ജാമ്യം ലഭിച്ചതിന് പിന്നാലെ സിനിമയിൽ സജീവമാകൻ ഒരുങ്ങി ദിലീപ് !!

അന്യൂഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ മുൻ‌കൂർ ജാമ്യം ലഭിച്ചതോടെ വീണ്ടും സിനിമയിൽ സജീവമാകാൻ ഒരുങ്ങി ദിലീപ്. സൂപ്പർ ഹിറ്റ് ചിത്രങ്ങളായ പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈന ടൗൺ, തെങ്കഷി പട്ടണം, റിങ് മാസ്റ്റർ…

അന്യൂഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ മുൻ‌കൂർ ജാമ്യം ലഭിച്ചതോടെ വീണ്ടും സിനിമയിൽ സജീവമാകാൻ ഒരുങ്ങി ദിലീപ്. സൂപ്പർ ഹിറ്റ് ചിത്രങ്ങളായ പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈന ടൗൺ, തെങ്കഷി പട്ടണം, റിങ് മാസ്റ്റർ എന്നിവക്ക് ശേഷം ദിലീപ് റാഫി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം വോയിസ് ഓഫ് സത്യനാഥിന്റെ രണ്ടാൻ ഷെഡ്യൂൾ ആണ് തുടങ്ങാൻ ഇരിക്കുന്നത്. ദിലീപും ജോജുവും കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരുത്തെ പുറത്ത് വിട്ടിരുന്നു.

കെട്ടിയോളാണ് എന്റെ മാലഖ എന്ന ചിത്രത്തിലൂടെ ശ്രദ്ധയായ വീണ നന്ദകുമാറാണ് നായിക ഇവരെ കൂടാതെ രമേശ് പിഷാരടി, സിദ്ധിഖ് , ജോണി ആന്റണി, വിജയ രാഘവൻ തുടങ്ങിയവരും ചിത്രത്തിൽ എത്തുന്നുണ്ട്. റാഫി തന്നെയാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിരവഹിച്ചിരിക്കുന്നത്. ചിത്രീകരണം പൂർത്തിയാകുന്ന മുറക്ക് വോയിസ് ഓഫ് സത്യനാഥൻ വൈകാതെ തീയറ്ററുകളിൽ എത്തും നാദിർഷ സംവിധാനം ചെയ്ത കേശു ഈ വീടിന്റെ നാഥൻ ആണ് ദിലീപിന്റേതായി അവസാനം ഇറങ്ങിയ ചിത്രം.