വിവാഹശേഷം പുത്തൻ വിശേഷം പങ്കുവെച്ച് മിയ, ആശംസകൾ അറിയിച്ച് ആരാധകർ

ചെറിയ വേഷങ്ങൾ ചെയ്ത് പ്രേക്ഷരുടെ മനസ്സിൽ സ്ഥാനം നേടിയ താരമാണ് മിയ, മിയ ചെയ്ത വേഷങ്ങൾ എല്ലാം തന്നെ ഏറെ ശ്രദ്ധ നേടിയിരുന്നു, കഴിഞ്ഞ മാസമാണ് മിയ വിവാഹിതയായത്, എറണാകുളം സ്വദേശി അശ്വിൻ ആണ്…

ചെറിയ വേഷങ്ങൾ ചെയ്ത് പ്രേക്ഷരുടെ മനസ്സിൽ സ്ഥാനം നേടിയ താരമാണ് മിയ, മിയ ചെയ്ത വേഷങ്ങൾ എല്ലാം തന്നെ ഏറെ ശ്രദ്ധ നേടിയിരുന്നു, കഴിഞ്ഞ മാസമാണ് മിയ വിവാഹിതയായത്, എറണാകുളം സ്വദേശി അശ്വിൻ ആണ് മിയയുടെ കഴുത്തിൽ താലി ചാർത്തിയത്, കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ കൊണ്ട് എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നിരുന്നത്. വിവാഹത്തില്‍ പങ്കെടുക്കാനായി എത്തിയിരുന്നത് വളരെ അടുത്ത ബന്ധുക്കളും കുടുംബ സുഹൃത്തുക്കളും മാത്രമാണ്.

വളരെ ലളിതമായിട്ടാണ് മിയയുടെ വിവാഹ ചടങ്ങുകൾ നടന്നത്, മിയയുടെയും അശ്വിന്റെയും വിവാഹ നിശ്ചയം കഴിഞ്ഞതിനു പിന്നാലെയാണ് താരം വിവാഹിതയാകുന്ന വാര്ത്ത എല്ലാവരും അറിഞ്ഞത്, അശ്വിന്റെ വീട്ടില്‍ വെച്ച്‌ വളരെ ലളിതമായി നടത്തിയ ചടങ്ങിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. മിയയുടെ അമ്മ അശ്വിനെ മാട്രിമോണിയല്‍ സൈറ്റ് വഴിയാണ് മകള്‍ക്ക് വരനായി കണ്ടെത്തിയത്,

വിവാഹ ശേഷം അഭിനയിക്കുമോ എന്ന ചോദ്യത്തിന് ഞാനിവിടെ തന്നെ ഉണ്ടാകും എന്നായിരുന്നു മിയയുടെ മറുപടി. ഇപ്പോഴിതാ മിയയുടെ വാക്ക് യാഥാര്‍ഥ്യമായിരിക്കുകയാണ്. താരം മടങ്ങിയെത്തുകയാണ്. കൂടാതെ ആദ്യമായി ടൈറ്റില്‍ റോള്‍ ചെയ്യുന്ന ചിത്രവുമായാണ് വിവാഹ ശേഷമുള്ള മിയയുടെ വരവ്. നവീന്‍ ജോണ്‍ ആണ് ചിത്രതിന്റെ തിരക്കഥാകൃത്ത്.
കൂടാതെ സൈജു എസ്‌എസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദിനേശ് കൊല്ലപ്പള്ളി നിര്‍മിക്കുന്ന CID ഷീലയുടെ എഡിറ്റിങ് മഹേഷ് നാരായണന്‍ ആണ്. രാജീവ് വിജയ് ക്യാമറയും പ്രകാശ് അലക്‌സ് മ്യൂസിക്കും കൈകാര്യം ചെയ്യുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സതീഷ് കാവില്‍ കോട്ട.