….
കുട്ടി കൗൺസിലിംഗ് റൂമിൽ നിന്ന്
ഇറങ്ങി ഓടി എൻ്റെ അടുത്ത് വരുന്നു
എന്നെ പിടിക്കുന്നു…
ശരിക്കു പറഞ്ഞാൽ എൻ്റെ മകൻ
അമ്പോറ്റിയുടെ പ്രായം കണ്ടാൽ
അവനെ പോലെ തന്നെ..
അവൻ്റെ അച്ഛൻ പിറകെ വരുന്നു
അവനെ പിടിച്ചു വലിക്കുന്നു….
കുട്ടി വീണ്ടും എന്നെ മുറുക്കെ
പിടിക്കുന്നു…
ഞാൻ ഇതികർത്തവ്യ മൂഢയാകുന്നു…
അവൻ വിറക്കുന്നു..
സൈക്കോ പരുവത്തിലായി
വായിൽ തോന്നിയ തെറി മൊത്തം
എൻ്റെ കക്ഷിയെ വിളിക്കുന്നു…
ഞങ്ങൾ പ്രതികരിക്കുന്നില്ല
കോടതിയുടെ വെളിയിലേക്ക്
പോകുന്നു…
കഥ അവിടെ തീരുന്നില്ല…
ഏകദേശം സന്ധ്യയാവുന്നു..
ഞാൻ വീട്ടിലെത്തി അടുക്കള പണിയിൽ
ഇടപെടുന്ന നേരത്ത് ഒരു കോൾ വരുന്നു..
അത് ഇങ്ങനെയായിരുന്നു..
“നീ ഏത് വക്കീലാണ്”
എന്നു തുടങ്ങി
ആദ്യം എനിക്ക് മനസ്സിലായിലെങ്കിലും
പിന്നീട് മനസ്സിലായി..
അത് മുൻ പറഞ്ഞ ഭർത്താവ്
കക്ഷിയാണെന്ന്…
ഞാൻ അയാളുടെ
വക്കീലിനോട് വിളിച്ചു കാര്യം
പറയുന്നു..
അദ്ദേഹം പറയുന്നു
ഞാൻ അയാളുടെ കസ്റ്റോഡിയൻ
അല്ലെന്ന്..
താങ്കൾ ആ കോൾ ബ്ലോക്ക് ചെയ്താൽ മതിയെന്ന്..
ഞാൻ ബ്ലോക്ക് ചെയ്ത് കഴിഞ്ഞാൽ
ആ പ്രശ്നം തീരുന്നില്ല അതുപോലെ
ബ്ലോക്കിങ്ങല്ല ശരിയായ പ്രതിവിധി….
അങ്ങനെ പത്ത് ഇരുപത് പ്രാവശ്യം അവൻ എന്നെ വിളിക്കുന്നു…
ഞാൻ ഫോണും കൊണ്ട് വെസ്റ്റ് സ്റ്റേഷനിലെത്തുന്നു…
അവർ ഒരേ കാര്യം പറയുന്നു
വക്കീൽ ആ നമ്പർ ബ്ലോക്ക് ചെയ്യൂവെന്ന്…
പിന്നെ റെക്കോർഡ് ചെയ്യൂവെന്ന്..
എൻ്റെ ഫോണിൽ ഓട്ടോമാറ്റിക്ക്
റെക്കോഡിംഗ് ഇല്ല…
പിന്നെ ആ ആപ്പ് ഉപയോഗിക്കാത്തതു
കാരണം അത് എൻ്റെ ഫോണിൽ ഇല്ല…
പല മനുഷ്യരും എന്നെ വിളിക്കുന്നതാണ്
പലരുടെയും അത്രയും പേഴ്സണലായ
പ്രശ്നങ്ങൾ എന്നോട് പറയുന്നതാണ്
അതിനിടയിൽ റെക്കോർഡിംഗും
മറ്റും അവരുടെ സ്പേസിലേക്കുള്ള
കടന്നുകയറ്റമാണെന്ന് ഞാൻ കരുതുന്നു…
എന്തായാലും ആ ആപ്പ് ലൈവാക്കുന്നു
റെക്കോർഡ് ചെയ്യുന്നു..,
വെസ്റ്റിൽ പരാതി കൊടുക്കുന്നു..
അതവിടെയിരിക്കട്ടെ..
താൻ ഒരാണാണ് എന്ന പ്രിവിലേജ്
ഉപയോഗിച്ച് എന്നെ വിളിച്ച
പുരുഷൻ്റെ കോൾ ബ്ലോക്ക്
ചെയ്യാനാണ് നിയമം അറിയുന്ന
മാന്യപുരുഷുക്കളെല്ലാം
പറഞ്ഞത്…
അതായത് ഇവൻമാർ
പലവിളയാട്ടങ്ങളും
നടത്തും നിങ്ങൾ
തരത്തിനനുസരിച്ച്
ബ്ലോക്കിക്കോണം..,
ഞാൻ സ്ത്രീയായതുകൊണ്ടു മാത്രമാണ്
അവൻ വിളിക്കുന്നത്..
പുരുഷനാണെങ്കിൽ വിളിക്കുമായിരുന്നില്ല….
എന്നാണ് തോന്നുന്നത്…
ഞാൻ പറഞ്ഞു വരുന്നത്…
ഈയൊരു കാര്യത്തിൽ അവനെ
ബ്ലോക്കണം എന്നു പറയുന്നവർ
തന്നെയാണ് വിജയ് ബാബു
വിഷയത്തിൽ അവൾക്കെന്താ
നോ പറഞ്ഞാൽ എന്നു പറയുന്നത്….
അതിൽ അവൻ തൊഴിലുടമയാണ്
അവർക്ക് ജോലി കൊടുക്കുന്നയാൾ..
എന്നിട്ടും അവൾ നോ പറയണം..
അവനെന്ത് വിളയാട്ടവും
നടത്താം..
അങ്ങനെ അവൻ വിളയാടുന്നത്
പാട്രിയാർക്കിയുടെ
ബലത്തിലാണെന്ന് പറഞ്ഞാൽ
മനസ്സിലാകാത്തവർ ഈ
പോസ്റ്റിൻ്റെ പരിസരത്ത്
വരരുത്…